samsung Galaxy Watch Ultra
Samsung Galaxy Watch Ultra: സാംസങ്ങിന്റെ പ്രീമിയം Smart watch ഫ്രീയായി സ്വന്തമാക്കാം. ഒരു പൈസയും ചെലവാക്കാതെ വെറുതെ നടന്ന് ഫ്രീയായി വാച്ച് ലഭിക്കാനുള്ള അവസരമാണിത്. വാക്ക്-എ-തോൺ ഇന്ത്യ ചാലഞ്ചിന്റെ രണ്ടാം എഡിഷന്റെ ഭാഗമായാണ് Free Samsung Watch നൽകുന്നത്.
ഈ ചാലഞ്ച് പൂർത്തിയാക്കിയാൽ ഗാലക്സി വാച്ച് അൾട്രാ സൗജന്യമായി നേടാം, അതുമല്ലെങ്കിൽ ആകർഷകമായ കിഴിവോടെ വാച്ച് ലഭിക്കുന്നതാണ്. ഇതൊരു പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക. 51,999 രൂപയ്ക്ക് വിൽക്കുന്ന വാച്ചിനാണ് ഫ്രീ ഓഫർ.
സാംസങ് ഹെൽത്ത് ആപ്പ് വഴി നടത്തുന്ന ഈ ചലഞ്ച് ഏപ്രിൽ 21 മുതൽ ആരംഭിച്ചിരിക്കുന്നു. 2025 മെയ് 20 വരെയാണ് കാലയളവ്. ഈ ഒരു മാസ കാലയളവിൽ നിങ്ങൾ 2 ലക്ഷം സ്റ്റെപ്പുകൾ വയ്ക്കുകയാണെങ്കിൽ, ഫ്രീയായി സാംസങ് വാച്ച് സ്വന്തമാക്കാം. അല്ലെങ്കിൽ വാച്ചിന് വമ്പൻ കിഴിവോട് പർച്ചേസ് നടത്താം.
ചാലഞ്ച് പൂർത്തിയാക്കിയാൽ ഭാഗ്യ നറുക്കെടുപ്പിലൂടെ മൂന്ന് വിജയികളെ തെരഞ്ഞെടുക്കും. ഇങ്ങനെ ഗാലക്സി വാച്ച് അൾട്രാ സമ്മാനമായി നേടാം. എന്നാൽ നറുക്കെടുപ്പിൽ വിജയിക്കാത്തവർക്കും വമ്പൻ ഓഫറാണ് സാംസങ് നൽകുന്നത്. വാച്ച് അൾട്രാ ചാലഞ്ച് പൂർത്തിയാക്കിയ എല്ലാ പങ്കാളികൾക്കും സ്മാർട്ട് വാച്ച് പർച്ചേസിൽ 25 ശതമാനം കിഴിവ് ലഭിക്കും.
സാംസങ് ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ‘ടുഗെദർ’ ടാബ് വഴി രജിസ്റ്റർ ചെയ്യുക. Samsung Galaxy സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നത്.
സ്റ്റെപ്പ് കൗണ്ട് പൂർത്തിയാക്കിയാലും വേറെയും ചില കടമ്പകൾ കൂടി കടക്കാനുണ്ട്. മെയ് 26 നും ജൂൺ 15 നും ഇടയിൽ ആപ്പ് വീണ്ടും സന്ദർശിച്ച് നിങ്ങളുടെ റിവാർഡ് ഔദ്യോഗികമായി ക്ലെയിം ചെയ്യുകയും വേണം. ഇത് ചെയ്തില്ലെങ്കിൽ നിങ്ങൾ 2 ലക്ഷം സ്റ്റെപ്പുകൾ നടന്നതിൽ പ്രയോജനമില്ലാതെ പോകുന്നു. അതിനാൽ റിവാർഡ് ക്ലെയിം ചെയ്താൽ മാത്രമാണ് സമ്മാനത്തിന് അർഹത നേടുകയുള്ളൂ.
ഫെബ്രുവരിയിലും സാംസങ് ഇത്തരത്തിൽ ഒരു വാക്ക്-എ-തോൺ ഇന്ത്യ കാമ്പെയ്‌ൻ സംഘടിപ്പിച്ചിരുന്നു.
47mm വലുപ്പത്തിൽ ടൈറ്റാനിയം ബിൽഡും 1.5 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയുമുള്ള വാച്ചാണിത്. ഗാലക്‌സി വാച്ച് 7-ന്റെ അതേ പ്രോസസ്സറും സോഫ്റ്റ്‌വെയറുമാണ് ഇതിലുള്ളത്.
590mAh ബാറ്ററിയാണ് ഗാലക്സി വാച്ച് അൾട്രായിൽ കൊടുത്തിരിക്കുന്നത്. പവർ സേവിംഗ് മോഡിൽ 100 മണിക്കൂർ വരെ ഇത് നിലനിൽക്കും. 10ATM വാട്ടർ റെസിസ്റ്റൻസുള്ള ഡിസൈനും ഇതിനുണ്ട്. IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയുമെല്ലാം മികച്ച രീതിയിൽ പ്രതിരോധിക്കും. മിലിറ്ററി ഗ്രേഡ് MIL-STD-810H സ്റ്റാൻഡേർഡിലാണ് ഇത് നിർമിച്ചിട്ടുള്ളത്.
സ്റ്റാൻഡേർഡ് ഹെൽത്ത് ഫീച്ചറുകളും വർക്ക്ഔട്ടുകൾ ട്രാക്ക് ചെയ്യുന്നതിന് മൾട്ടി-സ്‌പോർട്‌സ് ടൈലുമുണ്ട്.