എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പഠിപ്പിച്ച മഹാത്മ
ഗാന്ധിജിയുടെ ജന്മദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഗാന്ധി ജയന്തി സന്ദേശം അയക്കാൻ മറക്കരുത്
അഹിംസയുടെ ദിനമായാണ് ഈ ദിനം ഓരോ ഇന്ത്യക്കാരനും ആചരിക്കുന്നത്
Gandhi Jayanti Wishes 2025 in Malayalam: അംഹിസയുടെ പ്രതീകമായ മഹാത്മ ഗാന്ധിയുടെ ജന്മദിന വാർഷികമാണ് ഒക്ടോബർ 2. ഇന്ത്യയുടെ മഹാത്മയുടെ 156-ാം ജന്മദിന വാർഷികം. അഹിംസയുടെ ദിനമായാണ് ഈ ദിനം ഓരോ ഇന്ത്യക്കാരനും ആചരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ, അഹിംസയിലൂടെ നടത്തിയ പോരാട്ടത്തിൽ ഇന്നും ഭാരതീയരുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന് സ്ഥാനം.
SurveyGandhi Jayanti Wishes 2025 in Malayalam
1869 ഒക്ടോബർ രണ്ടാം തീയതിയാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധി ജനിച്ചത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പഠിപ്പിച്ച മഹാത്മയുടെ ജന്മദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഗാന്ധി ജയന്തി സന്ദേശം അയക്കാൻ മറക്കരുത്. വാട്സ്ആപ്പിൽ പ്രിയപ്പെട്ടവർക്ക് അയക്കാനും, സ്റ്റാറ്റസിലൂടെ പങ്കുവയ്ക്കാനും ഗാന്ധി ജയന്തി ആശംസകളും ചിത്രങ്ങളും ഇതാ…

ഗാന്ധി ജയന്തി ആശംസകൾ! ഗാന്ധിജിയുടെ ജീവിതം നമ്മുടെ ജീവിതത്തിന്റെ ശക്തിയും പ്രചോദനവുമാകട്ടെ.
ലോകത്തെ അഹിംസയിലൂടെ കാണാം, പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കാം. ഗാന്ധി ജയന്തി ആശംസകൾ!
സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികാട്ടി, രാഷ്ട്രപിതാവിന്റെ ജന്മദിനം. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ
സത്യവും ധര്മ്മവും ലോകത്തിൽ സ്ഥാപിക്കാൻ നമുക്ക് പ്രയത്നിക്കാം. സമാധാനത്തിന്റെ പുലരിയ്ക്കായി നമുക്ക് പ്രതീക്ഷിക്കാം. എല്ലാവര്ക്കും ഗാന്ധി ജയന്തി ആശംസകള്!
ഏവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഗാന്ധി ജയന്തി ദിനം ആശംസിക്കുന്നു
രക്തം ചീന്താതെയും വിപ്ലവം സാധിക്കുമെന്ന് തെളിയിച്ച മഹാത്മാവ്. അഹിംസയിലുറച്ച് അനീതിയ്ക്ക് എതിരെ പോരാടിയ ധീരൻ. അദ്ദേഹത്തിന്റെ ആദർശങ്ങളെ ഓർമിപ്പിക്കുന്ന ദിനം. എല്ലാ ഇന്ത്യക്കാർക്കും ഗാന്ധിജയന്തി ആശംസകൾ നേരുന്നു.
രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയത്നിക്കാം. ഏവർക്കും ഗാന്ധിജയന്തി ആശംസകൾ നേരുന്നു…
സൂര്യനുദിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച അഹിംസയുടെ പിതാവിന്റെ ആദർശങ്ങളെ സ്മരിക്കാം. ഗാന്ധി ജയന്തി ആശംസകൾ.
അനുകമ്പയിലാണ് ശക്തി. സമാധാനത്തിലാണ് വിജയം. ഏവർക്കും ഗാന്ധിജയന്തി ആശംസകൾ

നൂറ്റാണ്ടുകളുടെ യുഗപുരുഷന്റെ ജന്മദിനം, ഒക്ടോബർ 2- ഓരോ ഇന്ത്യക്കാരനും ഗാന്ധിജയന്തി ആശംസകൾ നേരുന്നു!
അനുകമ്പയിലാണ് ശക്തി. സമാധാനത്തിലാണ് വിജയം. എല്ലാ ഭാരതീയർക്കും ഗാന്ധി ജയന്തി ആശംസകൾ!
Gandhi Jayanti Quotes
ആദ്യം നിങ്ങളെ
അവർ അവഗണിക്കും.
പിന്നെ പരിഹസിക്കും,
പിന്നെ പുച്ഛിക്കും,
പിന്നെ ആക്രമിക്കും,
എന്നിട്ടായാരിക്കും
നിങ്ങളുടെ വിജയം…!
നാളെ മരിക്കും പോലെ ജീവിക്കുക. നിങ്ങൾ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നത് പോലെ പഠിക്കുക.
ദൈവത്തിന് മതമില്ല
സ്നേഹത്തിന്റെ ശക്തി അധികാര സ്നേഹത്തെ മറികടക്കുന്ന ദിവസം, ലോകം സമാധാനം അറിയും.

പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക.
കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിൽ ആണ്ടു പോകും
എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം, മനസ്സിനെ ചങ്ങലയ്ക്കിടാനാകില്ല!
മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങൾ വലിയനാകുന്നില്ല, മനുഷ്യത്വമുള്ളവനാവുമ്പോഴാണ് വലിയവനാകുന്നത്.
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്.
ദുർബലർക്ക് ഒരിക്കലും പൊറുക്കാനാവില്ല. ക്ഷമയാണ് ശക്തരുടെ ഗുണം.
ഒരു മനുഷ്യൻ അവന്റെ ചിന്തകളുടെ സൃഷ്ടി മാത്രമാണ്. അവൻ എന്താണ് ചിന്തിക്കുന്നത്, അവൻ അതായി മാറുന്നു.
വൃത്തികെട്ട കാലുകളിലൂടെ ആരെയും എന്റെ മനസ്സിലൂടെ കടന്നുപോകാൻ ഞാൻ അനുവദിക്കില്ല.
ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ ഞാൻ മരിക്കുന്നു. പിറ്റേന്ന് രാവിലെ, ഞാൻ ഉണരുമ്പോൾ, ഞാൻ പുനർജനിക്കുന്നു.
ലോകത്തിൽ കൊടും വിശപ്പുള്ളവരുണ്ട്. ദൈവത്തിന് അപ്പത്തിന്റെ രൂപത്തിലല്ലാതെ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല.
Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile