Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ
Samsung Galaxy S24 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം
സാംസങ്ങിന്റെ വിലയുടെ പകുതി വിലയ്ക്ക് ഫോൺ ലഭ്യമാണ്
ദീപാവലി പ്രമാണിച്ചുള്ള പരിമിതകാല ഓഫറാണ്
Happy Diwali Deal: എല്ലാവരുടെയും പ്രിയപ്പെട്ട സീരീസുകളാണ് Samsung Galaxy S24 മോഡലിലുള്ളത്. ഇതിൽ തന്നെയാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സാംസങ് ഗാലക്സി എസ്24 അൾട്രാ. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിനൊപ്പമാണ് സ്റ്റൈലിഷ് ഡിസൈനിലുള്ള സാംസങ് ഗാലക്സി S24 5ജിയും പുറത്തിറക്കിയത്.
Surveyഇപ്പോൾ ഈ Samsung Galaxy S24 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിലാണ് ആകർഷകമായ ഡീൽ. മികച്ച ക്യാമറ, ഡിസ്പ്ലേ, ബാറ്ററി ഫീച്ചറുള്ള ഗാലക്സി എസ്24 എന്തുകൊണ്ട് നിങ്ങൾ വാങ്ങണം? ഫോണിന്റെ ഫീച്ചറുകളും വിലയും ഓഫറും പരിശോധിക്കാം.
Samsung Galaxy S24 5G 46% ഫ്ലാറ്റ് കിഴിവും, മറ്റ് ഓഫറുകളും
ഏറ്റവും ആകർഷകമായ ഓഫറുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ് 24 5ജിയ്ക്ക് കിട്ടുന്നത്. ഇങ്ങനെ സാംസങ്ങിന്റെ വിലയുടെ പകുതി വിലയ്ക്ക് ഫോൺ ലഭ്യമാണ്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്24 ഫോണിനാണ് കിഴിവ്. 39,999 രൂപയാണ് ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില. ഫോണിന്റെ യഥാർത്ഥ വിലയായ 74,999 രൂപയിൽ നിന്ന് ശരിക്കും പകുതി വിലയാകും.
ഫ്ലിപ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1,950 രൂപയുടെ ഇളവ് നേടാം. ഫ്ലിപ്കാർട്ട് ഒരു എക്സ്ചേഞ്ച് കിഴിവും വാഗ്ദാനം ചെയ്യുന്നു. പഴയ സ്മാർട്ട്‌ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. എങ്കിലും നിങ്ങൾക്ക് 38,540 രൂപ വരെ കിഴിവ് നേടാൻ ഇതിലൂടെ സാധിക്കും. ശ്രദ്ധിക്കേണ്ടത്, ദീപാവലി പ്രമാണിച്ചുള്ള ഓഫറാണിത്. ഇത് പരിമിതകാല ഓഫറാണ്.

സാംസങ് Galaxy S24 5G സവിശേഷതകൾ
ഡിസ്പ്ലേ: 6.2-ഇഞ്ച് (FHD+)സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.
പ്രോസസർ: എക്സിനോസ് 2400 (ഡെക്കാ-കോർ)
ക്യാമറ: ട്രിപ്പിൾ ക്യാമറയ്ക്ക് 50MP മെയിൻ സെൻസർ. 12MP അൾട്രാ-വൈഡ് സെൻസർ. 10MP ടെലിഫോട്ടോ ക്യാമറ. 12MP ഫ്രണ്ട് ക്യാമറയുണ്ട്.
ബാറ്ററിയും ചാർജിംഗും: 4,000mAh ബാറ്ററി ഇതിനുണ്ട്. 25W വരെ ഫാസ്റ്റ് ചാർജിംഗ് ഇതിന് ലഭിക്കുന്നു.
OS: വൺ UI 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണിത്.
ഡ്യൂറബിലിറ്റി: IP68 റേറ്റിങ്.
കണക്റ്റിവിറ്റി: 5G, വൈ-ഫൈ 6E, ബ്ലൂടൂത്ത് v5.3, NFC, യുഎസ്ബി ടൈപ്പ്-സി ചാർജിങ്
സാംസങ് ഗാലക്സി എസ്24 5ജി വാങ്ങാനുള്ള 4 കാരണങ്ങൾ
- ഡിസ്പ്ലേയാണ് ഇതിന്റെ ഒരു ഹൈലൈറ്റ്. ഗാലക്സി S24 5G മിനുസമാർന്നതും പോർട്ടബിൾ ആയതുമായ ഡിസൈനിലുള്ളതാണ്.
- മറ്റൊന്ന് സ്മാർട്ഫോണിന്റെ കോംപാക്റ്റ് ഡിസൈനാണ്. വെറും 168 ഗ്രാം ഭാരവും 70.6 x 147 x 7.6mm അളവുമുള്ള ഗാലക്സി S24 5ജിയാണിത്. ഇതിന് മിനുസമാർന്നതും പോർട്ടബിൾ ആയതുമായ ഒരു ഡിസൈനുണ്ട്. ഈ ഡിസൈനിലാണ് സാംസങ് എക്സിനോസ് 2400 Deca-Core SoC ഉൾപ്പെടുത്തിയിരിക്കുന്നത്.
- ദീർഘനാളത്തേക്ക് സാംസങ് സോഫ്റ്റ് വെയർ സപ്പോർട്ട് തരുന്നു. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ നൽകാൻ സാംസങ് തരുന്നു.
- ഇതിൽ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള കിടിലൻ എഐ ഫീച്ചറുകളും സപ്പോർട്ട് ചെയ്യുന്നു.
Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile