8000 രൂപയിൽ താഴെ ഒരു ബ്രാൻഡഡ് സ്മാർട് ടിവി. ചെറിയ മുറികൾക്ക് അനുയോജ്യമായ Smart TV അന്വേഷിക്കുന്നവർക്ക് ഇതാ മികച്ചൊരു ഡീൽ. ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രോണിക്സ് കമ്പനിയായ TATA TV 32 ഇഞ്ചിന് ആകർഷകമായ ഡിസ്കൗണ്ട് ലഭ്യമാണ്. ടാറ്റയുടെ തന്നെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് ഓഫർ. ഈ വിലക്കുറവിനെ കുറിച്ചും പ്രത്യേകതകളും ഞങ്ങൾ വിശദീകരിക്കാം.
Survey32 inch HD Ready LED TATA TV Discount
Croma ടിവിയ്ക്കാണ് ക്രോമ പ്ലാറ്റ്ഫോമിൽ തന്നെ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ക്രോമ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവിയുടെ വിപണി വില. ടാറ്റയുടെ ക്രോമ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് ഓഫർ.
2025-ലെ ബെസൽ ലെസ് ഡിസ്പ്ലേയുള്ള എൽഇഡി ടിവിയാണിത്. ഇതിന് ക്രോമയിലെ വില 7,590 രൂപയാണ് വില. എന്നുവച്ചാൽ 8000 രൂപയ്ക്ക് താഴെ 32 ഇഞ്ച് സ്മാർട് ടിവി വാങ്ങിക്കാവുന്നതാണ്.
എസ്ബിഐ, ഐസിഐസിഐ കാർഡിലൂടെ 600 രൂപ ഇളവ് ലഭിക്കും. 357 രൂപയുടെ ഇഎംഐ ഡീലും ക്രോമ അനുവദിച്ചിരിക്കുന്നു.

ക്രോമ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവിയുടെ സവിശേഷതകൾ
1366×768 പിക്സൽ റെസല്യൂഷനുള്ള ബെസൽ ലെസ് ഡിസ്‌പ്ലേയാണ് ടിവിയ്ക്കുള്ളത്. ഇതിന് 32 ഇഞ്ച് വലിപ്പമാണുള്ളത്. എ പ്ലസ് ഗ്രേഡ് പാനലും എൽഇഡി ടെക്നോളജിയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 250 – 280 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട് ടിവിയ്ക്കുണ്ട്. ഇത് എച്ച്ഡി റെഡി ടിവിയാണ്.
20 വാട്ട് സ്പീക്കർ ഔട്ട്പുട്ട് ഈ ക്രോമ 32 ഇഞ്ച് ടിവിയിലുണ്ട്. ഫോൺ സ്ക്രീനിന് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഗൂഗിൾ ടിവിയ്ക്കും സ്മാർട് ടിവിയ്ക്കും ഡോൾബി ഓഡിയോ സപ്പോർട്ട് ലഭിക്കുന്നു.
Also Read: 7000 mAh പവറിൽ Sony ക്യാമറയുമായി Motorola 5ജി പവർ വരുന്നു, ലോഞ്ചും ഫീച്ചർ വിശേഷങ്ങളും
ബിൽട്ട് ഇൻ ക്രോംകാസ്റ്റ്, വോയിസ് കൺട്രോൾ, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള സ്മാർട് ഫീച്ചറുകളും ടിവിയിലുണ്ട്. രണ്ട് HDMI പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ടിവിയിലുണ്ട്.
വൈ-ഫൈ, ബ്ലൂടൂത്ത് v5.0, ബ്ലൂടൂത്ത് v5.1 പോലുള്ള വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്. RJ-45 എഥർനെറ്റ് പോർട്ടുകൾ എൽഇഡി ടിവിയ്ക്കുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile