ഇന്ത്യൻ വിപണി കീഴടക്കാൻ ഡെല്ലിന്റെ പുതിയ 2 ലാപ്ടോപ്പുകൾ ഡെൽ 7370 & 7275

HIGHLIGHTS

ഡെല്ലിന്റെ ഏറ്റവും പുതിയ സംരഭം ആയ ഡെൽ ലാറ്റിട്യൂഡ്‌ 7370 & 7275 ലാപ്ടോപ്പുകൾ ആണു വിപണിയിൽ ഇറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളും ,അതിന്റെ പെർഫൊമൻസിനെകുറിച്ചും നമുക്ക്‌ ഇവിടെ നിന്നും മനസിലാക്കാം.

ഇന്ത്യൻ വിപണി  കീഴടക്കാൻ ഡെല്ലിന്റെ പുതിയ 2 ലാപ്ടോപ്പുകൾ ഡെൽ 7370 & 7275

മുന്‍നിര ഐടി കമ്പനിയായ ഡെല്‍ ഇന്ത്യ, ലാറ്റിട്യൂഡ് പോര്‍ട്‌ഫോളിയോ അവതരിപ്പിച്ചു.ഡെസ്‌ക് സെന്‍ട്രിക് വര്‍ക്കര്‍, കൊറിഡോര്‍ വാരിയര്‍, ഓണ്‍-ദി-ഗോ പ്രോ, റിമോട്ട് വര്‍ക്കര്‍, സ്‌പെഷലൈസ്ഡ് യൂസര്‍ വര്‍ക്കര്‍ എന്നിങ്ങനെ 5 ബിസിനസ് യൂസര്‍ ഗ്രൂപ്പുകള്‍ക്കുവേണ്ടിയാണ് ലാറ്റിട്യൂഡ് ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. ഡെൽ 7370 നിർമിച്ചിരിക്കുന്നത് 6th ജെൻ കോർ എം 7 പ്രോസ്സസ്സർ ഉപയോഗിച്ചാണ്‌ .ഇതിൽ 16 ജിബി റാംമ്മും,512 ജിബി ഹാർഡ് ഡിസ്ക്കോടും കൂടിയതാണ് .ഇതിന്റെ വില തുടങ്ങുന്നത് ഏകദേശം 79999 രൂപയിൽ നിന്നാണ് .

Digit.in Survey
✅ Thank you for completing the survey!

 

ലാറ്റിട്യൂഡ് 13 (7370) 7000 ശ്രേണി ലോകത്തിലെ ഏറ്റവും ചെറിയ അള്‍ട്രാബുക്ക് ആണ്. 33 സെ.മി സ്മാര്‍ട് കാര്‍ഡ് റീഡര്‍, ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളും ഇതിലുണ്ട്.ഡെല്‍ ലാറ്റിട്യൂഡ് 12 (7275) 7000 സീരിസ് 2-ഇന്‍-1 ആണ്.31.8 സെ.മി ആണ് സൈസ്. യുഎച്ച്ഡി ടച്ച് ഡിസ്‌പ്ലേയോടുകൂടിയ 4 കെ അള്‍ട്രാ ഷാര്‍പ്പാണിത്.

നൂതനാശയങ്ങള്‍ നൂതന സാങ്കേതികവിദ്യയില്‍ സമന്വയിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ഡെല്ലിന്റെ ലക്ഷ്യമെന്ന് ഡെല്‍ ഇന്ത്യ ഡയറക്ടറും ജനറല്‍ മാനേജരുമായ ഇന്ദ്രജിത് ബെല്‍ഗുണ്ടി പറഞ്ഞു.ലാറ്റിട്യൂഡ് 13 7000 അള്‍ട്രാബുക്കിന്റെ വില 79,999 രൂപയാണ്. 12 7000 2-ഇന്‍-1 ന്റെ വില 87,999 രൂപ മുതലാണ് തുടങ്ങുന്നത്.

 

11 5000 2-ഇന്‍-1ന് 59,999 രൂപ മുതലാണ് വില.ഡെല്‍ ലാറ്റിട്യൂഡ് 3000 ത്തിന്റെ വില 44,999 രൂപ മുതലും, 5000-ന്റെ വില 54,999 രൂപ മുതലും, 7000-ന്റെ വില 64,999 രൂപ മുതലും ആണ് ആരംഭിക്കുന്നത്.ഈ ഗ്രൂപ്പുകളുടെ എല്ലാ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണ് പുതിയ ലാറ്റിട്യൂഡ് 3000, 5000, 7000 പരമ്പരകള്‍.

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo