40+20+8MP ഹുവാവെയുടെ P20 Pro ആമസോണിൽ എത്തി ,വില ?
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും നാളെ മുതൽ ബുക്കിങ്
നാളെ മൂന്നു പുതിയ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽ വില്പനയ്ക്ക് എത്തുന്നു .അസൂസിന്റെ ഏറ്റവും പുതിയ മോഡലായ അസൂസ് സെൻഫോൺ മാക്സ് പ്രൊ എം 1 കൂടാതെ ഹുവാവെയുടെ പി 20 പ്രൊ ,പി 20 ലൈറ്റ് എന്നി മോഡലുകളാണ് .അസൂസിന്റെ പുതിയ സെൻഫോൺ മാക്സ് പ്രൊ എം 1 ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് നിങ്ങൾക്ക് ബുക്കിങ് നടത്തുവാൻ സാധിക്കുന്നതാണ് .
എന്നാൽ ആമസോൺ പ്രൈം മെമ്പറുകൾക്ക് ഇപ്പോൾ തന്നെ ഹുവാവെയുടെ രണ്ടു പുതിയ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹുവാവെയുടെ പി 20 പ്രൊ കൂടാതെ പി 20 ലൈറ്റ് എന്നി മോഡലുകളാണ് ഇപ്പോൾ പ്രൈം മെമ്പറുകളായി ബുക്കിങ് നടത്താവുന്നത് .
40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആമസോണിലെ വില വരുന്നത് 64,999 രൂപയാണ് .
5.84 ന്റെ ഡിസ്പ്ലേയിലാണ് P20 Liteമോഡലുകൾപുറത്തിറക്കിയിരിക്കുന്നത് .16+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .Android v8.0 കൂടാതെ Kirin 659 പ്രൊസസർ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3000mAH ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ വില 19,999 രൂപയാണ് .
അസൂസിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലാണ് സെൻഫോൺ മാക്സ് പ്രൊ എം 1 .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .10999 രൂപമുതൽ 12999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .
അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്പ്ലേയും .5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക