2 ദിവസത്തേക്ക് Special സെയിൽ, OnePlus ഓഫറിൽ വാങ്ങാൻ ഇതാണ് അവസരം

Updated on 17-May-2024
HIGHLIGHTS

OnePlus Earbuds വിലക്കിഴിവിൽ വാങ്ങാം

OnePlus Buds 3, Nord Buds 2r എന്നിവ ഓഫറിൽ ലഭിക്കും

മെയ് 17 മുതൽ മെയ് 18 വരെ ഈ ഓഫർ സ്വന്തമാക്കാം

OnePlus Earbuds വമ്പൻ വിലക്കിഴിവിൽ വാങ്ങാം. OnePlus Buds 3, Nord Buds 2r എന്നിവ ഓഫറിൽ ലഭിക്കും. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കുള്ള സ്പെഷ്യൽ സെയിലിലാണ് ഓഫർ. മെയ് 17 മുതൽ മെയ് 18 വരെ ഈ ഓഫർ സ്വന്തമാക്കാം.

OnePlus Earbuds ഓഫറിൽ

80W ചാർജിങ് കപ്പാസിറ്റിയുള്ള OnePlus Earbuds ആണ് ഓഫറിൽ വിൽക്കുന്നത്. വൺപ്ലസ് ഇയർബഡ്ഡുകൾക്ക് പുറമെ വൺപ്ലസ് 12 വാൾനട്ട് കെയ്‌സ്, 80W ചാർജർ എന്നിവയ്ക്കെല്ലാം ഓഫറുണ്ടാകും. USB-A മുതൽ ടൈപ്പ്-സി കേബിളും വിലക്കുറവിൽ പർച്ചേസ് ചെയ്യാവുന്നതാണ്. റെഡ് കേബിൾ ക്ലബ്ബ് അംഗങ്ങൾക്കായി വൺപ്ലസ് 2 ദിവസത്തെ സെയിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

OnePlus Nord Buds 2r

OnePlus Earbuds റെഡ്കോയിനുകൾ വാങ്ങാം

റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് ഫ്രീയായി വരെ പല ഉൽപ്പന്നങ്ങളും വാങ്ങാം. OnePlus Red Cable Club, OnePlus Store ആപ്പ് എന്നിവയിൽ നിന്നും ഇയർബഡ്സ് വാങ്ങാം. വൺപ്ലസ് ഡിജിറ്റൽ ടോക്കണുകളായ RedCoins വഴിയാണ് ഓഫർ. ഓരോ റെഡ്കോയിനിനും 1 രൂപ വീതം ലഭിക്കും. വൺപ്ലസ് ഇയർബഡ്സുകളും കാർ ചാർജറുകൾ പോലുള്ളവയും ഡിസ്കൌണ്ടിൽ വാങ്ങാം.

2,000 രൂപ വിലയുള്ള ഇയർബഡ്സ് വാങ്ങുന്നതിന് 2,000 റെഡ്കോയിനുകൾ ഉണ്ടായിരിക്കണം. ഇങ്ങനെ സ്പെഷ്യൽ ഓഫറുകളിലൂടെ സൌജന്യമായി ഇയർബഡ്സ് വാങ്ങാം.

5,499 രൂപയാണ് വൺപ്ലസ് Buds 3-യ്ക്ക് വില വരുന്നത്. ഈ വർഷമാണ് വൺപ്ലസ് ബഡ്സ് 3 പുറത്തിറങ്ങിയത്. മെറ്റാലിക് ഗ്രേ, സ്‌പ്ലെൻഡിഡ് ബ്ലൂ എന്നീ നിറങ്ങളിൽ വൺപ്ലസ് ബഡ്സ് വാങ്ങാം.

വൺപ്ലസ് നോർഡ് ബഡ്സ് 2r ജൂലൈയിൽ ലോഞ്ച് വിപണിയിലെത്തിയ ഫോണാണ്. 1,999 രൂപയാണ് ഇതിന് വിലയാകുന്നത്. ട്രിപ്പിൾ ബ്ലൂ, ഡീപ് ഗ്രേ, മിസ്റ്റി ഗ്രേ കളർ നിറങ്ങളിൽ ഇയർബഡ്സുകൾ വാങ്ങാം.

വൺപ്ലസ് ആക്സസറികളും കിഴിവിൽ

മെയ് 17ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. വൺപ്ലസ് ബഡ്സ് കേസുകൾ നിങ്ങൾക്ക് 699 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. യുഎസ്ബി ടൈപ്പ് എ-യ്ക്ക് 1,099 രൂപയാകും. ടൈപ്പ് സി ചാർജറിന് 849 രൂപയുമാകും. കാർ ചാർജറിന് 1,999 രൂപയാണ് വിലയാകുക. വൺപ്ലസ് നോർഡ് സിഇ 4ന്റെ കവർ ഓഫറിൽ 799 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് 12 വാൾനട്ട് 1299 രൂപയ്ക്കും പർച്ചേസ് ചെയ്യണം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :