7000mAh, Snapdragon പ്രോസസറിൽ പുത്തൻ Poco 5G എത്തിപ്പോയി, 15000 രൂപയിൽ താഴെ…
POCO കമ്പനിയുടെ M പരമ്പരയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണിത്
7000mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള ഫോണാണ് POCO M7 Plus 5G
ഏറ്റവും വലിയ ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണാണിത്
15000 രൂപയ്ക്ക് താഴെ ബജറ്റിലേക്ക് പുത്തൻ Poco 5G പുറത്തിറക്കി. 7000mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള ഫോണാണ് POCO M7 Plus 5G. സ്ലിം സ്റ്റൈലിഷ് ഡിസൈനിൽ, മികച്ച ഫീച്ചറുകളുള്ള 5ജി സ്മാർട്ഫോണാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ പുത്തൻ ഹാൻഡ്സെറ്റിന്റെ സ്പെസിഫിക്കേഷനും വിലയും നോക്കാം. എന്തുകൊണ്ട് ഈ പോകോ 5ജി ബജറ്റ് കസ്റ്റമേഴ്സിന് അനുയോജ്യമാണെന്നത് അറിയണ്ടേ?
SurveyPOCO M7 Plus 5G: വില
പോകോ M7 പ്ലസ് 5G രണ്ട് സ്റ്റോറേജ് മോഡലുകളിലുള്ള സ്മാർട്ഫോണാണ്. 6GB + 128GB മോഡലിന് 13,999 രൂപയാകുന്നു. 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ഓഗസ്റ്റ് 19 മുതൽ ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ ലഭ്യമാകും.
HDFC, ICICI, എസ്ബിഐ കാർഡുകളിലൂടെ 1000 രൂപ കിഴിവ് ലഭിക്കും. 3 മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഡീലും പോകോ എം7 പ്ലസ്സിന് ലഭിക്കുന്നതാണ്. ഇതെല്ലാം ആദ്യ വിൽപ്പനയിലെ ഓഫറുകളാണ്.

പോകോ 5ജി എന്തുകൊണ്ട് വാങ്ങാം?
POCO കമ്പനിയുടെ M പരമ്പരയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണിത്. മുമ്പെത്തിയ പോകോ M6 പ്ലസ്സിന്റെ പിൻഗാമിയാണ് POCO M7 പ്ലസ്.
ഫോണിന്റെ ഒന്നാമത്തെ പ്രത്യേകത വലിയ ഡിസ്പ്ലേയാണ്. 6.9 ഇഞ്ച് FHD+ 144Hz LCD സ്ക്രീനിന് സെന്റർ പഞ്ച്-ഹോളിണ്ട്. 15000 രൂപ താഴെ ബജറ്റിലുള്ള ഫോണുകളിൽ ഏറ്റവും വലിയ ഡിസ്പ്ലേയാണ് എം7 പ്ലസ്സിനുള്ളത്.
അടുത്തത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറാണ്. ഫോണിൽ Snapdragon 6s Gen 3 SoC പ്രോസസറാണുള്ളത്. ഇതിൽ 8GB വരെ റാമും 8GB വരെ വെർച്വൽ റാമും ലഭിക്കും.
ഏറ്റവും പുതിയ സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിന്റെ അടുത്ത പ്രത്യേകത. ഇതിൽ HyperOS ഉള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. 2 Android OS അപ്ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡുകളും നൽകിയിരിക്കുന്നു.
പവർഫുൾ ബാറ്ററിയുള്ള ബജറ്റ് സ്മാർട്ഫോണാണ് പോകോ എം7 പ്ലസ്. 7000mAh ബാറ്ററിയാണ് ഇതിനുള്ളത്. അതും സിലിക്കൺ-കാർബൺ ബാറ്ററിയാണിത്. ഏറ്റവും വലിയ ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണാണിത്. M7 പ്ലസിന് 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഇത് 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണയ്ക്കുന്നു.
ബജറ്റ് നോക്കി ഫോൺ വാങ്ങുന്നവർക്ക് പോകോ എം7 പ്ലസ് വാങ്ങാനുള്ള അടുത്ത കാരണം ഇതിന്റെ വിലയാണ്. 13,999 രൂപയ്ക്കും 14999 രൂപയ്ക്കും ഒരു കിടിലൻ 5ജി സെറ്റ് ലഭിക്കുമെന്നത് മറ്റൊരു സവിശേഷത തന്നെയാണ്.
ഇതിന് പുറമെ സ്മാർട്ഫോണുകളുടെ ഡ്യൂറബിലിറ്റി, ക്യാമറ ഫീച്ചറുകളും നോക്കാം. 50MP പിൻ ക്യാമറയും ഒരു സെക്കൻഡറി ക്യാമറയും 8MP മുൻ ക്യാമറയുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്ങുണ്ട്.
Also Read: Independence Offer: 50MP Triple ക്യാമറ Samsung Galaxy S24 5G ഇപ്പോൾ വാങ്ങിയാൽ ലാഭം! കാരണം…
5ജി സപ്പോർട്ടിന് പുറമെ ഡ്യുവൽ 4G VoLTE സപ്പോർട്ടും ലഭിക്കും. ഇതിൽ വയർലെസ് കണക്റ്റിവിറ്റിയ്ക്കായി വൈ-ഫൈ 6 802.11 ac, ബ്ലൂടൂത്ത് 5.1, GPS + GLONASS പിന്തുണ ലഭിക്കും. സ്മാർട്ഫോൺ USB ടൈപ്പ്-സി വഴി ചാർജ് ചെയ്യാൻ സാധിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile