വിവോയുടെ T1X ഫോണുകളുടെ സെയിലുകൾ ഇതാ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

HIGHLIGHTS

11999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

ഇപ്പോൾ ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ ഇതാ വിവോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു .Vivo T1X എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ പ്രോസ്സസറുകളും ആണ് .11999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . .

Vivo T1X സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.58 ഇഞ്ചിന്റെഫുൾ  HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ FHD+ 2408 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAh ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11999 രൂപ മുതൽ 12999 രൂപ വരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :