ഇന്ത്യക്കാർക്കായി 7,000 mAh പവർഫുൾ വൈബ് ഫോൺ iQOO 5G ലോഞ്ചിന്, എന്നാണെന്നോ?
ഇന്ത്യയിൽ സാംസങ്, വിവോ, ഷവോമി ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പിന് വലിയ ഡിമാൻഡാണിത്. വിവോയുടെ സബ് ബ്രാൻഡായ iQOO കമ്പനിയുടെ ഫ്ലാഗ്ഷിപ്പിനും ആരാധകർ ഏറെയാണ്. ഈ വർഷത്തെ ഐഖൂവിന്റെ ഫ്ലാഗ്ഷിപ്പ് ലോഞ്ച് ചെയ്യുകയാണ്. 7000എംഎഎച്ച് ബാറ്ററിയും 144Hz 2K+ അമോലെഡ് ഡിസ്പ്ലേയുമുള്ള സ്മാർട്ഫോണാണിത്.
SurveyiQOO 15 5G ഇന്ത്യ ലോഞ്ച് തീയതി എന്ന്?
ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുൻനിര സ്മാർട്ട്ഫോണാണിത്. ഐഖൂ 15 5ജി ഫോൺ അടുത്ത മാസം ഇന്ത്യയിലെത്തും. പ്രോസസർ, ഡിസൈൻ തുടങ്ങിയ ചില പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിൃ. മികച്ച ക്യാമറ, ഗെയിമിംഗ്, ഡിസൈൻ തുടങ്ങിയ പ്രധാന അപ്ഗ്രേഡുകൾ ഈ ഫോണിൽ പ്രതീക്ഷിക്കാം.
ടിപ്സ്റ്റർ പങ്കിട്ട ടീസർ പ്രകാരം, ഐക്യു 15 ഫോൺ നവംബർ 27 ന് ലോഞ്ച് ചെയ്തേക്കും. എങ്കിലും കമ്പനി ഇപ്പോൾ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആമസോൺ, ഐക്യു ഇ-സ്റ്റോർ, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെ ഫോൺ ലഭ്യമാകും.

ഐഖൂ 15 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് 2K+ കർവ്ഡ് ഡിസ്പ്ലേയായിരിക്കും ഇതിലുണ്ടാകുക. അതും സാംസങ്ങിന്റെ M14 8T LTPO AMOLED പാനൽ ഇതിൽ പ്രതീക്ഷിക്കാം. സ്മാർട്ഫോണിന്റെ സ്ക്രീനിന് 6,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഇതിന് ലഭിക്കുന്നു.
ഫോണിലെ പ്രോസസറാണ് മെയിൻ ഹൈലൈറ്റ്. ഇതിൽ സ്നാപ്ഡ്രാഗണിന്റെ 8 എലൈറ്റ് ജെൻ 5 അഡ്രിനോ 850 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റാണുള്ളത്. 16GB DDR5x അൾട്രാ റാമും 512GB വരെ സ്റ്റോറേജും ഫോണിനുണ്ട്.
7,000 mAh ബാറ്ററിയും ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ടാകും. സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6.0 ഒഎസ് ആയിരിക്കും കൊടുക്കുന്നത്.
Also Read: 3300GB വെറും 399 രൂപയ്ക്ക്! BSNL വരിക്കാർക്ക് ഒരു ധമാക്ക ഫാമിലി പ്ലാൻ
ഇനി എല്ലാവരും ഉറ്റുനോക്കുന്ന ക്യാമറ ഫീച്ചറുകളാണ്. ഐഖൂ 15 ഫോണിൽ 50MP OIS സെൻസറുണ്ടാകും. ഇതിൽ 50MP അൾട്രാവൈഡ് സെൻസറും കൊടുക്കും. OIS സപ്പോർട്ട് ചെയ്യുന്ന 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസായിരിക്കും നൽകുന്നത്. ഫോണിന് മുൻവശത്ത്, 32MP സെൻസറാണ് കൊടുക്കുക.
ഇന്ത്യയിൽ സ്മാർട്ഫോൺ 65,000 രൂപയിലായിരിക്കും ലോഞ്ച് ചെയ്യുന്നതെന്നാണ് സൂചന. യുഎഇയിൽ AED 2,779 ആയിരിക്കുമെന്ന് പറയുന്നു. യുഎസ്സിൽ സ്മാർട്ഫോണിന് USD 800 ആകുമെന്നും പ്രതീക്ഷിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile