Realme GT 7 Pro 5G: കേട്ടത് ശരി തന്നെ! 5800mAh പവർഫുൾ, 50MP ട്രിപ്പിൾ ക്യാമറ റിയൽമി ഫ്ലാഗ്ഷിപ്പ് 48000 രൂപയിലും താഴെ!
റിയൽമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസിന് ഇപ്പോഴിതാ ഓഫർ പ്രഖ്യാപിച്ചു
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്
50000 രൂപയ്ക്കും താഴെ വാങ്ങാനുള്ള ആകർഷകമായ ഓഫറാണ് ഇപ്പോൾ ലഭ്യമാകുന്നത്
കഴിഞ്ഞ വർഷം നവംബറിൽ എത്തിയ Realme GT 7 Pro 5G ഫോണിനൊരു പ്രത്യേകതയുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ഐഖൂ, സാംസങ് ഗാലക്സി എസ് സീരീസ് സെറ്റുകൾക്ക് മുന്നേ റിയൽമിയുടെ ഫ്ലാഗ്ഷിപ്പാണ് ഈ ടോപ് പെർഫോമൻസ് പ്രോസസർ അവതരിപ്പിച്ചത്. പവർഫുൾ ബാറ്ററിയും, കിടിലൻ ക്യാമറയുമാണ് സ്മാർട്ഫോണിന്റെ മറ്റ് പ്രത്യേകതകൾ.
Surveyറിയൽമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസിന് ഇപ്പോഴിതാ ഓഫർ പ്രഖ്യാപിച്ചു. റിയൽമി ജിടി 7 പ്രോ 5ജി 50000 രൂപയ്ക്കും താഴെ വാങ്ങാനുള്ള ആകർഷകമായ ഓഫറാണ് ഇപ്പോൾ ലഭ്യമാകുന്നത്.

Realme GT 7 Pro 5G: ഓഫർ
12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോൺ 69,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇതിന് ഓൺലൈൻ സൈറ്റുകളിൽ ഓഫർ സെയിൽ നടത്തുമ്പോൾ കുറച്ചുകൂടി വില കുറയാറുണ്ട്. എങ്കിലും ഇങ്ങനെയുള്ള ഓഫർ ഫെസ്റ്റിവലിൽ 50,999 മുതൽ 59999 രൂപ വരെയായേക്കും. ആമസോണിലെ ഇപ്പോഴത്തെ ഓഫർ ഇതിനേക്കാൾ ഗംഭീരമാണ്. 48000 രൂപയ്ക്കും താഴെ 12 GB, 256 GB ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാം. സൈറ്റിൽ റിയൽമി ജിടി 7 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത് 47,999 രൂപയ്ക്കാണ്. ഒറ്റയടിക്ക് 22,000 രൂപയാണ് ആമസോൺ വെട്ടിക്കുറച്ചത്. ഇതിന് പുറമെ 2000 രൂപ വരെ ഇളവ് വിവിധ ബാങ്ക് കാർഡുകളിലൂടെ ലഭിക്കും. HDFC, ഫെഡറൽ ബാങ്ക് കാർഡുകൾക്കാണ് കിഴിവ്.
റിയൽമി ജിടി 7 പ്രോ 45150 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ലഭിക്കും. 2,316 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
റിയൽമി ജിടി 7 പ്രോ: സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് വലിപ്പമുള്ള LTPO AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 120Hz റീഫ്രഷ് റേറ്റും 2780×1264 പിക്സൽ റെസല്യൂഷനും, 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്കുണ്ട്. ഡോൾബി വിഷൻ, HDR10+ ഫോൺ സ്ക്രീൻ സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ നാല് വശങ്ങളും ക്വാഡ് കർവ്ഡ് ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. അലുമിനിയം ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണിന്, AG ഗ്ലാസ് റിയർ പാനലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഫോണിലുള്ളത്. 3nm പ്രോസസ്സിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒക്ടാ-കോർ പ്രോസസ്സറും Adreno 830 GPU-യും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഗെയിമിങ്ങിനും മൾട്ടി ടാസ്കങ്ങിനുമുള്ള പെർഫോമൻസ് പറയേണ്ടതില്ലല്ലോ!
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റിയൽമി ജിടി 7 പ്രോയിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP Sony IMX906 സെൻസറുണ്ട്. 8MP അൾട്രാ-വൈഡ് ക്യാമറയും, 50MP ടെലിഫോട്ടോ ക്യാമറയുമുള്ള ഹാൻഡ്സെറ്റാണിത്. ഈ സ്മാർട്ഫോണിൽ 16 മെഗാപിക്സലിന്റെ ഫ്രണ്ട് സെൻസറുണ്ട്.
പവറിലും ഫാസ്റ്റ് ചാർജിങ്ങിലും റിയൽമി ജിടി 7 പ്രോ പുലിയാണ്. 5800mAh പവറിന്റെ ടൈറ്റൻ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ. IP69 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും ഈ ഫ്ലാഗ്ഷിപ്പ് മുന്നിൽ തന്നെ. സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകളും ഫോണിൽ നൽകിയിരിക്കുന്നു. 5G SA/NSA, വൈ-ഫൈ7, ബ്ലൂടൂത്ത് 5.4, NFC കണക്റ്റിവിറ്റി സൌകര്യങ്ങളുമുണ്ട്.
Also Read: BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile