51000 രൂപ റേഞ്ചിൽ iPhone 16! കുറച്ച് കാത്തിരുന്നാൽ ബമ്പർ ഓഫറിൽ സ്വപ്നഫോൺ നേടാം…
74,900 രൂപയ്ക്കാണ് ഇപ്പോൾ ഐഫോൺ 16 വിൽക്കുന്നത്
എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഫോൺ 51,999 രൂപയ്ക്ക് ലഭിക്കും
ഈ വർഷത്തെ ദീപാവലി ഓഫറിന്റെ ഭാഗമായാണ് ഐഫോൺ 16 ഓഫറിൽ വിൽക്കുന്നത്
51000 രൂപ റേഞ്ചിൽ iPhone 16 പർച്ചേസ് ചെയ്യാം. എന്നാൽ ഈ ഓഫർ ഇപ്പോഴല്ല. ഈ മാസം വരാനിരിക്കുന്ന Flipkart Big Billion ഡേയ്സ് സെയിലിലാണ് ബമ്പർ ഓഫർ. ഈ വർഷത്തെ ദീപാവലി ഓഫറിന്റെ ഭാഗമായാണ് ഐഫോൺ 16 ഓഫറിൽ വിൽക്കുന്നത്.
SurveyiPhone 16 വെറും 51999 രൂപയ്ക്ക്
74,900 രൂപയ്ക്കാണ് ഇപ്പോൾ ഐഫോൺ 16 വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഫോൺ 51,999 രൂപയ്ക്ക് ലഭിക്കും. 22,901 രൂപയുടെ കിഴിവ് ശരിക്കും നേടാം. സെപ്തംബർ 23-നാണ് ഫ്ലിപ്കാർട്ടിലും ആമസോണിലും സെയിൽ മാമാങ്കം. ഫ്ലിപ്കാർട്ടിലെ സെയിൽ ഉത്സവും ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നാണ് അറിയപ്പെടുന്നത്. ഈ വിൽപ്പനയിൽ നിന്ന് ഐഫോൺ 16 വമ്പിച്ച ഇളവിൽ ലഭിക്കുന്നതാണ്.
ഈ ഓഫർ വിട്ടുകളയുന്നത് ബുദ്ധിയല്ല. കാരണം ഇത്ര വിലക്കുറവിൽ വേറെ എവിടെ നിന്നും നിങ്ങൾക്ക് ഐഫോൺ ലഭിക്കില്ല.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് മറ്റ് ഐഫോൺ ഓഫറുകൾ
ഐഫോൺ 16 സീരിസിലെ പ്രോ വേരിയന്റുകൾക്കും ഓഫർ ലഭിക്കുന്നതാണ്. 69,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഫോൺ ലഭ്യമാകും. 1,12,900 രൂപയ്ക്കാണ് നിലവിൽ ഈ സ്മാർട്ഫോൺ വിൽക്കുന്നത്. ഇത്രയും കുറഞ്ഞ വിലയിലേക്ക് ഐഫോൺ 16 പ്രോ എത്തിയാൽ അത് ശരിക്കും മിസ് ചെയ്യരുതാത്ത ഡീൽ തന്നെയാണ്.
ഐഫോൺ 16 പ്രോ മാക്സാണ് നിങ്ങളുടെ പ്ലാനെങ്കിൽ അതിനും മികച്ചൊരു ഡീൽ സ്വന്തമാക്കാനാകും. 89,999 രൂപയ്ക്ക് ഈ സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. ഇപ്പോൾ 1,44,900 രൂപയ്ക്കാണ് സ്മാർട്ഫോൺ വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 90000 രൂപയ്ക്കും താഴെ വിലയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത ഐഫോൺ ഓഫർ, ഐഫോൺ 14 ഫോണിനാണ്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഐഫോൺ 14 39,999 രൂപയ്ക്ക് വാങ്ങിക്കാനാകും. ഇത് ബാങ്ക് ഓഫർ ഉൾപ്പെടെയുള്ള വിലയാണെന്നതും ശ്രദ്ധിക്കുക.
ഫ്ലിപ്പ്കാർട്ട് ഡീലുകൾ സാധാരണയായി വിൽപ്പന ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഓഫർ മാറും. ഇതിന് കാരണം സ്റ്റോക്ക് തീരുന്നതായിരിക്കും. അല്ലെങ്കിൽ സമയം മാറുന്ന അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഇങ്ങനെയാണെങ്കിൽ സെപ്തംബർ 23-ന് ഓഫർ ലഭ്യമാണോ എന്ന് പരിശോധിച്ച് ഉടനടി ഫോൺ പർച്ചേസ് ചെയ്യുക. മേൽപ്പറഞ്ഞ വില ബാങ്ക് ഓഫർ ഉൾപ്പെട്ട ഡീലാണോ എന്നതും വ്യക്തമല്ല. ഇതിന് പുറമെ പ്ലസ്, പ്രീമിയം മെമ്പർഷിപ്പുള്ളവർക്ക് വളരെ നേരത്തെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഓഫറുകൾ സ്വന്തമാക്കാനാകും.
ഐഫോൺ 16-ന്റെ 60Hz ഡിസ്പ്ലേയെക്കാൾ കൂടുതൽ റിഫ്രഷ് റേറ്റിലാണ് ഐഫോൺ 17 പുറത്തിറക്കിയത്. ഐഫോൺ 17-ൽ ഏറ്റവും പുതിയ A19 ചിപ്പ് ഉപയോഗിച്ചു. 18 ചിപ്പിനെക്കാൾ വേഗതയുള്ള, മികച്ച പ്രോസസറാണ് ഐഫോൺ 17-ലുള്ളത്.
12MP അൾട്രാ-വൈഡ്, 12MP ഫ്രണ്ട് ക്യാമറയാണ് ഐഫോൺ 16 ഫോണിലുണ്ടാരുന്നത്. എന്നാൽ പുതിയ സെറ്റിൽ 48MP അൾട്രാ-വൈഡ് ക്യാമറയും, 18MP ഫ്രണ്ട് ക്യാമറയുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile