റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .REALME NARZO 10 കൂടാതെ NARZO 10A എന്നി സ്മാർട്ട് ഫോണുകളാണ് മെയ് 11 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ലോക്ക് ഡൌൺ പ്രഖ്യാപനത്തെ തുടന്ന് മാർച്ച് മാസത്തിലെ ലോഞ്ചിങ് മാറ്റി വെച്ചതായിരുന്നു .മെയ് 11 നു ഉച്ചയ്ക്ക് 12.30 മുതലാണ് ഓൺലൈൻ ലോഞ്ച് ആരംഭിക്കുന്നത് .
കൂടാതെ 39 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് കാഴ്ചവെക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Realme Narzo 10A ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ MediaTek Helio G70 SoC ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് . 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
Realme Narzo 10 ഫോണുകളുടെ പ്രതീഷിക്കുന്നു സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720×1,600 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ ഈ രണ്ടു ബഡ്ജറ്റ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ മെയ് 11 നു ഇന്ത്യൻ വിപണിയിൽ.