5000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Vivo 5G വാങ്ങാം, ദീപങ്ങളുടെ ഉത്സവത്തിന് ഓഫറുകളുടെ പൊടിപൂരം!
Flipkart നിങ്ങൾക്ക് ദീപാവലി പ്രമാണിച്ച് ഗംഭീര ഇളവുകൾ തരുന്നു. മികച്ച ഫീച്ചറുകളുള്ള സ്റ്റൈലിഷ് സ്മാർട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ദീപാവലി ഓഫറിൽ 35000 രൂപയ്ക്ക് താഴെ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് വളരെ മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും തരുന്നു. മിഡ് റേഞ്ചിൽ വരുന്ന Vivo 5G നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണിത്.
SurveyVivo T4 Ultra 5G Price Discount on Flipkart
8 GB റാമും 256 ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് മികച്ച ഡീൽ തരുന്നു. 40,999 രൂപ വിലയാകുന്ന ഫോണാണിത്. 256 ജിബി വേരിയന്റിന് 5000 രൂപ ഫ്ലാറ്റ് ഇളവ് ലഭ്യമാണ്.
വിവോ ടി4 അൾട്രാ 5ജിയ്ക്കാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ 5000 രൂപ ഡിസ്കൌണ്ടിൽ സ്മാർട്ഫോൺ 35999 രൂപയ്ക്ക് വിൽക്കുന്നു. ഇതിൽ അവസാനിക്കുന്നില്ല ഫ്ലിപ്കാർട്ടിന്റെ ബിഗ് ഡീൽ.
ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ വിവോ ടി4 അൾട്രാ 5ജി നിങ്ങൾക്ക് 2000 രൂപയുടെ ഇളവ് വരെ തരുന്നു. വിവോ ഹാൻഡ്സെറ്റിന് ഇങ്ങനെ 33999 രൂപയ്ക്ക് കിട്ടുന്നു.
27,750 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. വിവോ ടി4 അൾട്രായ്ക്ക് 4,000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്. നിങ്ങൾക്ക് 3 മാസത്തേക്ക് 12000 രൂപയുടെ ഇഎംഐ ഡീൽ ലഭിക്കും. 6 മാസത്തേക്ക് 6000 രൂപയുടെ ഇഎംഐയും ലഭിക്കും. 4000 രൂപയുടെ ഇഎംഐ ഡീൽ 9 മാസത്തേക്ക് ലഭ്യമാണ്.

വിവോ ടി4 അൾട്രാ 5ജി സ്പെസിഫിക്കേഷൻസ്
ഈ വിവോ ഫോണിന് 6.67 ഇഞ്ച് ഡിസ്പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റും 2800 × 1260 പിക്സൽ റെസല്യൂഷനുമുണ്ട്. 1600 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് ഇതിന്റെ സ്ക്രീനിന് ലഭിക്കും.
സ്മാർട്ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റുണ്ട്. ഇതിൽ ആൻഡ്രോയിഡ് 15 ഫൺടച്ച്ഒഎസ്സാണ് സോഫ്റ്റ് വെയർ.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ റിയർ സെൻസറുണ്ട്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. 8MP സെക്കൻഡറി ക്യാമറയും സ്മാർട്ഫോണിലുണ്ട്. ഇതിൽ 50MP ക്യാമറയും നൽകിയിരിക്കുന്നു. വിവോ ടി4 അൾട്രായിൽ 32MP ഫ്രണ്ട് ക്യാമറ മുൻവശത്തുണ്ട്.
സ്മാർട്ഫോണിന് പവർ നൽകാൻ 5,500mAh ബാറ്ററിയുണ്ട്. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിന് മികച്ച ഡ്യൂറബിലിറ്റി ലഭിക്കാൻ IP64 റേറ്റിങ്ങുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, GPS തുടങ്ങിയ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുന്നു.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile