രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറില്ലാതെ ആധാർ പിവിസി കാർഡ് ലഭ്യമാകും.
ഈ കാർഡ് യുഐഡിഎഐ നേരിട്ട് വീട്ടിലേക്ക് അയച്ചു നൽകുന്നു.
എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാൻ തുടർന്ന് വായിക്കുക.
ഇന്ത്യയിലെ ഏറ്റവും നിർണായകമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് (Aadhaar Card). ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് മാത്രമല്ല, പല സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. എന്നാൽ എല്ലായിടത്തും ആധാർ കാർഡ് കൊണ്ടുപോകുക എന്നത് പ്രായോഗികമായി സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഇതിന് പരിഹാരമായി യുഐഡിഎഐ (UIDAI) തന്നെ അടുത്തിടെ ആധാർ പിവിസി (Aadhaar PVC) കാർഡുകൾ അവതരിപ്പിച്ചിരുന്നു.
Surveyഇതിൽ ശ്രദ്ധിക്കേണ്ടത് വിപണികളിൽ നിർമിച്ച് നൽകുന്ന ആധാർ പിവിസി കാർഡുകൾ അല്ല ഇവയെന്നും, UIDAI നൽകുന്ന കാർഡുകൾ ഗുണഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് അയച്ച് നൽകുകയാണ് എന്നതുമാണ്. ഇതുവഴി കാർഡ് ഉടമകൾ അവരുടെ ആധാർ പിവിസി കോപ്പി വിപണികളിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാൻ സാധിച്ചു. എന്നാൽ, യുഐഡിഎഐയിൽ നിന്നും നേരിട്ട് അയച്ചുനൽകുന്ന പിവിസി ആധാർ കാർഡിന് (PVC Aadhaar Card) എങ്ങനെയാണ് അപേക്ഷിക്കേണ്ടത് (How to apply) എന്ന് മനസിലാക്കാം.
യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ആധാർ പിവിസി ഡൗൺലോഡ് ചെയ്യണമെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വേണമെന്നത് നിർബന്ധമല്ല. നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലെങ്കിലും നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 'മൈ ആധാർ' എന്ന വിഭാഗം തെരഞ്ഞെടുക്കുക. ശേഷം,
നിങ്ങളുടെ ആധാർ നമ്പർ നൽകി ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ പിന്തുടരുക.
പിവിസി ആധാർ കാർഡ്: അപേക്ഷിക്കാനുള്ള നടപടികൾ
- യുഐഡിഎഐയിൽ നിന്ന് ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യാൻ uidai.gov.in അല്ലെങ്കിൽ resident.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- 'ഓർഡർ ആധാർ കാർഡ്' എന്ന ഓപ്ഷനിലേക്ക് പോകുക.
- നിങ്ങളുടെ 12 അക്ക ആധാർ (UID) നമ്പർ അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ അതുമല്ലെങ്കിൽ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ നൽകുക.
- തുടർന്ന്, സുരക്ഷാ പരിശോധന പൂർത്തിയാക്കുക.
- 'TOTP' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് ഒടിപി നൽകുക.
- ‘Terms and Conditions' ടിക്ക് ചെയ്യുക.
- പിന്നീട് TOTP അല്ലെങ്കിൽ OTP സമർപ്പിക്കുക.
- നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിച്ച ശേഷം ഓർഡർ പ്രിന്റിങ് അനുവദിക്കുക.
- ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
- സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും SMS-ൽ സേവന അഭ്യർഥന നമ്പറും സ്വീകരിക്കുക.
- ശേഷം, രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile