9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി

HIGHLIGHTS

11 ഇഞ്ച് വലിപ്പമുള്ള പുതിയ ഡിസ്പ്ലേയുമായി OnePlus Pad Lite പുറത്തിറങ്ങി

5MP ഫ്രണ്ട് ക്യാമറയും 5MP റിയർ ക്യാമറയുമുള്ള ടാബ്ലെറ്റാണിത്

9340mAh ബാറ്ററിയുടെ പവറും, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ടാബ്ലെറ്റിനുണ്ട്

9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി

11 ഇഞ്ച് വലിപ്പമുള്ള പുതിയ ഡിസ്പ്ലേയുമായി OnePlus Pad Lite പുറത്തിറങ്ങി. 4G LTE കണക്റ്റിവിറ്റിയും ബ്ലൂടൂത്ത്, വൈ-ഫൈ സപ്പോർട്ടുമുള്ള വൺപ്ലസ് ടാബ്ലെറ്റാണിത്. 9340mAh ബാറ്ററിയുടെ പവറും, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ടാബ്ലെറ്റിനുണ്ട്.

Digit.in Survey
✅ Thank you for completing the survey!

OnePlus Pad Lite: ഫീച്ചറുകൾ നോക്കിയാലോ!

16:10 ആസ്പെക്റ്റ് റേഷ്യൂവുള്ള 11 ഇഞ്ച് FHD+ 90Hz LCD സ്‌ക്രീനാണ് ഇതിനുള്ളത്. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് മാക്സിമം ലഭിക്കും. മീഡിയടെക് ഹീലിയോ G100 പ്രൊസസറാണ് വൺപ്ലസ് പാഡ് ലൈറ്റിലുള്ളത്. ഇതിൽ LTE ഓപ്ഷൻ ലഭിക്കും. 5MP ഫ്രണ്ട് ക്യാമറയും 5MP റിയർ ക്യാമറയുമുള്ള ടാബ്ലെറ്റാണിത്. 1080p 30 fps വീഡിയോ റെക്കോഡിങ്ങിനെ വൺപ്ലസ് ടാബ്ലെറ്റ് സപ്പോർട്ട് ചെയ്യുന്നു.

oneplus pad lite
oneplus pad lite

6 നാനോമീറ്ററിന്റെ ഒക്ടാകോർ മീഡിയാടെക് ഡൈമൻസിറ്റി ഹീലിയോ G100 പ്രോസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15.0.1 ആണ് ടാബിലെ സോഫ്റ്റ് വെയർ.

9340mAh ബാറ്ററിയുള്ള വൺപ്ലസ് പാഡാണിത്. ഇതിന് 33W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. 11 മണിക്കൂർ വരെ തുടർച്ചയായി വീഡിയോ പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്ന ടാബ്ലെറ്റാണിത്. 4G LTE കണക്റ്റിവിറ്റിയെ ഇത് പിന്തുണയ്ക്കുന്നു. Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.4 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.

വൺപ്ലസ് പാഡ് ലൈറ്റ് പാഡ് ആൻഡ്രോയിഡിലേക്ക് ക്വിക്ക് ഷെയറിനെ പിന്തുണയ്ക്കുന്നു. iOS, iPadOS വഴി ഫയൽ ഷെയറിങ് സാധ്യമാണ്. ഇതിനായി O+ കണക്റ്റിയെയും വൺപ്ലസ് പാഡ് ലൈറ്റ് പിന്തുണയ്ക്കുന്നു. 11 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേയിലൂടെ സ്ക്രീൻ മിററിങ് വഴി സംവേദനവും നടക്കുന്നു.

New OnePlus Pad: വില, വിൽപ്പന

ഏറോ ബ്ലൂ നിറത്തിലാണ് വൺപ്ലസ് പാഡ് ലൈറ്റ് പുറത്തിറക്കിയത്. 6 ജിബി + 128 ജിബി വൈ-ഫൈ മോഡലിന് 15,999 രൂപയാണ് വില. 8 ജിബി + 128 ജിബി LTE മോഡലിന് 17,999 രൂപയുമാണ് വിലയാകുന്നത്.

എന്നാൽ ഓഫറിലൂടെ വൈ-ഫൈ മോഡലിന് 12,999 രൂപയും എൽടിഇ വൺപ്ലസ്സിന് 14,999 രൂപയുമാകും. ഇതിൽ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും സ്‌പെഷ്യൽ ലോഞ്ച് ഓഫറുകളും ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെജ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഓഗസ്റ്റ് 1 മുതൽ ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ്, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് വഴി പാഡ് വാങ്ങാം. വൺപ്ലസ് സ്റ്റോർ ആപ്പ്, എക്സ്പീരിയൻസ് സ്റ്റോറുകൾ, മറ്റ് പ്രമുഖ മെയിൻലൈൻ പാർട്നർമാരിലൂടെയും വൺപ്ലസ് ടാബ്ലെറ്റ് ലഭ്യമാകും.

Also Read: 50MP മെയിൻ ക്യാമറ, 50MP സെൽഫി സെൻസറുള്ള Vivo 5G 10000 രൂപ കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo