ബിഎസ്എൻഎൽ പ്ലാനിന്റെ വില 197 രൂപയാണ്
ഇപ്പോൾ പാക്കേജിലെ വാലിഡിറ്റി 48 ദിവസമാണ്
ദിവസം 4 രൂപ മാത്രമാണ് പ്ലാനിൽ ഈടാക്കുന്നത്
സർക്കാർ ടെലികോം കമ്പനിയായ BSNL വരിക്കാർക്ക് നിരവധി ആകർഷകമായ പ്ലാനുകൾ തരുന്നുണ്ട്. 48 ദിവസത്തെ വാലിഡിറ്റിയാണ് Bharat Sanchar Nigam Limited പ്ലാനിൽ നിന്ന് ലഭിക്കുന്നത്. ദിവസം 4 രൂപ മാത്രമാണ് പ്ലാനിൽ ഈടാക്കുന്നത്.
SurveyRs 197 BSNL Plan: ആനുകൂല്യങ്ങൾ
നേരത്തെ 70 ദിവസത്തെ പ്ലാൻ വാലിഡിറ്റിയുണ്ടായിരുന്നു. പിന്നീട് ഇത് 54 ദിവസത്തിലേക്ക് ചുരുക്കി. ഇപ്പോൾ പാക്കേജിലെ വാലിഡിറ്റി 48 ദിവസമാണ്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില 197 രൂപയാണ്.
ഇതിൽ സർക്കാർ ടെലികോം വോയ്‌സ് കോളിംഗ്, എസ്എംഎസ് സന്ദേശങ്ങൾ, ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. പാക്കേജിലെ വാലിഡിറ്റിയും വിലയും വിശദമായി അറിയാം.
BSNL 48 ദിവസത്തെ പ്ലാൻ ലാഭമാണോ?

ബിഎസ്‌എൻഎല്ലിന്റെ വെബ്‌സൈറ്റിൽ പാക്കേജിനെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് പാക്കേജിനായി ചെലവാകുന്നത് വെറും 197 രൂപയാണ്. പ്ലാനിന് 48 ദിവസത്തെ വാലിഡിറ്റി ഉണ്ടായിരിക്കും.
ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 300 മിനിറ്റ് വോയ്‌സ് കോളിംഗ് നൽകുന്നു. ഇതിൽ കമ്പനി മൊത്തം 4 ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. വരിക്കാർക്ക് ആകെ 100 എസ്എംഎസ് മെസേജുകളും വാഗ്ദാനം ചെയ്യുന്നു.
ഡാറ്റ ക്വാട്ട തീർന്നുപോയ ശേഷം, ബിഎസ്എൻഎൽ വരിക്കാർക്ക് പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. എന്നാലിത് 40 കെബിപിഎസ് വേഗതയിൽ ലഭിക്കുന്ന ഡാറ്റയാണ്.
ബിഎസ്എൻഎൽ vs ജിയോ പ്ലാൻ
ബിഎസ്എൻഎൽ പ്ലാനിന് വില 197 രൂപയാണ്. ഇതേ പോലെ വരുന്ന ജിയോ പ്ലാൻ ഏതെന്ന് നോക്കിയാലോ? റിലയൻസ് ജിയോയുടെ 198 രൂപ പ്ലാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് സമാനമായുള്ളത്. ഈ പ്രീ- പെയ്ഡ് പ്ലാനിൽ റിലയൻസ് ജിയോ കമ്പനി 2ജിബി ഡെയ്ലി ഡാറ്റ അനുവദിച്ചിട്ടുണ്ട്.
പാക്കേജിൽ അൺലിമിറ്റഡ് വോയിസ് കോളുകളും അനുവദിച്ചിരിക്കുന്നു. എന്നാൽ സർക്കാർ ടെലികോമിലെ അതേ വാലിഡിറ്റി ജിയോ പ്ലാനിൽ നിന്ന് ലഭിക്കില്ല. 198 രൂപ ജിയോ പ്ലാനിൽ 14 ദിവസത്തെ തുച്ഛമായ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുക. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
എയർടെലിൽ ഇതേ വിലയിൽ വരുന്ന പ്ലാനുകൾ 199, 179, 189 രൂപയുടേതാണ്. ഈ പ്ലാനുകളിൽ 189 രൂപ പാക്കേജിന് 21 ദിവസത്തെ കാലാവധി ലഭിക്കും. മറ്റ് രണ്ട് പ്രീ- പെയ്ഡ് പ്ലാനുകളിൽ 28 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു.
Also Read: Samsung Galaxy M17 5G ഇന്ത്യയിൽ, 50MP നോ ഷേക്ക് ക്യാമറ കുറഞ്ഞ വിലയിൽ, മികച്ച സവിശേഷതകളോടെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile