900W Dolby Atmos Soundbar 52 ശതമാനം ഇളവിൽ പരിമിതകാല ഓഫറിൽ
വീട്ടിലേക്ക് പുതിയ സൗണ്ട്ബാർ നോക്കുന്നവർക്ക് ഇത് വലിയൊരു വാർത്തയാണ്. കാരണം Dolby Atmos സപ്പോർട്ടുളള പ്രീമിയം Soundbar വലിയ വിലക്കിഴിവിൽ വാങ്ങാം. ഇതിനായി Amazon ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഓഫർ പ്രഖ്യാപിച്ചത്. രണ്ട് സബ് വൂഫർ സാറ്റലൈറ്റ് സ്പീക്കർ ഉൾപ്പെടുന്ന ഹോം തിയേറ്റർ സിസ്റ്റമാണ് സൗണ്ട്ബാറിൽ വരുന്നത്. അത്യാകർഷകമായ ഈ ഡീലിനെ കുറിച്ച് വിശദമായി അറിയണ്ടേ?
SurveyDolby Atmos Soundbar Amazon Deal
CrossBeats Blaze B2000 5.2 സൗണ്ട്ബാറാണിത്. ആമസോൺ ഇതിന് ആകർഷകമായ ഫ്ലാറ്റ് കിഴിവ് അനുവദിച്ചിരിക്കുന്നു. പോരാത്തതിന് ഫോണിന് മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇഎംഐ ഡീലിലും ഈ സൗണ്ട്ബാർ വീട്ടിലെത്തിക്കാം.
ഇതിന്റെ വിപണി വില 32,999 രൂപയാണ്. എന്നാൽ ആമസോണിൽ ഇത് 52 ശതമാനം ഇളവിൽ വിൽക്കുകയാണല്ലോ. ഇങ്ങനെ വെറും 15,999 രൂപയ്ക്കാണ് ആമസോൺ ഉൽപ്പന്നം വിൽക്കുന്നത്.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. ആക്സിസ്, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ കൂടുതൽ ഇളവുണ്ട്. 1000 രൂപ മുതൽ 1500 രൂപ വരെയുള്ള ഇളവ് നേടാം. ഇങ്ങനെ 14000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റം വാങ്ങിക്കാം. 776 രൂപയുടെ ഇഎംഐ ഓഫറാണ് ആമസോൺ ഇപ്പോൾ തരുന്നത്. ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.

CrossBeats Blaze B2000 5.2 Dolby Home Theater Speaker
ഇനി എന്താണ് ഇതിന്റെ പ്രത്യേകതകളെന്ന് അറിയണ്ടേ. 5.2 ഹോം തിയേറ്റർ സ്പീക്കർ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിവൈസാണ്.
5.2 ചാനലുകളുള്ള ഈ സൌണ്ട്ബാർ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്നു. 900W പവർ ഔട്ട്പുട്ട് ഇത് നൽകുന്നുണ്ട്. ശക്തമായ ബാസിനും സറൗണ്ട് ശബ്ദത്തിനും ഈ മോഡലിൽ ബിൽറ്റ്-ഇൻ സബ് വൂഫറുകളും സാറ്റലൈറ്റ് സ്പീക്കറുകളും ഉപയോഗിച്ചിരിക്കുന്നു. ക്രോസ്ബീറ്റ്സ് ബ്ലേസ് B2000 ഓഡിയോ സിസ്റ്റം ഇത് ഒരു തിയേറ്ററിലെന്നപോലെ റിയലിസ്റ്റിക് ആയി പ്രവർത്തിക്കുന്നു.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ ലഭിക്കുന്നു. HDMI eARC, USB, AUX, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളെല്ലാം പിന്തുണയ്ക്കുന്നു. ഇത് സ്മാർട്ട് ടിവികൾ, മ്യൂസിക്, ഗെയിമിംഗ് ഡിവൈസുകളുമായുള്ള കണക്ഷന് പ്രയോജനകരമാകുന്നു. നിങ്ങൾക്ക് മികച്ച ഓഡിയോ എക്സ്പീരിയൻസിനായി സബ് വൂഫറുകൾ ഉപയോഗിക്കാം. ഇത് ഒരു യഥാർത്ഥ മൾട്ടി-ചാനൽ സറൗണ്ട് എക്സ്പീരിയൻസ് ഉറപ്പാക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile