Big Deal: 200MP ക്വാഡ് ക്യാമറ Samsung S24 Ultra ഇതിലും കുറഞ്ഞ വിലയിൽ കിട്ടില്ല!

HIGHLIGHTS

Amazon Great Freedom Festival 2025-ന്റെ ഭാഗമായാണ് ഡിസ്കൌണ്ട്

80000 രൂപയ്ക്കും താഴെ 1,34,999 രൂപ സ്മാർട്പോൺ ഫ്ലാറ്റ് ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

ക്യാമറയിലും പ്രോസസറിലും കേമനാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ

Big Deal: 200MP ക്വാഡ് ക്യാമറ Samsung S24 Ultra ഇതിലും കുറഞ്ഞ വിലയിൽ കിട്ടില്ല!

200MP ക്വാഡ് ക്യാമറ Samsung S24 Ultra നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സുവർണാവസരം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ Amazon Great Freedom Festival 2025-ന്റെ ഭാഗമായാണ് ഡിസ്കൌണ്ട്. 80000 രൂപയ്ക്കും താഴെ 1,34,999 രൂപ സ്മാർട്പോൺ ഫ്ലാറ്റ് ഡിസ്കൌണ്ടിൽ സ്വന്തമാക്കാം. ജൂലൈ 31 ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഓഫർ ലഭ്യമായിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung S24 Ultra Amazon ഡീൽ

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ Samsung Galaxy S24 Ultra 41 ശതമാനം ഇളവിലാണ് വിൽക്കുന്നത്. 79,999 രൂപയ്ക്ക് നിങ്ങൾക്ക് സ്മാർട്ഫോൺ ലഭ്യമാകും. ഇതേ വിലയിൽ അർധരാത്രി ആരംഭിച്ച പ്രൈം മെമ്പർഷിപ്പുള്ളവർക്കുള്ള സ്പെഷ്യൽ സെയിലിലും ഫോൺ വിറ്റഴിച്ചിരുന്നു. സാധാരണ ഓഫർ ഫെസ്റ്റിവലിൽ 91,890 മുതൽ 1,29,980 രൂപ വരെയാകാറുണ്ട്. എന്നാൽ ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ ഫോണിന് 55250 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു.

Samsung S24 Ultra

3860 രൂപയുടെ ഇഎംഐ ഓഫറും, 10 ശതമാനം ഡിസ്കൌണ്ട് എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെയും നേടാം. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ ലിങ്ക്.

Samsung Galaxy S24 Ultra 5G: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. സ്ക്രീനിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ള ഫോണാണിത്. ഫോണിനെ പോറലിൽ നിന്ന് സുരക്ഷിതമാക്കാൻ, കോർണിംഗ് ഗൊറില്ല ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്.

ക്യാമറയിലും പ്രോസസറിലും കേമനാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ. അതുപോലെ പവർഫുൾ ബാറ്ററിയും ഇതിലുണ്ട്. 5000mAh ബാറ്ററിയാണ് ഹാൻഡ്സെറ്റിലുള്ളത്. 45W വയർഡ് ചാർജിംഗ് സപ്പോർട്ടുണ്ട്. പോരാഞ്ഞിട്ട് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വയർലെസ്സ് ചാർജിംഗും റിവേഴ്സ് വയർലെസ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.

ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന ക്വാഡ് റിയർ ക്യാമറയാണ് ഹാൻഡ്സെറ്റിലുള്ളത്. ഈ Samsung 5G ഫോണിലെ പ്രൈമറി ക്യാമറ OIS സപ്പോർട്ടുള്ള 200 മെഗാപിക്സലാണ്. ഒഐഎസ്സും, 5x ഒപ്റ്റിക്കൽ സൂമുമുള്ള 50MP ടെലിഫോട്ടോ ലെൻസുമുണ്ട്. OIS, 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 10MP ടെലിഫോട്ടോ ലെൻസ് നൽകിയിരിക്കുന്നു. നാലാമത്തേത്, 12MP അൾട്രാ-വൈഡ് ലെൻസാണ്. ഇതിൽ സെൽഫി, ഫ്രണ്ട് വീഡിയോ ഷോട്ടുകൾക്ക് മുൻവശത്ത് 12MP സെൻസറും കൊടുത്തിട്ടുണ്ട്.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റ് ആണ് ഫോണിലുള്ള പ്രോസസർ. മികച്ച പെർഫോമൻസും മൾട്ടി ടാസ്കിങ്ങും സ്പീഡ് ഓപ്പറേഷനും ഇതിലൂടെ സാധ്യമാകും. സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ്, ഫോട്ടോ അസിസ്റ്റ് പോലുള്ള എഐ ഫീച്ചറുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. S Pen സപ്പോർട്ടും, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുള്ള ഹാൻഡ്സെറ്റാണിത്.

Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…

ഇനി ഡ്യൂറബിലിറ്റി നോക്കാം. ടൈറ്റാനിയം ഫ്രെയിമിൽ നിർമിച്ച സ്മാർട്ഫോണിന് കോർണിംഗ് ഗൊറില്ല ആർമർ ഗ്ലാസുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ! പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങുമുണ്ട്.

iPhone 15 താരതമ്യം ചെയ്യുമ്പോൾ S24 Ultra-ക്ക് വലിയ 6.8 ഇഞ്ച് 120Hz QHD+ ഡിസ്പ്ലേ, 200MP ക്വാഡ് ക്യാമറയുമാണുള്ളത്. 6.1 ഇഞ്ച് 60Hz FHD+ ഡിസ്പ്ലേ, 48MP ഡ്യുവൽ ക്യാമറയാണ് ഐഫോണിലുള്ളത്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo