Hurry! 40000 രൂപയ്ക്ക് താഴെ Best Samsung 5G സ്മാർട്ഫോൺ ദീപാവലി ഓഫറിൽ! ഇന്ന് തന്നെ വാങ്ങിയില്ലേൽ നഷ്ടമാകും
ഈ ദീപാവലിയ്ക്ക് നിങ്ങളുടെ കൈയിലെത്തുന്നത് വെറുമൊരു സ്മാർട്ഫോൺ ആകരുത്. വളരെ മികച്ച പെർഫോമൻസും, ഫോട്ടോഗ്രാഫി ഫീച്ചറുകളും, വിപണിയിലെ മുന്തിയ ഇനത്തിലുമുള്ള ഫോണാകട്ടെ. ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ സ്മാർട്ഫോൺ വാങ്ങാൻ Amazon സുവർണാവസരമൊരുക്കുന്നു. അതും കിടിലൻ Samsung 5G സെറ്റുകൾ പ്രതീക്ഷിക്കാത്ത വിലക്കുറവിൽ ലഭ്യമാണ്.
Surveyദീപാവലി പ്രമാണിച്ച് ആമസോൺ നടത്തുന്ന സെയിൽ ഉത്സവത്തിലാണ് കിഴിവ്. പക്ഷേ ഇതൊരു പരിമിതികാല ഓഫറാണ്. കാരണം ആമസോൺ സെയിൽ ഉത്സവം ഇന്ന് അർധരാത്രിയോടെ സമാപിക്കുന്നു. എങ്കിലും നിങ്ങൾ വിട്ടുകളയരുതാത്ത ഓഫറാണിവ. കാഷ് ഓൺ ഡൈലിവറി ഓപ്ഷനുകളുള്ളതിനാൽ ഫോൺ പെട്ടെന്ന് പർച്ചേസ് ചെയ്യണമോ എന്ന ആശങ്കയും വേണ്ട.
Samsung Galaxy S24 5G price deal amazon
ആമസോണിൽ പരിമിതകാല ഓഫറിൽ ഹാൻഡ്സെറ്റ് വളരെ കുറഞ്ഞ വിലയിൽ വാങ്ങാം. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്24 5ജിയ്ക്കാണ് ഓഫർ. 44% ഫ്ലാറ്റ് ഇളവിലാണ് ഗാലക്സി സ്മാർട്ഫോൺ വിൽക്കുന്നത്. എന്നുവച്ചാൽ പകുതി വിലയ്ക്ക് സാംസങ് 5ജി സ്വന്തമാക്കാനുള്ള ധമാക്ക ഡീലാണിത്.
എല്ലാ കളർ വേരിയന്റുകൾക്കും ഈ ഓഫർ ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക. ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 74,999 രൂപയ്ക്കാണ്. സാംസങ് ഗാലക്സി എസ്24 5ജി ഫോണിന്റെ ആമസോണിലെ വില 41,625 രൂപയാണ്. ഇത് ശരിക്കും ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേ ലഭിക്കുള്ളൂ. ബ്ലാക്ക് കളർ സാംസങ്ങിനാണ് ഈ ഓഫർ.
എച്ച്ഡിഎഫ്സി കാർഡ് വഴി നിങ്ങൾക്ക് കൂടുതൽ ഇളവ് നേടാം. ഇങ്ങനെ 750 രൂപ മുതൽ 1250 രൂപ വരെയാണ് ഇളവ് ലഭിക്കുന്നത്. 39,250 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഗാലക്സി എസ്24 5ജിയ്ക്ക് ലഭിക്കും. 2,018 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് നേടാം.
സാംസങ് ഗാലക്സി എസ്24 5ജി റിവ്യൂ ചുരുക്കത്തിൽ
ഈ ഫോണിന്റെ റിവ്യു വളരെ ചുരുക്കത്തിൽ ഞങ്ങൾ പറഞ്ഞുതരാം. ഗാലക്സി 23 പോലെ സാമ്യമുള്ളതാണ് ഗാലക്സി എസ് 24 5ജി. അലുമിനിയം ഗ്ലാസ് ബാക്കിലാണ് ഇത് നിർമിച്ചിരിക്കുന്നത്. പിൻ ഗ്ലാസ് പാനലിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചിരിക്കുന്നു.
ഗാലക്സി എസ് 24 ഫോണിൽ നിങ്ങൾക്ക് 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 15W വയർലെസ്, 4.5W റിവേഴ്സ് ചാർജിങ്ങും ഇതിനുണ്ട്.
സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ഇതിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 സോഫ്റ്റ് വെയറാണുള്ളത്. ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും കമ്പനി തരുന്നു.
Also Read: 20000 രൂപ ഡിസ്കൗണ്ടിൽ 12GB, ട്രിപ്പിൾ ക്യാമറ Samsung 5G 2025 പ്രീമിയം സ്മാർട്ഫോൺ ആമസോണിൽ
എക്സിനോസ് 2400 SoC ആണ് പ്രോസസർ. Xclipse 940 GPU-യുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ ചിപ്‌സെറ്റ് 8GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഗാലക്‌സി എസ് 24 ഫോണിൽ ബ്ലൂടൂത്ത് 5.3, ജിപിഎസ് (ഗ്ലോനാസ്, ബീഡോ, ഗലീലിയോ, ക്യുഇസെഡ്എസ്എസ്), എൻഎഫ്‌സി എന്നിവയുണ്ട്. IP68 റേറ്റിങ് ഈ സാംസങ് ഫോണിനുണ്ട്. ഇതിൽ 50 എംപി പ്രൈമറി ക്യാമറയും, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile