20000 രൂപയിൽ താഴെ വാങ്ങാം Motorola സ്മാർട്ഫോൺ, 68W ചാർജിങ്, 50MP ക്യാമറയും മറ്റ് ഫീച്ചറുകളും
മോട്ടറോള അടുത്തിടെ പുറത്തിറക്കിയ ഫോണിനാണ് ഗണ്യമായ വിലക്കുറവ്
ഒറിജിനൽ വിലയിൽ നിന്നും 4,000 വിലക്കുറവ് ലഭിച്ചു
ഫ്ലിപ്കാർട്ടിൽ ഫ്ലാറ്റ് കിഴിവും, ബാങ്ക് ഓഫറുകളിലൂടെ അതിശയിപ്പിക്കുന്ന ഓഫറുകളും നൽകുന്നു
20000 രൂപയ്ക്ക് താഴെ ഒരു കിടിലൻ സ്മാർട്ഫോൺ വാങ്ങിയാലോ! നല്ല വിലക്കുറവിൽ Motorola Edge 60 Fusion സ്മാർട്ഫോൺ വാങ്ങാം. പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമുള്ള മോട്ടറോള സ്മാർട്ഫോണാണിത്. ഫ്ലിപ്കാർട്ടിലെ ദീപാവലി ധമാക്ക സെയിലിനോട് അനുബന്ധിച്ചാണ് കിഴിവ്.
Surveyമോട്ടറോള അടുത്തിടെ പുറത്തിറക്കിയ ഫോണിനാണ് ഗണ്യമായ വിലക്കുറവ്. ലോഞ്ച് വിലയേക്കാൾ ആയിരം രൂപയ്ക്ക് അടുത്ത് ഇളവ് ലഭ്യമാകും. ഫ്ലിപ്കാർട്ടിലെ ദീപാവലി ധമാക്ക വിൽപ്പനയിൽ ഫ്ലാറ്റ് കിഴിവും, ബാങ്ക് ഓഫറുകളിലൂടെ അതിശയിപ്പിക്കുന്ന ഓഫറുകളും നൽകുന്നുണ്ട്.
Motorola Edge 60 Fusion ഓഫർ
ഈ മോട്ടറോള ഫോണിന് രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. ഇതിൽ 8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 22,999 രൂപയാണ് ഫ്ലിപ്കാർട്ട് വില. ഒറിജിനൽ വിലയിൽ നിന്നും 4,000 വിലക്കുറവ് ലഭിച്ചു.
ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡ് വഴി നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ കൂടുതൽ പണം ലാഭിക്കാം. 16,100 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 3,500 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് നേടാം.

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ സവിശേഷതകൾ
ഈ മോട്ടറോള ഫോണിന് 6.67 ഇഞ്ച് pOLED ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz ഉയർന്ന റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ്. ഇതിന്റെ സ്ക്രീനിന് 1.5K റെസല്യൂഷനുണ്ടാകും. 3D കർവ്ഡ് ഡിസൈൻ ഈ സ്മാർട്ഫോണിൽ കൊടുത്തിരിക്കുന്നു.
ഫോണിന്റെ പിൻഭാഗത്ത് പ്രീമിയം വീഗൻ ലെതർ ഫിനിഷ് ഉണ്ട്. കൂടാതെ, ഫോണിന്റെ ഡിസ്പ്ലേ സ്മാർട്ട് വാട്ടർ ടച്ച് 3.0, ആന്റി-ഫിംഗർപ്രിന്റ് കോട്ടിംഗ് എന്നിവയിലാണ് നിർമിച്ചത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 12 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. 68W ടർബോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോണിന് ലഭിക്കുന്നു. ഇതിൽ 5,500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ ആണ് സോഫ്റ്റ് വെയർ. ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള AI ഫീച്ചറും ഫോണിലുണ്ട്.
ഈ ഫോണിന്റെ പിൻഭാഗത്ത് രണ്ട് ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഫോണിൽ 13MP സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 32MP ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഈ സ്മാർട്ഫോണിൽ ലഭിക്കും. പൊടി, വെള്ളം പ്രതിരോധിക്കാനായി സ്മാർട്ഫോണിൽ IP68, IP69 റേറ്റിങ്ങുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile