Safety First! കുട്ടികൾ ഉപയോഗിച്ചാലും 100 ശതമാനം സേഫായ ഫീച്ചർ ഫോണുമായി Ambani

HIGHLIGHTS

ഇന്ത്യയിൽ ആദ്യമായ Safety First ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കിയത്

പ്രധാനമായും 4 സേഫ്റ്റി ഫീച്ചറുകളാണ് ഇതിലുള്ളത്

ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ഡിജിറ്റൽ സുരക്ഷയും കണക്റ്റിവിറ്റിയും നൽകുന്നതിന്റെ ഭാഗമായാണിത്

Safety First! കുട്ടികൾ ഉപയോഗിച്ചാലും 100 ശതമാനം സേഫായ ഫീച്ചർ ഫോണുമായി Ambani

കുട്ടികൾ ഉപയോഗിച്ചാലും 100 ശതമാനം സേഫായ സ്മാർട്ഫോണാണ് സാക്ഷാൽ Mukesh Ambani അവതരിപ്പിച്ചിരിക്കുന്നത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള Reliance Jio കമ്പനിയുടെ പുതിയ ഫീച്ചർ ഫോണാണ് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഇന്ത്യയിൽ ആദ്യമായ Safety First ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കിയത്. ഈ പുതിയ JioBharat ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം…

Digit.in Survey
✅ Thank you for completing the survey!

Ambani പുറത്തിറക്കിയ പുതിയ ജിയോഫോൺ

ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ഡിജിറ്റൽ സുരക്ഷയും കണക്റ്റിവിറ്റിയും നൽകുന്നതിന്റെ ഭാഗമായാണിത്. ബുധനാഴ്ച IMC എന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് സമ്മേളനത്തിലാണ് സേഫ്റ്റി ഫസ്റ്റ് ഫീച്ചർ ഫോൺ പരിചയപ്പെടുത്തിയത്. ഇനി മുതൽ ജിയോഭാരത് ഫോണുകളിൽ പുതിയ ‘സേഫ്റ്റി-ഫസ്റ്റ്’ ഫീച്ചർ ലഭിക്കും.

കുടുംബങ്ങളുടെ ബന്ധം നിലനിർത്താനും പരിരക്ഷിക്കാനും സഹായിക്കുന്നതിനാണ് അംബാനിയുടെ പുതിയ ബുദ്ധി. ലളിതവും സുരക്ഷിതവുമായ ഫീച്ചറാണിത്. അതും താങ്ങാനാവുന്ന വിലയിൽ ജിയോഭാരത് ഫോൺ വാങ്ങാമെന്നതും, ഈ പുതിയ ഫീച്ചർ ലഭിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും 4 സേഫ്റ്റി ഫീച്ചറുകളാണ് ഇതിലുള്ളത്.

jiobharat ambani
jiobharat

JioBharat ഫോണിലെ 4 സേഫ്റ്റി ഫസ്റ്റ് ഫീച്ചറുകൾ

  1. ലൊക്കേഷൻ മോണിറ്ററിംഗ്

നിങ്ങളുടെ കുട്ടികൾ ഫീച്ചർ ഫോണുമായി പുറത്തേക്ക് പോവുകയാണെങ്കിലും അത് ഇനി മോണിറ്റർ ചെയ്യാനാകും. പ്രിയപ്പെട്ടവരുടെ ലൊക്കേഷൻ രക്ഷിതാക്കൾക്ക് തത്സമയം ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. കുട്ടികൾക്ക് മാത്രമല്ല പ്രായമായ ബന്ധുക്കൾ വീടിന് പുറത്തേക്ക് പോകുമ്പോഴും അവർ സുരക്ഷിതമാണോ എന്നറിയാൻ ഇത് സഹായിക്കും.

  1. യൂസേജ് മാനേജർ

അതുപോലെ ഫോണിലെ കോണ്ടാക്റ്റാകളെ സേവ് ചെയ്ത് വയ്ക്കാനും, വൈറ്റ്‌ലിസ്റ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. അജ്ഞാത കോളർമാരെ തടയാനും, സ്പാം കോളുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കുന്നു. കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാക്കാൻ ഇതിലൂടെ സാധിക്കും.

  1. ഫോൺ & സർവ്വീസ് ഹെൽത്ത്

ഫോണിലെ ബാറ്ററി, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി എന്നിവയെ കുറിച്ച് ലൈവ് നോട്ടിഫിക്കേഷൻ അറിയാനാകും. ഫോൺ ചാർജ് ചെയ്‌തിട്ടുണ്ടോ എന്നും കണക്‌റ്റ് ചെയ്‌തിട്ടുണ്ടോ എന്നും പരിശോധിക്കാൻ രക്ഷിതാക്കൾക്കോ കുടുംബാംഗങ്ങൾക്കും സാധിക്കുന്നു. അതുകൊണ്ട് ഫോൺ എടുക്കാതെ ഇരിക്കുന്ന സന്ദർഭങ്ങളിലും അതിൽ നെറ്റ് വർക്ക് പ്രശ്നം ഉണ്ടോ ഇല്ലയോ എന്നറിയാനാകും.

  1. എപ്പോഴും ലഭ്യമാകും

ഏഴ് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും. അതിനാൽ പതിവായി ചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത കുറവാണ്.

Ambani JioBharat Price ഇന്ത്യയിൽ എത്ര?

ജിയോ സ്റ്റോറുകൾ, പ്രമുഖ മൊബൈൽ ഔട്ട്‌ലെറ്റുകൾ, ജിയോമാർട്ട്, ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവിടങ്ങളിലൂടെ ഫോൺ ലഭ്യമാകും. 799 രൂപ മുതൽ ഫോൺ വാങ്ങാം.

Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo