7000mAh പവർഫുൾ iQOO 15 5G ‘യൂത്ത് വൈബ് ഫോൺ’ പുറത്തിറങ്ങി, 5 കിടിലൻ ഫീച്ചറുകളും വിലയും

7000mAh പവർഫുൾ iQOO 15 5G ‘യൂത്ത് വൈബ് ഫോൺ’ പുറത്തിറങ്ങി, 5 കിടിലൻ ഫീച്ചറുകളും വിലയും

യൂത്തന്മാരുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ കമ്പനിയിൽ നിന്നും iQOO 15 ചൈനയിൽ പുറത്തിറങ്ങി. ക്വാൽകോമിന്റെ പുതുതായി തയ്യാറാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ കിടിലൻ പ്രോസസറുള്ള ആദ്യത്തെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നാണിത്.

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ഫോൺ ഇനിയും ചൈനയിൽ പുറത്തിറങ്ങിയിട്ടില്ല. സാംസങ്ങിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള 144Hz AMOLED ഡിസ്‌പ്ലേയാണ് ഐഖൂ 15ലുള്ളത്. ബാറ്ററിയിലും ഗംഭീര കപ്പാസിറ്റി പുതിയ ഫ്ലാഗ്ഷിപ്പിനുണ്ട്.

iQOO 15 Launched in China-

iQOO 15 5G 5 കിടിലൻ ഫീച്ചറുകൾ

ഡിസ്പ്ലേ: 6.85-ഇഞ്ച് 1440p അല്ലെങ്കിൽ 2K ഫ്ലാറ്റ് സാംസങ് M14 AMOLED LTPO ഡിസ്പ്ലേ ഇതിനുണ്ട്. 144Hz റിഫ്രഷ് റേറ്റ് ഉള്ള സ്ക്രീനാണ് ചൈനീസ് ഐഖൂ ഫോണിലുള്ളത്. 2160Hz PWM, DC ഡിമ്മിംഗ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.

ഫോണിൽ ബയോമെട്രിക് സ്ഥിരീകരണത്തിനായി ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. 215g ഭാരം ഈ ഐഖൂ 15 ഫോണിനുണ്ട്.

ചിപ്‌സെറ്റ്: ഐഖൂ 15-ന് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത് പകരുന്നു.

പിൻ ക്യാമറ: ഐക്യു 15-ന് 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 921 പ്രൈമറി സെൻസറുണ്ട്. ഈ പ്രൈമറി സെൻസർ ഒഐഎസ് സപ്പോർട്ട് ചെയ്യുന്നു. 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഇതിനുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയിൽ സോണി ഐഎംഎക്സ് 882 ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു.

ഫ്രണ്ട് ക്യാമറ: ഈ ഐഖൂ ഹാൻഡ്സെറ്റിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്.

ബാറ്ററി: ഐക്യു 15 ന് 100W വയർഡ് ചാർജിങ് സപ്പോർട്ടുണ്ട്. 40W വയർലെസ് ചാർജിംഗ് പിന്തുണയുമുണ്ട്. ഇതിൽ 7,000mAh ബാറ്ററിയുമുണ്ട്.

മറ്റ് ഫീച്ചറുകൾ: 14,000mm വേപ്പർ ചേമ്പറുണ്ട്. ഫോണിലെ ക്യാമറ മൊഡ്യൂളിന് ചുറ്റും RGB ലൈറ്റിംഗും കൊടുത്തിരിക്കുന്നു. ഡ്യുവൽ സ്പീക്കറുകളിലൂടെ മികച്ച ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നു. ഇതിൽ Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC, ഡ്യുവൽ-ബാൻഡ് GPS എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.

ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ IP68, IP69 റേറ്റിങ്ങുണ്ട്. 1ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റി ഇതിനുണ്ട്.

ഐഖൂ 15 5ജി വില എത്രയാകും?

ഐക്യുഒ 15 ഇന്ത്യയിലെ വില വിവോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 55000 രൂപ റേഞ്ചിലാകും ഇതിന്റെ വില.

അഞ്ച് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഖൂ 15 ലോഞ്ച് ചെയ്തത്. ചൈനയിലെ ഇവയുടെ വിലയും ഏകദേശ ഇന്ത്യൻ വിലയും എത്രയെന്ന് നോക്കാം.

12 ജിബി/256 ജിബി: 4,199 യുവാൻ (ഏകദേശം 52,000 രൂപ)
12 ജിബി/512 ജിബി: 4,699 യുവാൻ (ഏകദേശം 58,000 രൂപ)
16 ജിബി/256 ജിബി: 4,499 യുവാൻ (ഏകദേശം 55,650 രൂപ
16 ജിബി/512 ജിബി: 4,999 യുവാൻ (ഏകദേശം 62,000 രൂപ)
16 ജിബി/1 ടിബി: 5,499 യുവാൻ (ഏകദേശം 68,000 രൂപ)

ലെജൻഡറി, ട്രാക്ക്, ലിംഗ്യുൻ, വൈൽഡേർൾഡ് എന്നീ നാല് നിറങ്ങളിൽ ഫോൺ അവതരിപ്പിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo