Amazing, അമേസിങ്! ₹15000 ഇളവിൽ Samsung Ring നിങ്ങളുടെ വിരലിലെത്തും, വിട്ടുകളയല്ലേ ഈ സുവർണാവസരം…

Updated on 24-Sep-2025
HIGHLIGHTS

ഗാലക്സി റിങ്ങിനാകട്ടെ പരമാവധി Rs 15,000 വരെ വിലക്കുറവുണ്ട്

ആരോഗ്യ നിരീക്ഷണത്തിനായി ഡിസൈൻ ചെയ്ത Galaxy Ring ആണിത്

എല്ലാ വലിപ്പത്തിലുള്ള സാംസങ് റിങ്ങിനും ഓഫർ ഒരുപോലെയാണ്

കൊച്ചി: Rs 15000 ഇളവിൽ Samsung Ring സ്വന്തമാക്കാം. കൂടുതൽ സ്മാർട് ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്. പ്രത്യേകിച്ച് സാംസങ് റിങ് പോലുള്ള പ്രീമിയം ഡിവൈസുകൾക്കുള്ള ഓഫർ പ്രയോജനപ്പെടുത്താം. ഏറ്റവും പുതിയ ഗാലക്‌സി വെയറബിള്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് സാംസങ് ഇന്ത്യ ഓഫർ അനുവദിച്ചിരിക്കുകയാണ്. സാംസങ് ഓൺലൈൻ സൈറ്റിൽ ഓഫർ ലഭ്യമാണ്.

കാഷ്ബാക്ക്, അപ്‌ഗ്രേഡ് ബോണസ് എന്നിവ കൂടി ചേർത്തിട്ടുള്ള കിഴിവാണിത്. 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു. ഈ ഓഫറുകള്‍ പരിമിതകാലത്തേക്ക് മാത്രമാണ്.

ഗാലക്‌സി വാച്ച്8 സീരീസിനും ഇയർപോഡുകൾക്കും സാംസങ് ഇന്ത്യ ഓഫർ തരുന്നുണ്ട്. ഗാലക്സി റിങ്ങിനാകട്ടെ പരമാവധി Rs 15,000 വരെ വിലക്കുറവിൽ ലഭ്യമാകും. ആരോഗ്യ നിരീക്ഷണത്തിനായി ഡിസൈൻ ചെയ്ത Galaxy Ring-നാണ് കിഴിവ്.

Samsung Ring Super Deal

Rs 38999 വിലയുള്ള Samsung Ring-നാണ് ഇളവ്. ഇതിന് 15000 രൂപ ഡിസ്കൌണ്ട് ഇപ്പോൾ ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സാംസങ് റിങ് സമ്മാനിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഒരു മിഡ് റേഞ്ച് ബജറ്റ് ഫോണിന്റെ വിലയിൽ തന്നെ വാങ്ങാവുന്നതാണ്. ഇതിന്റെ ഓഫർ വില 23999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. എല്ലാ വലിപ്പത്തിലുള്ള സാംസങ് റിങ്ങിനും ഓഫർ ഒരുപോലെ തന്നെയാണെന്നതും ശ്രദ്ധിക്കുക.

Galaxy Ring സ്പെസിഫിക്കേഷൻ

ഈ ഗാലക്സി റിങ്ങിൽ ടൈറ്റാനിയം ഫിനിഷ് കൊടുത്തിരിക്കുന്നു. 10 എടിഎം റേറ്റിങില്‍ 100 മീറ്റര്‍ ആഴത്തില്‍വരെ വെള്ളത്തെ പ്രതിരോധിക്കുന്നു. 7 ദിവസത്തെ ബാറ്ററി ലൈഫ് ഇതിനുണ്ട്. ഹൃദയമിടിപ്പ്, ഉറക്കം, വ്യായാമം തുടങ്ങിയ എഐ അധിഷ്ഠിതമായി ട്രാക്ക് ചെയ്ത് വ്യക്തിഗത നിര്‍ദേശങ്ങള്‍ ഇതിലുണ്ട്.

ടൈറ്റാനിയം ബോഡിയിലാണെങ്കിലും, വളരെ ഭാരം കുറഞ്ഞമാണ് ഈ ഗാലക്സി റിങ്ങിനുള്ളത്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭിക്കുന്നു. 5 മുതൽ 13 വരെയുള്ള വലിപ്പത്തിലാണ് സ്മാർട് റിങ് വിപണിയിലെത്തിച്ചത്.

ഒരു തവണ ചാർജ് ചെയ്താൽ ഏകദേശം 5 മുതൽ 9 ദിവസം വരെ ബാറ്ററി ലൈഫ് ഇതിൽ ലഭിക്കും. ഹൃദയമിടിപ്പ്, ഹൃദയമിടിപ്പ് വ്യതിയാനം പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ്, ചർമ്മത്തിന്റെ ഊഷ്മാവ് എന്നിവ ട്രാക്ക് ചെയ്യാൻ ഇതിൽ സെൻസറുകൾ കൊടുത്തിരിക്കുന്നു. രാത്രിയിലെ ശ്വാസതടസ്സം പോലുള്ള പ്രശ്നങ്ങൾ ട്രാക്ക് ചെയ്യാൻ സാംസങ് സ്മാർട് റിങ്ങിന് ലഭിക്കുന്നു.

ഇതിന് പുറമെ സാംസങ് റിങ്ങിൽ My Vitality Score എന്ന ഫീച്ചറുമുണ്ട്. IP68 ഡസ്റ്റ് & വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.

Also Read: Samsung Galaxy Deals: അമ്പടി ജിഞ്ചിന്നാക്കടി! ₹18000 വരെ ഡിസ്കൗണ്ടിൽ Watch Ultra, ഇയർബഡ്സുകൾ സാംസങ്ങിൽ നിന്ന് ഓൺലൈനിൽ….

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :