Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ?

HIGHLIGHTS

Xiaomi 12T, 12T Pro ഫോണുകളുടെ വില ഇതാ ഓൺലൈനിൽ ലീക്ക് ആയി

വിലയും മറ്റു വിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാം

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12T, 12T Pro എന്നി രണ്ടു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ആണ് ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത് .കൂടാതെ ഈ രണ്ടു സ്മാർട്ട് ഫോണുകളുടെ വിലയും ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .

XIAOMI 12T SERIES SPECS AND FEATURES (EXPECTED)

Xiaomi 12T Pro സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67-inch OLED FHD+ ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെയാകും പുറത്തിറങ്ങുക .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആൻഡ്രോയ്ഡ് 12 ൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് വിപണിയിൽ എത്തുക .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .എന്നാൽ Xiaomi 12T എന്ന സ്മാർട്ട് ഫോണുകൾ Dimensity 8100-Ultra പ്രോസ്സസറുകളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :