വളരെ സേഫായും സിമ്പിളായും റേഷൻ കാർഡ് ഫോണിൽ സൂക്ഷിക്കാം
ഓരോ സംസ്ഥാനത്തെയും ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ വകുപ്പാണ് ഡിജിറ്റൽ റേഷൻ കാർഡ് പ്രസിദ്ധീകരിക്കുന്നത്
ആധാർ നമ്പർ ഉപയോഗിച്ച് വളരെ സുരക്ഷിതമായി തന്നെ e Ration card ഫോണിൽ ഡൗൺലോഡ് ചെയ്യാം
Digital Ration Card: ഫിസിക്കൽ റേഷൻ കാർഡ് കൊണ്ടുനടക്കുന്നത് സേഫല്ല. ചിലപ്പോൾ അത് എവിടെയെങ്കിലും വച്ച് മറന്നുപോകാനും, നഷ്ടപ്പെടാനും സാധ്യതയില്ലേ! അങ്ങനെയെങ്കിൽ ഫോണിൽ തന്നെ റേഷൻ കാർഡ് സൂക്ഷിക്കാമല്ലോ? ഇതിനായി റേഷൻ കാർഡ് കോപ്പിയെടുത്ത്, ഫോട്ടോയാക്കി സൂക്ഷിക്കാനാകില്ല.
Surveyകാരണം റേഷൻ കാർഡ് സേവനങ്ങൾക്ക് ഒറിജിനൽ കാർഡാണല്ലോ ചോദിക്കുന്നത്. എങ്കിലും വളരെ സേഫായും സിമ്പിളായും റേഷൻ കാർഡ് ഫോണിൽ സൂക്ഷിക്കാം. ഓരോ സംസ്ഥാനത്തെയും അഥവാ കേന്ദ്രഭരണ പ്രദേശത്തെയും ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ വകുപ്പാണ് ഡിജിറ്റൽ റേഷൻ കാർഡ് പ്രസിദ്ധീകരിക്കുന്നത്. ഇത് സാധാരണ റേഷൻ കാർഡ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങൾക്കും ഉപയോഗിക്കാം. ആധാർ നമ്പർ ഉപയോഗിച്ച് വളരെ സുരക്ഷിതമായി തന്നെ e Ration card ഫോണിൽ ഡൗൺലോഡ് ചെയ്യാനാകുന്നതാണ്.
Digital Ration Card: എങ്ങനെ ഡൗൺലോഡ് ചെയ്യാം, ഘട്ടം ഘട്ടമായി അറിയാം…
സംസ്ഥാനത്തെ പൊതുവിതരണ വകുപ്പിന്റെ സൈറ്റിലൂടെ നിങ്ങൾക്ക് ഇ റേഷൻ കാർഡ് ഡൌൺലോഡ് ചെയ്യാം. ആധാർ കാർഡ് ഉപയോഗിച്ചുള്ള സ്റ്റെപ്പ് എങ്ങനെയാണെന്ന് നോക്കാം.

ഘട്ടം 1: ആദ്യം നിങ്ങളുടെ ഫോണിലോ ലാപ്ടോപ്പിലോ കേരള സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. https://epos.kerala.gov.in/ എന്ന PDS സൈറ്റാണ് തുറക്കേണ്ടത്.
ഘട്ടം 2: ഇവിടെ നിങ്ങൾ റേഷൻ കാർഡ് സർവീസസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അല്ലെങ്കിൽ ഡൗൺലോഡ് റേഷൻ കാർഡ് എന്ന ഓപ്ഷനും തെരഞ്ഞെടുക്കാം.
ഘട്ടം 3: ഇതിന് ശേഷം ആധാർ കാർഡ് നമ്പർ വിവരങ്ങൾ നൽകുക.
ഘട്ടം 4: തുടർന്ന് ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സൈറ്റിൽ കാപ്ച കോഡ് ആവശ്യപ്പെടും. ഇവിടെ നിങ്ങൾക്ക് കാപ്ച കോഡ് നൽകാവുന്നതാണ്.
ഘട്ടം 5 : ആധാർ നമ്പർ നൽകി കഴിഞ്ഞുള്ള വിവരങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി Download Ration Card എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
ഇ റേഷൻ കാർഡ്: നേട്ടങ്ങൾ എങ്ങനെ?
ഫിസിക്കൽ കാർഡ് എടുക്കാൻ മറന്നാലും ഫോണിൽ എവിടെയും, എപ്പോൾ വേണമെങ്കിലും ഡിജിറ്റൽ കാർഡ് ഡൌൺലോഡ് ചെയ്യാനാകും. മിക്ക സർക്കാർ സേവനങ്ങൾക്കും ഡിജിറ്റൽ കാർഡ് അംഗീകരിക്കുന്നു. പുതുക്കിയ വിവരങ്ങൾ അടങ്ങിയ പുതിയ കാർഡ് വളരെ വേഗത്തിൽ ഡൗൺലോഡ് ചെയ്യാം.
പേപ്പർ വേസ്റ്റ് കുറയ്ക്കുന്നതിനാൽ ഇത് പരിസ്ഥിതി സൗഹൃദമായ മാർഗമാണ്. 24×7 ഈ സേവനം ലഭ്യമാണ്. എന്നുവച്ചാൽ എപ്പോൾ വേണമെങ്കിലും ഒറ്റ ക്ലിക്കിൽ ഇ റേഷൻ കാർഡ് ഫോണിൽ കിട്ടും.
Also Read: iPhone 16 51000 രൂപ റേഞ്ചിൽ Flipkart Big Billion ഡേയ്സിൽ കിട്ടും, വരാനിരിക്കുന്നത് ബമ്പർ ഓഫറാണോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile