Bharti Airtel വരിക്കാർക്ക് അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്തയാണ് പറയാനുള്ളത്. BSNL എന്ന സർക്കാർ ടെലികോം അടുത്തിടെ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു. എന്നാൽ ഭാരതി എയർടെൽ സ്വകാര്യ ടെലികോമും വരിക്കാർക്ക് ഷോക്ക് നൽകിയിരിക്കുകയാണ്.
Surveyഎയർടെലിന്റെ മാസ പ്ലാനിലാണ് വ്യത്യാസം വന്നിരിക്കുന്നത്. ഇനി ഒരു മാസ പ്ലാൻ വേണ്ടവർക്ക് ഏറ്റവും പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ ലഭിക്കുന്നതല്ല. കോളിംഗ് സേവനങ്ങൾക്കായി ബജറ്റ് പ്ലാൻ നോക്കുന്നവർക്ക് ഇനി കുറച്ചുകൂടി ചെലവേറിയ പ്ലാനാണ് ലഭ്യമാകുന്നത്.
Airtel 21 Days Plan
21 ദിവസത്തെ വാലിഡിറ്റിയിൽ 189 രൂപയുടെ പ്ലാനായിരുന്നു ഏറ്റവും മികച്ച ബജറ്റ് പ്ലാൻ. ഇനിമുതൽ ഈ പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ ലഭ്യമല്ല. ഇതിൽ വോയിസ് കോളുകളും ഡാറ്റയും എസ്എംഎസ് സേവനങ്ങളും സ്വകാര്യ ടെലികോം അനുവദിച്ചിരുന്നു. 189 രൂപയുടെ റീചാർജ് പ്ലാൻ എയർടെൽ നിശബ്ദമായി നിർത്തലാക്കി.
എയർടെൽ 189 രൂപ റീചാർജ് പ്ലാനിന് 21 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ ഒരു മാസക്കാലത്തേക്ക് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ അൺലിമിറ്റഡായി ആസ്വദിക്കാം. പാക്കേജിൽ 1 ജിബി മൊബൈൽ ഡാറ്റയും 300 എസ്എംഎസ് ആനുകൂല്യവും ലഭ്യമാണ്.
ഒരു മാസത്തേക്കുള്ള മികച്ച ബജറ്റ് പ്ലാൻ ഏതാണ്?
അടുത്ത കാലം വരെ ഒരു മാസ പ്ലാൻ ആരംഭിച്ചത് 189 രൂപയിലാണ്. എന്നാൽ ഇനി മുതൽ പുതിയ എൻട്രി ലെവൽ പ്ലാനിന് 199 രൂപയാകുന്നു. സാധാരണക്കാർക്ക് അനുയോജ്യമായ പ്രീ പെയ്ഡ് പ്ലാനായിരുന്നു 189 രൂപയുടേത്. പ്രത്യേകിച്ച് എയർടെൽ സിം ഫീച്ചർ ഫോണിൽ ഉപയോഗിക്കുന്നവർക്കും അധികം ഇന്റർനെറ്റ് വേണ്ടാത്തവർക്കും. എന്നാൽ ഇനി 10 രൂപ എക്സ്ട്രാ നൽകുന്ന പാക്കേജാണ് എയർടെലിൽ നിന്ന് ലഭിക്കുന്നത്.
Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും
എയർടെല്ലിന്റെ പുതിയ എൻട്രി ലെവൽ പ്ലാൻ 199 രൂപയുടേതാണ്. ഇതിൽ 28 ദിവസത്തെ വാലിഡിറ്റി കമ്പനി ഓഫർ ചെയ്യുന്നു. പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ആസ്വദിക്കാം.
പാക്കേജിൽ സ്വകാര്യ ടെലികോം കമ്പനി പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും അനുവദിച്ചിട്ടുണ്ട്. പ്രീ പെയ്ഡ് പാക്കേജിൽ എയർടെൽ മൊത്തം 2 ജിബി ഡാറ്റയും നൽകുന്നുണ്ട്. 2 ജിബി ഡാറ്റ അവസാനിച്ചാൽ 1MB ലഭിക്കാൻ 0.50 രൂപ നിരക്കിൽ ചാർജ് ഈടാക്കും. ഇതും കഴിഞ്ഞുള്ള അടുത്ത പ്രീപെയ്ഡ് ഓപ്ഷൻ 219 രൂപയുടേതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile