Samsung Galaxy
Samsung Galaxy Deals: ആമസോണിൽ ഓഫറുകൾ തകർക്കുമ്പോൾ Samsung ഇലക്ട്രോണിക്സിൽ നിന്നുള്ള ഇയർബഡ്സുകൾക്കും പ്രീമിയം വാച്ചുകൾക്കും വിലക്കുറവ്. സാംസങ് ഇന്ത്യയുടെ ഏറ്റവും പുതിയ ഗാലക്സി വെയറബിള്‍സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ്. സാംസങ്ങിന്റെ ഓൺലൈൻ സൈറ്റിലും ആമസോണിലും വിലക്കിഴിവുണ്ട്.
ഗാലക്സി വാച്ച്8 സീരീസ്, ഗാലക്സി ബഡ്സ്3 FE, ഗാലക്സി വാച്ച് അള്‍ട്രാ എന്നിവയ്ക്കാണ് വിലക്കുറവ്. പുതിയതായി ഒരു ഇയർബഡ്സോ, സ്മാർട് വാച്ചോ നോക്കുന്നവർ ഇത് വിട്ടുകളയരുത്. കാരണം ഇത്രയും വിലക്കിഴിവ് ഇനി കിട്ടുമോ എന്നത് സംശയമാണ്.
കാഷ്ബാക്ക്, അപ്ഗ്രേഡ് ബോണസ് എന്നിവയിലൂടെയാണ് കിഴിവ് ലഭിക്കുന്നത്. 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഡീലും സാംസങ് ഉപകരണങ്ങൾക്ക് നൽകുന്നു. ഈ ഓഫറുകള്‍ പരിമിതകാലത്തേക്ക് മാത്രമാണ് എന്നതും ശ്രദ്ധിക്കുക.
ഗാലക്സി ബഡ്സ്3 എഫ്ഇയ്ക്ക് 4000 രൂപ വിലക്കുറവും, Buds3 Pro 6000 രൂപ വരെ കിഴിവും പരമാവധി ലഭിക്കുന്നു. ഈ ഓഫറുകളെ കുറിച്ച് കൂടുതലറിയാം.
19999 രൂപയാണ് സാംസങ് ഗാലക്സി ബഡ്സ് 3 പ്രോയുടെ വിപണി വില. ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി ഇയർബഡ്സ് നിങ്ങൾക്ക് 13999 രൂപയ്ക്ക് വാങ്ങാം. ബ്ലേഡ് ലൈറ്റുകളുള്ള സ്റ്റെം ഡിസൈനുള്ള ഗാലക്സി ഇയർബഡ്സാണിത്. വയർലെസ് ചാർജിംഗ്, IP57 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, ബ്ലൂടൂത്ത് 5.4 ഫീച്ചറുകളുള്ള ഇയർപോഡാണിത്.
അടുത്ത ഓഫർ Galaxy Buds3 FE ഇയർബഡ്സിനാണ്. 12999 രൂപയാണ് ഒറിജിനൽ വിലയെങ്കിലും 8999 രൂപയാണ് ഓഫറിൽ വിലയാകുന്നത്. ഗാലക്സി എഐ സപ്പോർട്ടുള്ള ഇയർപോഡാണിത്. മികച്ച ഓഡിയോ അനുഭവം, ആക്ടീവ് നോയ്സ് ക്യാന്സലേഷന്, മികച്ച കോള്‍ ക്വാളിറ്റി എന്നിവയിൽ പേരുകേട്ട പ്രീമിയം ഡിവൈസാണിത്. പോരാഞ്ഞിട്ട് ഇതിൽ അപ്ഗ്രേഡ് ചെയ്ത ബാറ്ററി ലൈഫ് കപ്പാസിറ്റിയുമുണ്ട്. ഭാഷാ ട്രാൻസ്ലേഷനും ‘ഹാന്‍ഡ്സ്ഫ്രീ’ കമാന്‍ഡുകള്‍ക്കുമായി ബഡ്സ്3 എഫ്ഇ വളരെ നല്ല ചോയിസാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
ഇനി നമുക്ക് സാംസങ് വാച്ചുകളുടെ കിടിലൻ ഓഫർ കൂടി നോക്കാം. Rs 59999 ആണ് ഒറിജിനൽ വിലയെങ്കിലും, ഓഫറിൽ 41999 രൂപയ്ക്ക് ലഭിക്കും. എന്നുവച്ചാൽ 18000 രൂപ വരെ ഡിസ്കൗണ്ട്.
ടൈറ്റാനിയം ബോഡിയും IP68 ഡ്യൂറബിലിറ്റിയുമുള്ള സ്മാർട് വാച്ചാണിത്. 1.5 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലേയുള്ള വാച്ച് അൾട്രായാണിത്. ഇതിന് 100 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
സാംസങ്ങിന്റെ ഗാലക്സി Watch8 സീരീസിനും മികച്ച ഡിസ്കൗണ്ട് നേടാം. Rs 32999 ആണ് വിപണി വിലയെങ്കിലും, ഓഫറിൽ നിങ്ങൾക്ക് Rs 22999 വാങ്ങാം.
ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് ഉൾപ്പെടുത്തിയിട്ടുള്ള ആദ്യ സ്മാര്‍ട്ട് വാച്ചാണിത്. ഈ വാച്ച്8 സീരീസിൽ ‘ആന്റി ഓക്സിഡന്റ് ഇന്‍ഡെക്സ്’ ഫീച്ചറുണ്ട്. ഇത് കൂടുതല്‍ വ്യക്തമായ ഹെൽത്ത് ട്രാക്കിംഗ് തരുന്നു. വാച്ചിലെ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയ്ക്ക് ഉയര്‍ന്ന ബ്രൈറ്റ്നസ് ലഭിക്കും.
GST Saving Included: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തി. ടിവി ഉൾപ്പെടെ നിരവധി ഗാഡ്ജെറ്റുകൾക്ക് വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ആമസോൺ വഴി വാങ്ങുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ജിഎസ്ടി നിരക്കുകൾ ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: തുടങ്ങി മക്കളേ, പൂരം!!! Amazon-ൽ 20000 രൂപയ്ക്ക് താഴെ Best Stylish Phones പർച്ചേസ് ചെയ്യാം…