OLED ഡിസ്പ്ലേയും Telephoto ക്യാമറയുമുള്ള Samsung Galaxy S25 ഫാൻ എഡിഷൻ നാളെയെത്തും, വിലയും ഫീച്ചറുകളും…
സെപ്റ്റംബർ 4-ന് സാംസങ് ഗാലക്‌സി ഇവന്റിലാണ് സ്മാർട്ഫോൺ അവതരിപ്പിക്കുക
ട്രിപ്പിൾ റിയർ ക്യാമറയും 4900 mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണ് എസ്25 സീരീസിലെ പുതിയ താരം
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലായിരിക്കും എസ്25 എഫ്ഇ ഫോണിലുണ്ടാകുക
സെപ്തംബർ 4-ന് നടക്കുന്ന Samsung Galaxy Event-ൽ Samsung Galaxy S25 ഫാൻ എഡിഷൻ പുറത്തിറക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറയും 4900 mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണ് എസ്25 സീരീസിലെ പുതിയ താരം. ഈ Samsung Galaxy S25 FE ഫോണിനെ കുറിച്ചുള്ള ഫീച്ചറുകളും വിലയും നോക്കാം.
Surveyസെപ്റ്റംബർ 4-ന് സാംസങ് ഗാലക്‌സി ഇവന്റിലാണ് സ്മാർട്ഫോൺ അവതരിപ്പിക്കുക. യൂട്യൂബിലും സോഷ്യൽ മീഡിയ ചാനലുകളിലും ഗാലക്‌സി എസ്25 ഫാൻ എഡിഷൻ ലോഞ്ച് ഇവന്റ് തത്സമയം കാണാം. സാധാരണ ഗാലക്സി അൺപാക്ക്ഡ് എന്ന പേരിലാണ് സാംസങ് ഇവന്റുകൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ സാംസങ് ഗാലക്സി ഇവന്റ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്.

Samsung Galaxy S25 Fan edition: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
സാംസങ് ഗാലക്സി S25 FE-യിൽ 6.7 ഇഞ്ച് ഫുൾ HD+ OLED പാനലുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. സ്മാർട്ഫോണിൽ ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ കൊടുത്തേക്കും. ഇതിൽ സാംസങ് കമ്പനി ഇൻ-ഹൗസ് എക്‌സിനോസ് 2400 SoC പ്രോസസർ നൽകുമെന്നാണ് സൂചന. ഇതിൽ 4,900 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും.
സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8-ൽ പ്രവർത്തിക്കും. ഈ ഫാൻ എഡിഷനിൽ സാംസങ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റ് ചെയ്യുമെന്നാണ് പറയുന്നത്. ഇതിൽ 50MP മെയിൻ സെൻസറും, 12MP അൾട്രാവൈഡ് സെൻസറും, 3x ഒപ്റ്റിക്കൽ സൂമുള്ള 8MP ടെലിഫോട്ടോ ലെൻസും ക്യാമറയിൽ നൽകിയിരിക്കുന്നു.
ഗാലക്സി S25 FE 5ജി ഫോണിന്റെ സ്പെസിഫിക്കേഷൻ
സാംസങ് ഗാലക്‌സി എസ്25 ഫാൻ എഡിഷന്റെ ഇന്ത്യയിലെ വില ഏകദേശം 60,000 രൂപയായിരിക്കാം. എന്നുവച്ചാൽ ഗാലക്സി എസ്24 ഫാൻ എഡിഷനേക്കാൾ കുറച്ച് വില കൂടുതലാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് വില 59,999 രൂപയായിരുന്നു. ഇതിനേക്കാൾ 10000 രൂപ കൂടുതൽ സാംസങ് ഗാലക്‌സി എസ്25 എഫ്ഇയ്ക്കുണ്ടാകും.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലായിരിക്കും എസ്25 എഫ്ഇ ഫോണിലുണ്ടാകുക. ഇതിൽ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ രണ്ട് വേരിയന്റുകൾ ലഭിച്ചേക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile