Lava Blaze Dragon 5G: 5000mAh ബാറ്ററി, Snapdragon ലാവ 5G, 10000 രൂപയ്ക്ക് താഴെ നാളെ മുതൽ വാങ്ങാം!
ബഡ്ജറ്റ് 5G സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക്, ലാവ ബ്ലേസ് ഡ്രാഗൺ അനുയോജ്യമാണ്
50MP ക്യാമറയുള്ള, 5000mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണിത്
10000 രൂപയ്ക്ക് താഴെ വിലയാകുന്ന ലാവ ബ്ലേസ് ഡ്രാഗൺ ഇന്ത്യയിൽ പുറത്തിറങ്ങി
Lava Blaze Dragon 5G: 10000 രൂപയ്ക്ക് താഴെ വിലയാകുന്ന ലാവ ബ്ലേസ് ഡ്രാഗൺ ഇന്ത്യയിൽ പുറത്തിറങ്ങി. 50MP ക്യാമറയുള്ള, 5000mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണിത്. Snapdragon 4 Gen 2 SoC പ്രോസസറിലൂടെ ഭേദപ്പെട്ട പെർഫോമൻസും ലഭിക്കും.
Surveyബഡ്ജറ്റ് 5G സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക്, ലാവ ബ്ലേസ് ഡ്രാഗൺ അനുയോജ്യമാണ്. പോകോ M7 5G, വിവോ T4 Lite 5G എന്നീ ഫോണുകൾക്ക് ഇതൊരു എതിരാളിയാണ്. സ്മാർട്ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
Lava Blaze Dragon 5G: സ്പെസിഫിക്കേഷൻ
ലാവ ബ്ലേസ് ഡ്രാഗൺ 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും 450 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ളതാണ്.

ഇതൊരു ബജറ്റ് സ്മാർട്ഫോണാണെങ്കിലും പ്രോസസറിൽ വിട്ടുവീഴ്ചയില്ല. കാരണം ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറാണ് ഫോണിലുള്ളത്. ഈ കരുത്തൻ പ്രോസസറുമായി വരുന്ന ആദ്യത്തെ ലാവ ഫോണാണ് ബ്ലേസ് ഡ്രാഗൺ 5G.
ഇത് TSMC 4nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് ചിപ്സെറ്റ്. 4GB LPDDR4x റാമും 128GB UFS 3.1 സ്റ്റോറേജും ഫോണുമായി ജോടിയാക്കിയിരിക്കുന്നു. 450,000 AnTuTu സ്കോർ ചെയ്യുന്ന സ്മാർട്ഫോണാണിത്.
5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഈ കരുത്തൻ ബാറ്ററി 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15-ൽ സ്റ്റോക്ക് ആൻഡ്രോയിഡ് സ്‌കിൻ ആണ് ഫോണിലെ സോഫ്റ്റ് വെയർ. ലാവ ബ്ലേസ് ഡ്രാഗൺ ഫോണിൽ ബ്ലോട്ട്‌വെയറോ പരസ്യങ്ങളോ ഇല്ലെന്നതും മറ്റൊരു സവിശേഷത. 1 വർഷത്തെ OS അപ്‌ഡേറ്റുകളും 2 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലാവ തരുന്നുണ്ട്.
10000 രൂപയ്ക്ക് താഴെ വിലയാകുന്ന ഹാൻഡ്സെറ്റിൽ 50MP പ്രൈമറി ഷൂട്ടറുണ്ട്. 8MP സെൽഫി സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു.
5ജി കണക്റ്റിവിറ്റിയുള്ള സ്മാർട്ഫോണാണിത്. ഈ ലാവ ഹാൻഡ്സെറ്റിൽ 3.5mm ഹെഡ്ഫോൺ ജാക്കും, ഡ്യുവൽ സിം സപ്പോർട്ടുമുണ്ട്. USB Type-C പോർട്ട് വഴി ചാർജിങ് നടത്താം.
ലാവ ബ്ലേസ് ഡ്രാഗൺ 5ജിയുടെ വിലയും വിൽപ്പനയും
ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനാണ് ലാവയുടെ പുതിയ ഡ്രാഗൺ സെറ്റിനുള്ളത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ഈ വേരിയന്റിന് 9,999 രൂപയാണ് വില. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സ്മാർട്ഫോൺ വിൽപ്പന ആരംഭിക്കുന്നത്. അതും ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന്റെ ഭാഗമായാണ് വിൽപ്പന നടക്കുക.
ഫോണിന്റെ ആദ്യ വിൽപ്പനയിൽ നിങ്ങൾക്ക് കൂടുതൽ ഇളവുകൾ സ്വന്തമാക്കാം. 1000 രൂപയുടെ ബാങ്ക് കിഴിവ് നേടാനാകും. ഇങ്ങനെ ഫോണിന്റെ യഥാർത്ഥ വില 8,999 ആയി കുറയും. ഫോൺ എക്‌സ്‌ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ, 1000 രൂപ കിഴിവ് ലഭിക്കും. ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് കളർ വേരിയന്റുകളാണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജിയ്ക്കുള്ളത്.
ഐഖൂ Z10 Lite 5G, മോട്ടോ G35 5G എന്നിവയ്ക്ക് എതിരാളിയാണ് ലാവയുടെ പുതിയ താരം. 10,000 രൂപയിൽ താഴെ വില വരുന്ന ഫോണുകളിൽ പരിഗണിക്കാവുന്ന നല്ല ചോയിസ് കൂടിയാണിത്. വിവോ T4 ലൈറ്റ് 5G എന്ന ജനപ്രിയ ഫോണിനോടും പൊരുതാൻ ഫീച്ചറുകളുള്ള സെറ്റാണിത്.
Also Read: 1TB, 50MP ക്യാമറ MOTOROLA Edge 5G ഹാൻഡ്സെറ്റ് 3000 രൂപ കിഴിവിൽ ഇപ്പോൾ വാങ്ങാം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile