ദീപാവലിക്ക് Oppo ഒരു പുതിയ 5G ഫോൺ പുറത്തിറക്കി, കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ

HIGHLIGHTS

ചൂടിന് അനുസരിച്ച് നിറം മാറുന്ന ബാക്ക് പാനലുള്ള സ്മാർട്ഫോണാണിത്

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില

ഓപ്പോ റെനോ 14 5G Diwali Edition വിലയും പ്രത്യേകതകളും അറിയാം

ദീപാവലിക്ക് Oppo ഒരു പുതിയ 5G ഫോൺ പുറത്തിറക്കി, കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ

അങ്ങനെ ഇന്ത്യക്കാർക്ക് Oppo Reno 14 5G സ്മാർട്ഫോണിലൂടെ ഇന്ത്യക്കാർക്ക് Happy Diwali ഓഫറെത്തി. ഓപ്പോ റെനോ 14 5G ദീപാവലി എഡിഷൻ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായ മണ്ഡല, പീകോക്ക് കളറുകളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

ശരിക്കും നമ്മുടെ ദീപാവലിയെ പ്രതിഫലിപ്പിക്കുന്ന ദീപശോഭയുള്ള നിറത്തിലാണ് ഈ കിടിലൻ സെറ്റ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ചൂടിന് അനുസരിച്ച് നിറം മാറുന്ന ബാക്ക് പാനലുള്ള സ്മാർട്ഫോണാണിത്. ഓപ്പോ റെനോ 14 5G Diwali Edition വിലയും പ്രത്യേകതകളും നോക്കിയാലോ!

Oppo Reno 14 5G Diwali Edition: വില ആദ്യമറിയാം…

ഈ ഓപ്പോ സ്മാർട്ഫോൺ ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. ഓഫർ കിഴിവിന് ശേഷം ഇതിന് 36,999 രൂപയാകുന്നു.

വിൽപ്പനയും ഓഫറുകളും

ദീപാവലിയ്ക്കായി പുറത്തിറക്കിയ സ്മാർട്ഫോൺ ഇപ്പോൾ വിൽപ്പനയ്ക്കും ലഭ്യമാണ്. ഓപ്പോ സ്റ്റോറുകളിലും ഫ്ലിപ്കാർട്ട്, ആമസോൺ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോണുണ്ട്. ഇതിന് വളരെ വ്യത്യസ്തമായ ഓഫറും ഓപ്പോ കരുതിയിട്ടുണ്ട്.

ജിയോയുടെ 1,199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 5,200 രൂപ വിലമതിക്കുന്ന ഗൂഗിൾ വൺ 2TB ക്ലൗഡ് + ജെമിനി അഡ്വാൻസ്ഡ് ആക്സസ് നേടാം. 10 OTT ആപ്പുകളിലേക്ക് ആറ് മാസത്തേക്ക് സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

Oppo Reno 14 5G: എന്തൊക്കെയാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ?

ഓപ്പോ റെനോ 14 5G ദീപാവലി എഡിഷനിൽ 6.59 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 1,200 nits പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്.
ഫോട്ടോഗ്രാഫിയിൽ ട്രിപ്പിൾ റിയർ സെൻസറും, 6000 mah പവർഫുൾ ബാറ്ററിയുമുണ്ട്. ഈ ഫോണിൽ 50MP മെയിൻ സെൻസറാണ് ഒന്നാമത്തേത്. 3.5x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ സെൻസർ ഇതിലുണ്ട്. മൂന്നാമത്തെ സെൻസർ 8MP അൾട്രാവൈഡ് ക്യാമറയാണ്. നിങ്ങൾക്ക് മികവുറ്റ സെൽഫി, വീഡിയോ കോൾ എക്സ്പീരിയൻസ് 50MP സെൽഫി ഷൂട്ടറിൽ നിന്ന് ലഭിക്കും.

മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ് ഫോണിനെ പവർഫുള്ളാക്കുന്നത്. 8GB, 256GB സ്റ്റോറേജ് സപ്പോർട്ട് ഇതിനുണ്ട്. 6,000 mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണിത്. കളർ OS 15 ആണ് സോഫ്റ്റ് വെയർ. ഇതിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന AI ഫീച്ചറുകളെല്ലാം ലഭിക്കും. ഉദാഹരണത്തിന് സർക്കിൾ ടു സെർച്ച് തുടങ്ങി AI ട്രാൻസ്ലേറ്റ്, AI വോയ്‌സ്‌സ്‌ക്രൈബ്, AI മൈൻഡ് സ്‌പേസ്, GenAI ഇന്റഗ്രേഷൻ വരെയുണ്ട്.

Also Read: പ്രശ്നമാകുമ്പോൾ മാത്രമല്ല, ഇടയ്ക്കിടെ Phone Restart ചെയ്യണം! സ്മാർട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo