Coming Soon: 50MP ക്യാമറയും Snapdragon 7 Gen 4 പ്രോസസറുമായി പുതിയ Vivo 5G ഈ മാസം, മിഡ് റേഞ്ചിലേക്ക്…
ഈ മാസം ലോഞ്ചിനെത്തുമെന്ന് വിചാരിക്കുന്ന വിവോ ടി4 പ്രോ, ടി3 പ്രോയുടെ പിൻഗാമിയാണ്
ഒപ്റ്റിക്‌സിലേക്ക് വന്നാൽ വിവോ ടി4 പ്രോയിൽ രണ്ട് റിയർ ക്യാമറയുണ്ടാകും
ഉടൻ വരുന്നു എന്ന ബാനറിലാണ് വിവോ ടി4 പ്രോ ഫ്ലിപ്കാർട്ടിൽ കൊടുത്തിരിക്കുന്നത്
Vivo T4 Pro Launch: Vivo 5G നിരവധി പുത്തൻ സ്മാർട്ഫോണുകൾ വിപണിയിൽ എത്തിക്കുന്നു. ഇതിൽ കുറച്ചുനാളായി ചർച്ചയാകുന്നത് മിഡ് റേഞ്ചിലേക്ക് വരുന്ന Vivo T4 പ്രോയാണ്. ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉടൻ വരുന്നു എന്ന ബാനറിലാണ് വിവോ ടി4 പ്രോ ഫ്ലിപ്കാർട്ടിൽ കൊടുത്തിരിക്കുന്നത്. അതിനാൽ ഈ മാസം അവസാനത്തോടെ മിഡ് റേഞ്ച് വിവോ 5ജി ലോഞ്ച് ചെയ്യുക.
SurveyVivo 5G ഈ മാസം…
37,999 രൂപയാണ് മുമ്പെത്തിയ വിവോ T4 Ultra 5ജി പുറത്തിറക്കിയത്. എന്നാൽ വരാനിരിക്കുന്ന വിവോ ടി4 പ്രോ 30000 രൂപയ്ക്ക് താഴെ വിലയുള്ള ഹാൻഡ്സെറ്റായിരിക്കും. ഫോണിന്റെ വിലയെ കുറിച്ച് ഏതാനും സൂചനകൾ വരുന്നു.

ഈ മാസം ലോഞ്ചിനെത്തുമെന്ന് വിചാരിക്കുന്ന വിവോ ടി4 പ്രോ, ടി3 പ്രോയുടെ പിൻഗാമിയാണ്. വിവോ ടി3 പ്രോയ്ക്ക് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. 8 ജിബി+128 ജിബി സ്റ്റോറേജിന് 24,999 രൂപയായിരുന്നു വില. ഇതിന്റെ 256 ജിബി സ്റ്റോറേജ് മോഡലിന് 26,999 രൂപയുമായിരുന്നു. മറ്റ് പല വിവോ ഫോണുകളുടെയും സമാനമായ ഡിസൈൻ ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ മൊഡ്യൂൾ, ഓറ ലൈറ്റിങ്ങും ഇതിലുണ്ടാകും. എന്നാൽ വിവോ ടി4 പ്രോയിൽ വളഞ്ഞ ഡിസ്‌പ്ലേയാണോ അതോ മുൻവശത്ത് ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണോ എന്നതിൽ വ്യക്തതയില്ല.
Vivo T4 Pro ഫോണിന്റെ ഫീച്ചറുകൾ!
ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. എന്നാലും വിവോ ടി4 പ്രോയിൽ 1.5 കെ 120 Hz ക്യുഎൽഇഡി ഡിസ്‌പ്ലേയുണ്ടാകും. ഇതിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിച്ചിട്ടുണ്ട്. 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.
ഇതിൽ എൽപിഡിഡിആർ4എക്സ് റാമും യുഎഫ്എസ് 2.2 സ്റ്റോറേജും പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തിറക്കിയ വിവോ വി60 എന്ന മിഡ് റേഞ്ചിലും ഇതേ ഫീച്ചറുണ്ടായിരുന്നു.
ഒപ്റ്റിക്‌സിലേക്ക് വന്നാൽ വിവോ ടി4 പ്രോയിൽ രണ്ട് റിയർ ക്യാമറയുണ്ടാകും. ഒന്നാമത്തേത് 50 എംപി പ്രൈമറി ഷൂട്ടറായിരിക്കും. ഫോണിന് പിന്നിൽ 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവോ ടി4 പ്രോയുടെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 എംപി ക്യാമറയും നൽകുന്നുണ്ട്. രണ്ട് കളർ ഓപ്ഷനുകളിലാകും സ്മാർട്ഫോൺ പുറത്തിറക്കുന്നത്. നൈട്രോ ബ്ലൂ, ബ്ലേസ് ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളായിരിക്കും വിവോ 5ജിയ്ക്കുണ്ടാകുക.
Also Read: First Sale: Storm Engine കൂളിങ്ങുള്ള Oppo K13 Turbo 5G, 30000 രൂപയ്ക്ക് താഴെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile