നമുക്കെന്തിനാ iPhone? 200MP ക്വാഡ് ക്യാമറ Samsung Galaxy S24 Ultra 5G 71000 രൂപയ്ക്ക്, അൾട്ടിമേറ്റ് ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ്…
Amazon Great Indian Festival ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫെസ്റ്റിവൽ മാമാങ്കമാണ്
ആമസോണിൽ നിന്ന് ഇപ്പോൾ Samsung S24 Ultra 5G 71000 രൂപ റേഞ്ചിൽ ഫ്ലാഗ്ഷിപ്പ് സെറ്റ് വാങ്ങാം
അതിശക്തമായ ക്യാമറ പെർഫോമൻസ് ഈ സ്മാർട്ഫോണിനുണ്ട്
ഇത് നിങ്ങളുടെ സ്വപ്നഫോണായിരിക്കാം, മറ്റാരുമല്ല Samsung Galaxy S24 Ultra 5G. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണിത്. ഈ വർഷം ഗാലക്സി എസ്25 അൾട്രാ എത്തിയെങ്കിലും എസ്24 ഫ്ലാഗ്ഷിപ്പിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. ഒരു ലക്ഷത്തി 29999 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ ആമസോണിൽ ഗംഭീരമായ വിലക്കുറവ് അനുവദിച്ചിരിക്കുന്നു.
SurveyAmazon Great Indian Festival ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫെസ്റ്റിവൽ മാമാങ്കമാണ്. ഈ ഓഫർ പൂരം ഇതാ തുടങ്ങിക്കഴിഞ്ഞു. അംഗങ്ങൾക്ക് ഇപ്പോൾ Samsung S24 Ultra 5G 71000 രൂപ റേഞ്ചിൽ വാങ്ങാം. ഇത് അവിശ്വസനീയമായ ഓഫറാണെങ്കിലും ശരിക്കും ആമസോൺ അനുവദിച്ച സ്പെഷ്യൽ ഡീലാണ്.
Samsung Galaxy S24 Ultra 5G: ഓഫർ
ഈ സ്മാർട്ഫോൺ 130000 രൂപയ്ക്കാണ് പുറത്തിറക്കിയത്. പിന്നീട് ഇന്ത്യൻ വിപണിയിൽ ഫ്ലാഗ്ഷിപ്പ് സെറ്റ് 1,29,999 രൂപയ്ക്ക് വിറ്റു. എസ്25 അൾട്രാ വന്നശേഷവും വിലക്കുറവ് വന്നെങ്കിലും 90000 രൂപയ്ക്കും മുകളിൽ ഇതിന് വില പോയിട്ടുണ്ട്. ഇപ്പോഴിതാ ആമസോൺ കൂറ്റൻ ഇളവ് പ്രഖ്യാപിച്ചു. ഇതിനൊപ്പം ആമസോൺ എസ്ബിഐ ബാങ്ക് കാർഡുകൾക്ക് കൂടുതൽ ഡിസ്കൌണ്ടും നൽകുന്നു. ഓഫർ ഇവിടെ തീരുന്നില്ല ആമസോണിൽ ഗംഭീര എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. പോരാഞ്ഞിട്ട് ഒന്നാന്തര ഇഎംഐ ഡീലും ആമസോൺ തരുന്നു. 9 മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് ലഭിക്കും. വാങ്ങാനുള്ള ലിങ്ക്
ആമസോണിലെ ഈ ഓഫറുകൾ പരമാവധി ലാഭമാക്കണമെങ്കിൽ പ്രൈം അംഗത്വമെടുക്കാം. ഇങ്ങനെ ഫാസ്റ്റ്, ഫ്രീ ഡെലിവറി ഓൺലൈൻ പർച്ചേസിലൂടെ സ്വന്തമാക്കാനാകും. നിങ്ങൾക്ക് പ്രൈം അംഗമാകണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ 299 രൂപ പ്രതിമാസ പ്ലാൻ ലഭ്യമാണ്. ഒരു വർഷത്തേക്ക് 799 രൂപയ്ക്ക് പ്രൈം ലൈറ്റ് മെമ്പർഷിപ്പുമെടുക്കാവുന്നതാണ്.

Samsung Galaxy S24 Ultra 5G: പ്രധാന പ്രത്യേകതകൾ
അതിശക്തമായ ക്യാമറ പെർഫോമൻസ് ഈ സ്മാർട്ഫോണിനുണ്ട്. ക്വാഡ് ക്യാമറയിൽ രണ്ട് ടെലിഫോട്ടോ ലെൻസുകൾ ഉൾപ്പെടെയുണ്ട്. ഇതിന് 200MP റെസല്യൂഷനുള്ള വൈഡ് ആംഗിൾ ക്യാമറയാണുള്ളത്. ഇതാണ് സ്മാർട്ഫോണിന്റെ പ്രൈമറി സെൻസർ. ഇതിൽ മൾട്ടി-ഡയറക്ഷണൽ PDAF, ലേസർ AF, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നീ ഫീച്ചറുകളുണ്ട്. 10MP റെസല്യൂഷനുള്ള ടെലിഫോട്ടോ ക്യാമറയും, 5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്. ഈ സാംസങ് സെറ്റിൽ 12MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്.
ഫോണിന് മുൻവശത്ത് 12MP ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് സെൽഫി ക്യാമറയും കൊടുത്തിട്ടുണ്ട്.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ഫോർ ഗാലക്സി പ്രൊസസർ ഇതിലുണ്ട്. അതിവേഗത്തിൽ ഗെയിം കളിക്കാനും, ഒന്നിലധികം ആപ്പുകൾ ഒരേ സമയം ഉപയോഗിക്കാനും അനുയോജ്യമായ പ്രോസസറാണിത്.
6.8 ഇഞ്ച് വലിപ്പമാണ് സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്കുള്ളത്. ഇത് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ്. ഫ്ലാഗ്ഷിപ്പിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് ആർമർ പ്രൊട്ടക്ഷനുമുണ്ട്.
5000 mAh പവർഫുൾ ബാറ്ററി ഈ ഹാൻഡ്സെറ്റിനുണ്ട്. 45W സൂപ്പർ ഫാസ്റ്റ് ചാർജിങ് സാംസങ് ഉറപ്പുനൽകുന്നു. 15W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ ലഭിക്കുന്നതാണ്.
GST Saving Included: അടുത്തിടെ സർക്കാർ ജിഎസ്ടി നിരക്കുകളിൽ വലിയ മാറ്റം കൊണ്ടുവന്നു. ടിവി ഉൾപ്പെടെ നിരവധി ഗാഡ്ജെറ്റുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. അതായത്, നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile