ഓൺലൈൻ ഷോപ്പിംഗ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മോട്ടോയുടെ E6S എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 1000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപയ്ക്കും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഓഫറുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .
മോട്ടോയുടെ E6S
6.1-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 * 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .
4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Rich Cranberry കൂടാതെ Polished Graphite എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
3,000 mAhന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 10W ബാറ്ററി ചാർജർ ലഭിക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ ബാറ്ററി റിമൂവബിൾ ബാറ്ററികൾ ആണ് .4G LTE, ബ്ലൂടൂത്ത് 4.2, Wi-Fi 802.11 b/g/n, GPS, A-GPS എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഓഫറുകളിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .