Kerala Piravi Day 2025 Wishes: നാടും നന്മയും ഗൃഹാതുരത്വവും നിറച്ച് പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ നേരാം

Kerala Piravi Day 2025 Wishes: നാടും നന്മയും ഗൃഹാതുരത്വവും നിറച്ച് പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ നേരാം

Kerala Piravi Day 2025 Wishes: മാമാലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്. ഇന്ന് കേരളത്തിന്റെ 69-ാം ജന്മദിനം. ദൈവത്തിന്റെ സ്വന്തം നാടിന്റെ പിറവി ആഘോഷത്തിനൊപ്പം പ്രിയപ്പെട്ടവർക്കും ആശംസ പങ്കിടാൻ മറക്കണ്ട. നവംബർ 1, കേരളപ്പിറവി ആശംസകൾ വാട്സ്ആപ്പിലൂടെ മെസേജുകളായും സ്റ്റാറ്റസായും പങ്കിടാം.

Digit.in Survey
✅ Thank you for completing the survey!

Kerala Piravi Day 2025 Wishes

കേര നിരകളാടും ഒരു ഹരിത ചാരു തീരം💛
പുഴയോരം കള മേളം കവിത പാടും തീരം💛… സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

ഐക്യകേരളത്തിന് ഇന്ന് 69 വയസ്സ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ💛!

സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണയാണെന്റെ കേരളം, എല്ലാവർക്കും കേരളപ്പിറവി ആശംസകൾ!

Kerala Piravi

കേരളപ്പിറവി ആശംസകൾ!
ഉത്സവ തുടി താള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
കായലും കടലും കാനനവും കോട്ടകളും നിറഞ്ഞ കേരളം🌴💛.

ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും കേരളനാടിന് ഇന്ന് 69 വയസ്, എല്ലാ മലയാളികൾക്കും ഹൃദ്യമായ ആശംസകൾ നേരുന്നു…

കലയും കവിതയും തനിമയും പ്രകൃതിയും ചേർന്ന മലയാളമണ്ണിന് പിറന്നാൾ മധുരം. 💛കേരളപ്പിറവി ആശംസകൾ💛!

Kerala Piravi Day 2025 Wishes

ഏവർക്കും കേരളപ്പിറവി ആശംസകൾ! മാമലകള്‍ക്കപ്പുറത്തു🌴🌴 മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്, കൊച്ചു മലയാളമെന്നൊരു നാടുണ്ട്

പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ഒത്തൊരുമയോടെ ജീവിക്കാം, എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ

69ന്റെ നിറവിൽ ശ്യാമസുന്ദര കേരകേദാര ഭൂമി. സഹ്യന്റെ മണ്ണിലെ ഓരോ പ്രിയപ്പെട്ടവർക്കും ആശംസകൾ നേരുന്നു

Kerala Piravi Day 2025 Wishes കേരളപ്പിറവി ആശംസകൾ!
കേരളപ്പിറവി ആശംസകൾ!

സംസ്കാരത്തിലും വിജ്ഞാനത്തിലും ആരോഗ്യത്തിലും സുഭിക്ഷമായ കേരളം ഇനിയും ഉയരട്ടെ, എല്ലാവർക്കും ഹൃദ്യമായ കേരളപ്പിറവി മംഗളാശംസകൾ!🎊

നാളികേരത്തിന്റെ 🌴 നാട്ടിലെനിക്കൊരു നാലിടങ്ങഴി മണ്ണുണ്ട്. ലോകത്തെവിടെയായാലും മലയാളിയെ നാടിനോട് അടുപ്പിക്കുന്നത് ഇവിടുത്തെ മണ്ണും മാനവരുമാണ്. ലോകത്തെ ഓരോ കോണിലുമുള്ള മലയാളികൾക്ക് സ്നേഹം നിറഞ്ഞ ആശംസകൾ!

മലയാളവും മലയാളമണ്ണും മറക്കാത്ത മലയാളികൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ… കേരളപ്പിറവി മംഗളാശംസകൾ!

കേരളപ്പിറവി ആശംസകൾ! വെറുപ്പും വിദ്വേഷവുമല്ല, സ്നേഹവും സഹിഷ്ണുതയുമാണ് മലയാളത്തിന്റെ ശക്തി.🎊

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കാം, ഓരോ മലയാളിയ്ക്കും കേരളപ്പിറവി ആശംസകൾ!

മലയാളത്തിന്റെ സംസ്ക്കാരവും കേരളത്തിന്റെ പൈതൃകവും മധുരമുള്ള ഗൃഹാതുരത്വവും മനസ്സിൽ നിറച്ച് കേരളപ്പിറവി ആശംസകൾ നേരുന്നു.

Kerala Piravi

പ്രബുദ്ധ കേരളത്തിന്റെ വളർച്ചയിൽ പങ്കാളിയാകാം, ഉന്നതിയിൽ അഭിമാനിക്കാം, എന്റെ സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

കേരളപ്പിറവി ആശംസകൾ! നാടിന്റെ വളർച്ചയ്ക്കും സമാധാനത്തിനും വേണ്ടി കൈകോർക്കാം. ഈ കേരളപ്പിറവി ദിനം അതിന് തുടക്കമാകട്ടെ, സ്നേഹം നിറഞ്ഞ ആശംസകൾ!

ഐക്യകേരളത്തിന് 69, എല്ലാ മലയാളികൾക്കും കേരളപ്പിറവി മംഗളാശംസകൾ!

സമാധാനത്തിന്റെയും സമൃദ്ധിയുടേയും സ്നേഹത്തിന്റെയും മലയാളം ഇനിയും വളരട്ടെ, ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.

Kerala Piravi Day 2025 Wishes

ബേപ്പൂർ സുൽത്താൻ പറഞ്ഞ പോലെ, ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക. കേരളപ്പിറവി ആശംസകൾ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo