വൺ പ്ലസ് 6 ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ , 6GB+64GB ,8GB+128GB വില 34999 ,39999 രൂപ

വൺ പ്ലസ് 6 ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ , 6GB+64GB ,8GB+128GB വില 34999 ,39999 രൂപ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

 

വൺ പ്ലസ് 6 വിപണിയിൽ എത്തി കഴിഞ്ഞു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രൈം മെമ്പറുകൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിന്റെ മറ്റു ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകളും മറ്റു വില വിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാം .

കഴിഞ്ഞ ദിവസ്സമാണ്‌ വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ വൺ പ്ലസ് 6 എന്ന മോഡൽ പുറത്തിറക്കിയത് .6 ജിബിയുടെ റാംമ്മിൽ ,8 ജിബിയുടെ റാംമ്മിൽ കൂടാതെ Avengers എഡിഷനും .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ മോഡലിന് 34999 രൂപയും കൂടാതെ 8 ജിബിയുടെ മോഡലിന് 39,999 രൂപയും കൂടാതെ സ്പെഷ്യൽ എഡിഷനും 44999 രൂപയും ആണ് വില .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

വൺ പ്ലസ് 6 മോഡലുകൾ  പുറത്തിറക്കിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് അതിന്റെ സ്പെഷ്യൽ എഡിഷനായ Avengers മോഡലുകളാണ് .ഇതിന്റെ ഡിസൈൻ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .കൂടാതെ ഇതിന്റെ റാംമ്മിലും ഇന്റെർണൽ സ്റ്റോറേജിലും വൺ പ്ലസ് 6 മോഡലുകളെക്കാൾ വെത്യാസമുണ്ട് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

വൺ പ്ലസ് 6 മോഡലുകൾക്ക് 1000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അറിയുവാൻ ഇപ്പോൾ തന്നെ ആമസോൺ സൈറ്റ് സന്ദർശിക്കുക .ഇപ്പോൾ തന്നെ ആമസോൺ വഴി നിങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ നോട്ടിഫൈ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ മറ്റൊരു Avengers  സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറങ്ങുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ ആണ് ഈ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 44999 രൂപയാണ് 


Midnight Black, Silk White, Mirror Black എന്നി നിറങ്ങളിൽ വൺ പ്ലസ് 6 മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചുംകൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo