Realme Buds T110 TWS ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. 38 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുന്ന ഇയർപോഡായിരിക്കും ഇതെന്ന് പറയുന്നു. Realme P1 5G സീരീസ് ഫോണുകൾക്കൊപ്പമാണ് ഇയർബഡ്ഡും ലോഞ്ച് ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽമി പി1, ബഡ്സ് T110 TWS എന്നിവ പുറത്തിറക്കുന്നത്.
10mm ഡൈനാമിക് ഡ്രൈവറുകളുള്ള ഇയർപോഡാണിത്. കോൾ നോയ്‌സ് കാൻസലേഷനായി AI ടെക്നോളജി ഉപയോഗിച്ചുള്ള ENC ഉപയോഗിക്കുന്നു. സാധാരണക്കാരന്റെ ബജറ്റിലുള്ള ഇയർബഡ്സ് ആണ് കമ്പനി പുറത്തിറക്കുന്നത്. കഴിഞ്ഞ ആഴ്ച Realme Buds ചൈനയിൽ പുറത്തിറക്കിയിരുന്നു. റിയൽമി GT Neo 6 SE-യ്ക്കൊപ്പമാണ് അന്ന് ഇയർപോഡ് അവതരിപ്പിച്ചത്. 1,500 രൂപയാണ് ഈ റിയൽമി ബഡ്സിന്റെ ചൈനയിലെ വില.
ഉപയോഗപ്രദമായ ഫീച്ചറുകൾ മാത്രമല്ല ഈ ഇയർപോഡിലുള്ളത്. ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള TWS ബഡ്സ് ആയിരിക്കും. ലോഞ്ച് അറിയിച്ചിട്ടുള്ള ടീസറിൽ പച്ച നിറത്തിലുള്ള ബഡ്സ് ആണ് കാണിക്കുന്നത്. ഓവൽ ഷേപ്പിലുള്ള ഡിസൈനാണ് ഇയർബഡ്സിൽ കൊടുത്തിരിക്കുന്നതെന്നാണ് സൂചന. AI ENCയുമായി വരുന്ന റിയൽമി ബഡ്സിന്റെ ഫീച്ചറുകൾ അറിയാം.
5.4 ബ്ലൂടൂത്ത് സപ്പോർട്ട് ചെയ്യുന്ന ഇയർബഡ്സായിരിക്കും ഇത്. ഏഴ് മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഇയർബഡ്ഡിന്റെ ചാർജിങ് കെയ്‌സിനൊപ്പം മൊത്തം 38 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കും. റിയൽമി ലിങ്ക് ആപ്പ് ഉപയോഗിച്ച് ഇയർപോഡിനെ കൺട്രോൾ ചെയ്യാം. ഈ ബഡ്സുകളിൽ ഓൺ-ഇയർ ടച്ച് കൺട്രോൾ ഫീച്ചറും ഉണ്ടായിരിക്കും.
88ms ലേറ്റൻസി റേറ്റുള്ളതാണ് റിയൽമി ബഡ്സ് ടി110 എന്ന് പറയുന്നു. പൊടി, ജല പ്രതിരോധത്തിനായി ഇത് IP55-റേറ്റിങ്ങിൽ വരുന്നു. ഏറ്റവും ശബ്ദമുള്ള പരിസരത്ത് പോലും നോയിസില്ലാതെ ഓഡിയോ കേൾക്കാമെന്ന് കമ്പനി പറയുന്നു. ഇത് കോൾ ആവശ്യങ്ങൾക്കും മറ്റും വളരെ മികച്ച ഇയർബഡ്സ് ആണെന്ന് റിയൽമി ഉറപ്പു നൽകുന്നു.
ഏപ്രിൽ 15ന് ഇന്ത്യയിലേക്ക് റിയൽമി പി1 സീരീസും കടന്നുവരികയാണ്. റിയൽമി P1 , റിയൽമി P1 പ്രോ എന്നിങ്ങനെ 2 ഫോണുകളായിരിക്കും സീരിസിലുള്ളത്. ഏകദേശം 20,000 രൂപയ്ക്ക് താഴെ വരുന്ന ഫോണാണ് റിയൽമി പി1 പ്രോ. റിയൽമി പി1 ഫോണിന് ഇന്ന് തന്നെ ഏർലി ബേർഡ് സെയിലുമുണ്ടാകും.