Samsung Galaxy Buds4 series launched with wider woofer Feature Price and availability
സാംസങ് ഗാലക്‌സി എസ് 26 സീരീസ് ഇന്ത്യയിലും ആഗോള വിപണിയിലും ഔദ്യോഗികമായി പുറത്തിറക്കി. ഇതിനൊപ്പം കമ്പനി നൂതന എഐ സവിശേഷതകളുള്ള ഗാലക്സി ഇയർപോഡുകളും അവതരിപ്പിച്ചു. Galaxy Buds4 Pro, Galaxy Buds4 മോഡലുകളാണ് സാംസങ് പുറത്തിറക്കിയത്. പ്രീമിയം ഹൈ-ഫൈ ഓഡിയോ സപ്പോർട്ടുള്ള ഇയർപോഡുകളാണ് കമ്പനി പുറത്തിറക്കിയത്. ANC, എഐ സപ്പോർട്ടുള്ള ഓഡിയോ സെറ്റിങ്സ് എന്നിങ്ങനെ നിരവധി സവിശേഷതകൾ ഇതിനുണ്ട്. സാംസങ് ഗാലക്സി ബഡ്സ് 4, ബഡ്സ് 4 പ്രോയുടെ സവിശേഷതകൾ നിങ്ങളിലേക്ക് ആദ്യമായി എത്തിക്കുകയാണ്.
പുതിയ ബഡ്‌സ്4 സീരീസിന്റെ പ്രീ-ഓർഡർ ആരംഭിച്ചു. മാർച്ച് 11 മുതൽ ഇന്ത്യയിൽ ഇയർപോഡിന്റെ വിൽപ്പന നടക്കും.
സാംസങ് ഗാലക്സി ബഡ്‌സ്4 സീരീസിൽ ബ്ലേഡ് ഡിസൈൻ ആണ് നൽകിയിട്ടുള്ളത്. ഇത് , ദശലക്ഷക്കണക്കിന് ഇയർ ഷേപ്പുകളിൽ നിന്നും ആയിരക്കണക്കിന് സിമുലേഷനുകളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഡിസൈനാണ്. ചെറുതും എർഗണോമിക് ആയതുമായ ഇയർബഡ് ഹെഡുകൾ ദീർഘനേരം ഉപയോഗിച്ചാലും സുഖകരമായ അനുഭവം തന്നെയാണ് തരുന്നത്.
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഗാനം മാറ്റാനും സെറ്റിങ്സിൽ മാറ്റം വരുത്താനും സാധിക്കും. ഇതിൽ ട്രാൻസ്പരന്റ് ക്ലാംഷെൽ കേസാണ് കൊടുത്തിരിക്കുന്നത്.
പുതിയ ബഡ്‌സ്4 സീരീസിൽ, AI ഇന്റഗ്രേഷൻ ഫീച്ചർ സപ്പോർട്ട് ചെയ്യുന്നു. ഇത് നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ്. ഫോണിൽ തൊടാതെ തന്നെ വോയ്‌സ് കമാൻഡുകൾ വഴി Bixby, Google Gemini, Perplexity തുടങ്ങിയ AI സേവനങ്ങളിലേക്ക് ആക്സസ് ചെയ്യാം. ഇതിനായി ഇയർബഡ്സ് 4 സീരീസിൽ ഈസി പെയറിംഗ് ഫീച്ചറുണ്ട്. ഇതിൽ സാംസങ് ക്വിക്ക് പാനലിൽ നിന്ന് നേരിട്ടുള്ള EQ (ഇക്വലൈസർ), വോളിയം കൺട്രോൾ ഓപ്ഷനുകളും സജ്ജമാക്കിയിട്ടുണ്ട്.
ഭാരം കുറഞ്ഞതും മികച്ചതുമായ ശ്രവണ അനുഭവം ലഭിക്കുന്നതുമായ ഇയർപോഡാണിത്. ഇതിൽ ഓപ്പൺ-ഫിറ്റ് ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഓപ്പൺ ഡിസൈൻ ആണെങ്കിലും ഇത് ചെവിയുടെ ആകൃതിയും ചുറ്റുമുള്ള പരിസ്ഥിതിയും അടിസ്ഥാനമാക്കിയുള്ള ഇയർപോഡാണ്.
നിങ്ങൾക്ക് ഓഡിയോ ഓട്ടോമാറ്റിക്കായി ക്രമീകരിക്കാനുള്ള അഡാപ്റ്റീവ് ഇക്യു ഫീച്ചറുണ്ട്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു.
Also Read: Jio 70 Days Plan: രണ്ടര മാസത്തേക്ക് ജിയോ Unlimited കോളിങ്, 5ജി+ സേവനങ്ങൾ
കനാൽ-ഫിറ്റ് ഡിസൈനിലാണ് സാംസങ് ഈ പ്രോ മോഡൽ ഇയർപോഡ് പുറത്തിറക്കിയത്. ചെവിയിൽ കൃത്യമായി ഇരിക്കുന്ന ഡിസൈനായതിനാൽ ശബ്ദം പുറത്തുപോകില്ല. ഇതിൽ പുതിയതും വലുതുമായ വൂഫറുകൾ ഉൾപ്പെടുത്തിയിയിരിക്കുന്നു. കരുത്തുറ്റ ബാസിനും ക്ലാരിറ്റി ഓഡിയോയ്ക്കുമുള്ള വൂഫറാണിത്.
24-bit/96kHz ഹൈ-റെസല്യൂഷൻ ഓഡിയോ സപ്പോർട്ട് ഗാലക്സി ബഡ്സ്4 പ്രോയിലുണ്ട്. ഇതിലെ അപ്‌ഗ്രേഡഡ് എഎൻസി ചുറ്റുമുള്ള ശബ്ദം ഒഴിവാക്കി വ്യക്തമായ ഓഡിയോ നൽകുന്നു. സൂപ്പർ ക്ലിയർ കോൾ ഫീച്ചറും ഇതിൽ ലഭ്യമാണ്.
പ്രീമിയം ഇയർബഡ്ഡുകളായതിനാൽ തന്നെ വിലയും അൽപം കടുപ്പമായി തോന്നിയേക്കാം. സാംസങ് പുറത്തിറക്കിയ ഗാലക്സി ബഡ്സ് 4, ബഡ്സ് 4 പ്രോയുടെ ഇന്ത്യയിലെ വില ഇതാ കൊടുത്തിരിക്കുന്നു.
| ഗാലക്സി ബഡ്സ് 4 | 16,999 രൂപ |
| ഗാലക്സി ബഡ്സ് 4 പ്രോ | 22,999 രൂപ |