108MP ക്യാമറയിൽ ഷവോമിയുടെ തകർപ്പൻ ഫോൺ എത്തുന്നു

Updated on 31-Oct-2019

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളുടെ കണക്കെടുക്കുകയാന്നെകിൽ അതിൽ ഒന്നാം സ്ഥാനത്തുതന്നെ ഷവോമി ഉണ്ടാകും .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ നൽകിയാണ് ഷവോമിയുടെ മിക്ക സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .കൂടാതെ മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നങ്ങളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതും .കഴിഞ്ഞ മാസം ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയിരുന്നു .

അതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ ആയിരുന്നു റെഡ്‌മിയുടെ നോട്ട് 8 സീരിയസ്സുകൾ .ഇപ്പോൾ ഇതാ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഷവോമിയുടെ Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകളാണ് 108 മെഗാപിക്സലിന്റെ പെന്റാ ക്യാമറയിൽ വിപണിയിൽ എത്തുന്നത് .

https://twitter.com/Xiaomi/status/1188893192328044546?ref_src=twsrc%5Etfw

ഷവോമി Mi നോട്ട് 10 കൂടാതെ ഷവോമി Mi നോട്ട് 10 പ്രൊ എന്നി മോഡലുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഈ കാര്യം ഷവോമിയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ അല്ല.ഫ്ലാഷ് ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മോഡലുകൾ ആണ് .Snapdragon 855 Plus പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത് .

നോക്കിയ പുറത്തിറക്കിയ 9 Pure വ്യൂ എന്ന മോഡലുകൾക്ക് ശേഷം പെന്റാ ക്യാമറയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ Mi നോട്ട് 10 എന്ന മോഡലുകൾ .ലോകത്തിലെ തന്നെ ആദ്യത്തെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോൺ എന്ന റെക്കോർഡും ഷവോമിയുടെ Mi നോട്ട് 10 സീരിയസ്സുകൾക്ക് ഉള്ളതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :