OnePlus Nord Buds 4 Pro: പൈസ വസൂൽ, വൻ ഫീച്ചറുകൾ! 55dB ANC ഇയർബഡ്സ് എത്തി

മികച്ച ഡിസൈനും ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫുമുള്ള കിടിലനൊരു ഇയർബഡ്സാണ് പുതിയതായി എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾക്കായി OnePlus Nord Buds 4 Pro ലോഞ്ച് ചെയ്തു. 55dB ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ (ANC) സപ്പോർട്ടുള്ള വൺപ്ലസ് ഇയർപോഡാണിത്. ബജറ്റ് വിലയിൽ പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച TWS ഇയർപോഡാണ്. മ്യൂസിക് കേൾക്കാനും കോളുകൾ ചെയ്യാനും ഗെയിമിംഗിനും ഒരുപോലെ അനുയോജ്യമായ നോർഡ് 4 പ്രോ 3999 രൂപയ്ക്കാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.

മികച്ച ബേസ് നൽകുന്ന ഡ്രൈവറുകളും, ഹൈ-റെസ് ഓഡിയോയുമുള്ള ഇയർബഡ്സാണിത്. ആമസോണിലും വൺപ്ലസ് സ്റ്റോറുകളിലും ലഭ്യമാകുന്ന പുതിയ ഇയർപോഡിന്റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.

OnePlus Nord Buds 4 Pro Specifications

മുമ്പ് എത്തിയ വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോയുടെ പിൻഗാമിയാണ് ഈ TWS ഇയർപോഡ്. 55dB വരെ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സ് സപ്പോർട്ട് ചെയ്യുന്നു. LHDC 5.0 ഹൈ-റെസ് കോഡെക്, ബ്ലൂടൂത്ത് 6.0, ഡ്യുവൽ കണക്ഷൻ ഇതിന് ലഭിക്കുന്നു. ഗൂഗിൾ ഫാസ്റ്റ് പെയർ, 12mm ഡൈനാമിക് ഡ്രൈവറുകളും ഇയർപോഡിൽ ലഭിക്കുന്നു.

ടച്ച് നിയന്ത്രണങ്ങളെ സപ്പോർട്ട് ചെയ്യുന്ന TWS ഇയർബഡ്സാണിത്. സ്ലൈഡ് വോളിയം കൺട്രോൾ ഓപ്ഷനുകൾ ഇതിലുണ്ട്. വെള്ളവും വിയർപ്പും ഈർപ്പവും പൊടിയും പ്രതിരോധിക്കാൻ ഇതിൽ IP55 റേറ്റിംഗ് നൽകിയിരിക്കുന്നു.

നോർഡ് ബഡ്‌സ് 3 പ്രോയേക്കാൾ ഉയർന്ന പവർ ഔട്ട്‌പുട്ടുള്ള പുതിയ ടൈറ്റാനിയം കവേർഡ് ഡ്രൈവറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന റെസല്യൂഷനുള്ള ഓഡിയോ സ്ട്രീമിംഗിനായി LHDC 5.0 കോഡെക്കിന്റെ സപ്പോർട്ടും ഇതിനുണ്ട്. ഗെയിമിംഗ്-ട്യൂൺ ചെയ്ത മോഡ് ഉൾപ്പെടെയുള്ള സ്പേഷ്യൽ ഓഡിയോ പിന്തുണയും ഇതിലുണ്ട്.

Also Read: സൂപ്പർ പവർ Poco X8 Pro Series എത്തി! 9000mAh ബാറ്ററിയും, 100W ഫ്ലാസ്റ്റ് ചാർജിങ്ങും

പുതിയതും കൂടുതൽ കാര്യക്ഷമവുമായ ബ്ലൂടൂത്ത് 6.0 സ്റ്റാൻഡേർഡ് വഴി ഓഡിയോ ട്രാൻസ്മിറ്റ് ഇതിനുണ്ട്. നോർഡ് ബഡ്‌സ് 3 പ്രോയിൽ AAC കോഡെക്കോടുകൂടിയ ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ലഭിക്കുന്നു.

സ്‌പോട്ടിഫൈ ടാപ്പ് സപ്പോർട്ടുള്ള നോർഡ് ഇയർബഡ്സാണിത്. നോർഡ് ബഡ്‌സ് 3 പ്രോയേക്കാൾ 0.4 ഗ്രാം ഭാരം കുറവാണ് ഇതിനുള്ളത്. ANC ഓഫായിരിക്കുമ്പോൾ 54 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റി ഇതിൽ ലഭിക്കുന്നു. 50% വോളിയം, AAC കോഡെക് ബാറ്ററി ലൈഫ് സപ്പോർട്ടും ഇതിനുണ്ട്. 10 മിനിറ്റിനുള്ളിൽ 13 മണിക്കൂർ പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്ന ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിലുണ്ട്.

ഹേമെലഡി ആപ്പ് വഴി നിങ്ങൾക്ക് ഇയർപോഡ് കൺട്രോൾ ചെയ്യാനാകും. ആപ്ലിക്കേഷനിലൂടെ തത്സമയ ബാറ്ററി ലൈഫും തത്സമയ AI ട്രാൻസ്ലേഷനും സാധിക്കുന്നു.

ഇന്ത്യയിലെ വിലയും ഓഫറുകളും

വൺപ്ലസ് നോർഡ് ബഡ്‌സ് 4 പ്രോയുടെ ഇന്ത്യയിലെ വില 3,999 രൂപയാണ്. ഇതിന് ലോഞ്ചിന് ശേഷമുള്ള ആദ്യ വിൽപ്പനയിൽ വില 3,799 രൂപയാകുന്നു. മാർച്ച് 23 നാണ് വൺപ്ലസ് നോർഡ് ബഡ്സ് 4 പ്രോയുടെ വിൽപ്പന. വൺപ്ലസ് ഓൺലൈൻ സ്റ്റോറിലൂടെയും, വൺപ്ലസ് സ്റ്റോർ ആപ്പിലൂടെയും വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിലും ഇത് ലഭിക്കുന്നു. നിങ്ങൾക്ക് ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര വഴിയും ഇയർപോഡുകൾ വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :