KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…

KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…

KSEB Electricity Bill Online: ഇന്ന് ടെക്നോളജി വളരെയധികം വളർന്നല്ലോ! ടെക്നോളജി വികസിക്കുന്നതിനൊപ്പം ആളുകളുടെ ജീവിത ശൈലിയിലും മാറ്റമുണ്ടായി. ഒരു സ്മാർട്ഫോണിലൂടെയോ, ചില കീപാഡ് ഫോണുകളിലൂടെയോ നമുക്ക് എല്ലാ കാര്യങ്ങളും നടത്താം. ക്യൂ നിന്ന് സേവനങ്ങൾ തയ്യാറാക്കേണ്ടതില്ല. അതുപോലെ നമുക്ക് ഓൺലൈനായി എല്ലാം നിർവഹിക്കാനാകും. ഇങ്ങനെ ഇലക്ട്രിസിറ്റി ബിൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ അടയ്ക്കാം. ഇതിനായി കേരള സർക്കാരിന്റെ ഔദ്യോഗിക സൈറ്റും ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

Electricity Bill Online Payment: How to?

നിങ്ങൾക്ക് വൈദ്യുതി ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതിന് നിരവധി വഴികളുണ്ട്. ഇവയെല്ലാം സുതാര്യവും എളുപ്പവുമാണ്. ഇങ്ങനെ ഓൺലൈനായി പണമടയ്ക്കാൻ ഒരു സ്മാർട്ഫോണാണ് കൂടുതൽ അനുയോജ്യം. ഇങ്ങനെ ഓൺലൈനായി പേയ്മെന്റ് ചെയ്യുന്നവരുടെ പക്കൽ 13 അക്ക ഉപഭോക്തൃ നമ്പർ ഉണ്ടായിരിക്കണം. കെഎസ്ഇബി ബിൽ അടയ്ക്കാനുള്ള പ്രധാനമായ മൂന്ന് വഴികളാണ് ഇവിടെ വിവരിക്കുന്നത്.

Quick Pay Electricity Bill Payment: Step by Step Guide

ക്വിക്ക് പേ വഴി ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാം. ഇതെങ്ങനെയാണെന്ന് ഇവിടെ വിശദീകരിക്കുന്നു. കേരള ഇലക്ട്രിസിറ്റി ബോർഡ് നിർദേശിക്കുന്ന നേരെയുള്ള മാർഗമിതാണ്. കാരണം ക്വിക് പേ എന്നത് കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ തന്നെ ഔദ്യോഗിക സൈറ്റാണ്. അഥവാ ഇതാണ് കെ‌എസ്‌ഇ‌ബി വെബ് സെൽഫ് സർവീസ് പോർട്ടൽ.

  • ഇതിനായി ആദ്യം നിങ്ങൾ ക്രോമിൽ കെ‌എസ്‌ഇ‌ബി വെബ് സെൽഫ് സർവീസ് പോർട്ടൽ തുറക്കുക. ഇവിടെ ക്വിക്ക് പേ എന്ന ഓപ്ഷൻ സെർച്ച് ചെയ്യുക.
  • നിങ്ങളുടെ കൺസ്യൂമർ നമ്പറും, ആവശ്യമായ വിശദാംശങ്ങളും നൽകുക. ഇവിടെ കൊടുക്കേണ്ട ഉപഭോക്തൃ നമ്പർ കറണ്ട് ബില്ലിൽ കാണുന്ന 13 അക്ക നമ്പറാണ്.
  • ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൊടുക്കുക.
  • സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന സുരക്ഷാ കോഡ് കാപ്‌ച എന്ന കളത്തിൽ ടൈപ്പ് ചെയ്യണം.
  • ശേഷം സബ്മിറ്റ് ടു സീ ബിൽ (ബിൽ കാണാൻ സമർപ്പിക്കുക) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ബിൽ കണ്ട് പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകുക.
  • നിങ്ങളുടെ പേയ്‌മെന്റ് രീതി ഏതാണെന്നുള്ളത് തെരഞ്ഞെടുക്കുക (നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ) എന്നീ ഓപ്ഷനുകളെടുക്കാം.
  • ഇടപാട് പൂർത്തിയാക്കി നിങ്ങളുടെ രേഖകൾക്കായി ഇ-റെസീപ്റ്റ് ഫോണിൽ സേവ് ചെയ്യാം.

കെഎസ്ഇബി മൊബൈൽ ആപ്പ് ഓൺലൈൻ പേയ്മെന്റ്

അടുത്തത് മൊബൈൽ ആപ്പ് വഴിയുള്ള പേയ്മെന്റാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ കെഎസ്ഇബിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

  • ആപ്പിലെ ക്വിക്ക് പേ എന്ന ഓപ്ഷൻ ഉപയോഗിക്കുക. അല്ലെങ്കിൽ വ്യക്തിഗതമാക്കിയ അക്കൗണ്ടിനായി ലോഗിൻ ചെയ്യാം.
  • നിങ്ങളുടെ ഉപഭോക്തൃ നമ്പർ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ബിൽ കണ്ട് പേയ്‌മെന്റ് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കാവുന്നതാണ്.

ഗൂഗിൾപേ, ഫോൺപേ ഉപയോഗിച്ചുള്ള പേയ്മെന്റ്, എങ്ങനെ?

പേടിഎം, ഫോൺപേ, ഗൂഗിൾ പേ, ആമസോൺ പേ എന്നിവയെല്ലാം കെഎസ്ഇബി സപ്പോർട്ട് ചെയ്യുന്നു. ഇവയിലെ ഇ-വാലറ്റുകൾ/ആപ്പുകൾ ഉപയോഗിച്ച് ബിൽ അടയ്ക്കാം.

  • ഇതിനായി ആദ്യം ആപ്പ് തുറന്ന് “വൈദ്യുതി ബിൽ പേയ്‌മെന്റ്” വിഭാഗത്തിലേക്ക് പോകുക.
  • കേരളം എന്ന സംസ്ഥാനം തെരഞ്ഞെടുക്കുക.
  • ബില്ലർ “കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി)” ആയി തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഉപഭോക്തൃ നമ്പർ നൽകുക.
  • ബിൽ തുക എത്രയെന്ന് കാണിക്കും. ശേഷം യുപിഐ അല്ലെങ്കിൽ ആപ്പ് വാലറ്റ് ഉപയോഗിച്ച് പണമടയ്ക്കാം.

Read More: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവി പകുതി വിലയ്ക്ക്, ദീപാവലി Special Deal!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo