Free ആയി Samsung Galaxy Watch Ultra കിട്ടാൻ വെറുതെ നടന്നാൽ മതി, പുളുവല്ല…

Updated on 10-Feb-2025
HIGHLIGHTS

Samsung ഒരു പുതിയ മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

വാക്ക്-എ-തോൺ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾ നിശ്ചിത സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഫ്രീയായി വാച്ച് കിട്ടാൻ യോഗ്യരാകും

59,999 രൂപ വിലയുള്ള വാച്ചാണ് ചാലഞ്ചിലൂടെ നിങ്ങൾക്ക് ലഭിക്കുക

Samsung Galaxy Watch Ultra നിങ്ങൾക്ക് ഫ്രീയായി കിട്ടുമെന്ന് കേട്ടാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരിക്കും അല്ലേ? എന്നാൽ ഇത് വെറുതെ പറയുന്നതല്ല, ഒന്നാന്തരം മുന്തിയ വാച്ച് നിങ്ങൾക്ക് നടന്ന് കാണിച്ചാൽ ഫ്രീയായി കിട്ടും. എങ്ങനെയെന്നോ?

Samsung Galaxy Watch Ultra: ഓഫർ ഇങ്ങനെ

ഇതിനായി Samsung ഒരു പുതിയ മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. Walk-a-thon India Challenge എന്നാണ് ഇതിന്റെ പേര്. സാംസങ് ഹെൽത്ത് ആപ്പ് (Samsung Health app)വഴി നടന്ന് ഈ ചാലഞ്ചിന്റെ ഭാഗമാകാം.

വാക്ക്-എ-തോൺ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾ നിശ്ചിത സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഫ്രീയായി വാച്ച് കിട്ടാനുള്ള അവസരമാണ്. 59,999 രൂപ വിലയുള്ള വാച്ചാണ് ഇത്രയും ഗംഭീര ഓഫറിൽ സൗജന്യമായി നൽകുന്നതെന്ന് ശ്രദ്ധിക്കുക.

Samsung Galaxy Watch Ultra

Samsung Galaxy Watch: വാക്ക്-എ-തോൺ ചലഞ്ച്

Samsung Health ആപ്പ് ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ് ചാലഞ്ച്. 2025 ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് ചലഞ്ച് കാലയളവ്. ഈ 30 ദിവസത്തിനുള്ളിൽ 20000 സ്റ്റെപ്പ് നടക്കുന്നവർക്ക് വാച്ച് നേടാനുള്ള ലോട്ടറിയടിച്ചെന്ന് പറയാം. സാംസങ് ചാലഞ്ച് ചെയ്യുന്നത് ഫെബ്രുവരി 28 വരെ 20,000 സ്റ്റെപ്പ് വയ്ക്കുന്നവർക്ക് ഓഫറുണ്ടെന്നാണ്. ഇതിൽ പങ്കെടുക്കാൻ നിങ്ങൾ സാംസങ് ഹെൽത്ത് ആപ്പ് ഉപയോഗിച്ച് നടന്നാൽ മാത്രം മതി.

ടൈംസ് ഓഫ് ഇന്ത്യ, അനലിറ്റിക്സ് ഇൻസൈറ്റ് എന്നീ മാധ്യമങ്ങളാണ് സാംസങ് ചാലഞ്ചിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Samsung Challenge: പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കായി…

ഇരുപതിനായിരം സ്റ്റെപ്പ് നടന്നെന്നുള്ള സ്ക്രീൻഷോട്ട് പങ്കുവച്ചാൽ സൌജന്യ വാച്ച് നേടാനുള്ള അവസരം കിട്ടും. 20000 സ്റ്റെപ്പിന് 60000 രൂപയുടെ വാച്ചാണ് പ്രതിഫലം.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സാംസങ് ഹെൽത്ത് ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. ശേഷം ആപ്പ് Together എന്ന വിഭാഗം തുറക്കുക. ഇവിടെ നിങ്ങൾക്ക് വാക്ക്-എ-തോൺ ഇന്ത്യ ചലഞ്ച് തെരഞ്ഞെടുത്ത് സ്റ്റെപ്പ് ട്രാക്ക് ചെയ്യുന്നത് ആരംഭിക്കാം.

ഇത് വാച്ച് നേടാനുള്ള അവസരം മാത്രമല്ല, ഫിറ്റ്നസ്, കമ്മ്യൂണിറ്റി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ളത് കൂടിയാണ്. 20000 സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ #WalkathonIndia എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സാംസങ് മെമ്പേഴ്സ് ആപ്പിലൂടെ സ്ക്രീൻഷോട്ട് പങ്കുവയ്ക്കാം. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്കാണ് വാച്ച് ലഭിക്കുക.

Samsung Galaxy Watch Ultra: പ്രത്യേകതകൾ

സാംസങ് ഗാലക്‌സി വാച്ച് അൾട്രാ 10 atm വാട്ടർ റെസിസ്റ്റൻസുള്ള വാച്ചാണ്. പവർ സേവിംഗ് മോഡിൽ 100 ​​മണിക്കൂർ വരെ റൺടൈമുണ്ടെന്നാണ് കമ്പനി പറയുന്നത്. ബയോആക്ടീവ് സെൻസർ ഈ വാച്ചിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ആവശ്യാനുസരണം ECG റെക്കോർഡിംഗും ഹൃദയമിടിപ്പ് മുന്നറിയിപ്പ് പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള ഫീച്ചറാണിത്.

സാംസങ് ഹെൽത്ത് മോണിറ്റർ ആപ്പിൽ ഇറഗുലർ ഹാർട്ട് റിഥം നോട്ടിഫിക്കേഷൻ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് സാംസങ് വാച്ചിലൂടെ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. IP68 റേറ്റിംഗ് ആണ് ഈ സ്മാർട് വാച്ചിനുള്ളത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള വാച്ചിന്റെ കപ്പാസിറ്റി സൂചിപ്പിക്കുന്നു. MIL-STD-810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും ഈ പ്രീമിയം ഡിവൈസിനുണ്ട്. വിപണിയിൽ വാച്ചിന് 59,999 രൂപയാണ് വിലയാകുന്നത്.

Also Read: 38 മണിക്കൂർ ബാറ്ററി ലൈഫ്, പുതിയ Realme Buds Wireless 5 എത്തിയത് 1599 രൂപയ്ക്ക്!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :