Hisense 65 ഇഞ്ച് 4K Ultra HD Smart LED Google TV-യ്ക്ക് 41 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു
24W സ്പീക്കറുകളുള്ള സ്മാർട് ടിവിയാണിത്
മികച്ച ഹോം എന്റർടൈൻമെന്റ് ആസ്വദിക്കാനുള്ള 4K അൾട്രാ HD സ്മാർട്ട് LED ഗൂഗിൾ ടിവിയാണിത്
ഈ ഓണത്തിന് മുന്നേ 65 inch Smart LED Google TV വീട്ടിലെത്തിക്കാം. 80000 രൂപ വിലയാകുന്ന പ്രീമിയം സ്മാർട് ടിവിയ്ക്ക് ആമസോണിൽ മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. Hisense 65 ഇഞ്ച് 4K Ultra HD Smart LED Google TV-യ്ക്ക് 41 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഹൈസെൻസിന്റെ E6N Series 4K Ultra HD ടിവിയുടെ പ്രത്യേകതകളും വിലയും ഇപ്പോഴത്തെ Bumper Offer-ഉം പരിശോധിക്കാം.
Survey65 inch Smart LED Google TV: ഓഫർ
ഹൈസെൻസ് 164 cm ഗൂഗിൾ ടിവി 79,999 രൂപ റീട്ടെയിൽ വിലയാകും. ആമസോണിൽ ഇതിന് 41 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് കൊടുക്കുന്നു. നിങ്ങൾക്ക് ഹൈസെൻസ് സ്മാർട് ടിവി 46,999 രൂപയ്ക്ക് സ്വന്തമാക്കാം. 1500 രൂപയുടെ കൂപ്പൺ കിഴിവ് ആമസോൺ നൽകുന്നു. 45,499 രൂപയ്ക്ക് ടിവി ബാങ്ക് ഓഫറില്ലാതെ വാങ്ങാനാകും.
ഇതിന് 1500 രൂപയുടെ ഡിസ്കൌണ്ട് ബാങ്ക് കാർഡുകളിലൂടെ നേടാം. എച്ച്ഡിഎഫ്സി, Axis Bank കാർഡുകളിലൂടെ ലഭിക്കും. E6N 2024 മോഡൽ ടിവി മികച്ച പ്രീമിയം ഫീച്ചറുകളുള്ള ഹൈസെൻസ് ടിവി 2,268 രൂപയ്ക്ക് ഇഎംഐയിലും നേടാം.

Hisense E6N Series 4K Ultra Smart TV: സ്പെസിഫിക്കേഷൻ
65 ഇഞ്ച് വലിപ്പമുള്ള ഹൈസെൻസ് HD Smart LED Google ടിവി ഈ ഓണത്തിനായി പ്ലാൻ ചെയ്യുന്നവർ ഓഫർ വിട്ടുകളയണ്ട്. കുടുംബാംഗങ്ങളുമായി ഓണക്കാലത്ത് ഒരുമിച്ചിരുന്ന് പരിപാടികൾ ആസ്വദിക്കാൻ മികച്ച ഓപ്ഷനാണിത്.
മികച്ച ഹോം എന്റർടൈൻമെന്റ് ആസ്വദിക്കാനുള്ള 4K അൾട്രാ HD സ്മാർട്ട് LED ഗൂഗിൾ ടിവിയാണിത്. 3840 x 2160 പിക്സൽ റെസല്യൂഷനുള്ള, 4K അൾട്രാ HD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അതിശയകരമായ ദൃശ്യാനുഭവവും 60Hz റീഫ്രഷ് റേറ്റ് പിക്ചർ ക്വാളിറ്റിയുമാണ് ടിവി ഡിസ്പ്ലേയ്ക്കുള്ളത്. ഡോൾബി വിഷൻ, HDR10 തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്. അതിനാൽ വളരെ മികച്ച ബ്രൈറ്റ്നെസ് ഈ ഫീച്ചറിലൂടെ സഹായിക്കും.
24W സ്പീക്കറുകളുള്ള സ്മാർട് ടിവിയാണിത്. ഇതിൽ ഡോൾബി ഓഡിയോ, DTS Virtual:X തുടങ്ങിയ ടെക്നോളജി സപ്പോർട്ട് ഇതിനുണ്ട്. ഗെയിമിംഗിനായി VRR, ALLM പോലുള്ള ഫീച്ചറുകൾ ഗൂഗിൾ ടിവിയ്ക്കുണ്ട്. ഇതിൽ കണക്റ്റിവിറ്റിക്കായി 3 HDMI പോർട്ടുകൾ കൊടുത്തിട്ടുണ്ട്. ഈ എച്ച്ഡിഎംഐ പോർട്ടിൽ ഒന്ന് eARC സപ്പോർട്ടുള്ളതാണ്. ഇതിന് പുറമെ 2 USB പോർട്ടുകൾ, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത് എന്നീ ഓപ്ഷനുകളും ലഭ്യമാണ്.
ഈ സ്മാർട് ടിവിയിൽ ഗൂഗിൾ TV ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, YouTube, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ ഒട്ടനവധി ആപ്ലിക്കേഷനുകൾ ഇതിനുണ്ട്. ഇൻബിൽറ്റ് Chromecast, Apple AirPlay, Miracast പോലുള്ള ഫീച്ചറുകളും സ്മാർട് ടിവിയ്ക്കുണ്ട്.
ഹൈസെൻസ് 65E6N ഉപയോഗിക്കാൻ ഇതിൽ വോയിസ് റിമോട്ട് ഓപ്ഷനുണ്ട്. Google അസിസ്റ്റന്റ് ഉപയോഗിച്ച് നിങ്ങൾക്ക് ടിവി വോയിസ് കൺട്രോൾ വഴിയും നിയന്ത്രിക്കാം. ഇതിൽ 1 വർഷത്തെ വാറന്റിയാണ് ഹൈസെൻസ് സ്മാർട് ടിവിയ്ക്ക് ലഭിക്കുന്നു.
Also Read: 64MP ടെലിഫോട്ടോ ലെൻസും, ട്രിപ്പിൾ ക്യാമറയുമുള്ള Motorola Edge ഫോൺ 45000 രൂപയ്ക്ക് താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile