noisefit active 2 smartwatch with 10 days battery life under 3500rs launched
റൗണ്ട് ഡയൽ ഷേപ്പിൽ NoiseFit Active 2 പുറത്തിറങ്ങി. നിരവധി പുതിയ ഫീച്ചറുകളുമായാണ് നോയിസ്ഫിറ്റ് ആക്ടീവ് 2 വരുന്നത്. 10 ദിവസത്തെ ബാറ്ററി ലൈഫ്, 150+ വാച്ച് ഫെയ്‌സുകളും ഇതിലുണ്ട്. നോയിസ്ഫിറ്റ് ആക്ടീവ് 2വിന്റെ വിലയും വിൽപ്പനയും ഫീച്ചറുകളും നോക്കാം.
100+ മോഡുകൾ ഉൾപ്പെടുത്തി വരുന്ന സ്മാർട് വാച്ചാണിത്. 3000 രൂപ റേഞ്ചിലാണ് നോയിസിന്റെ ഈ സ്മാർട് വാച്ച് വരുന്നത്. ആറ് വ്യത്യസ്ത നിറങ്ങളിൽ നോയിസ്ഫിറ്റ് ലഭിക്കും. ക്ലാസിക് ലുക്കിലും നിറത്തിലുമുള്ള സ്മാർട് വാച്ചാണിത്.
ക്ലാസിക് ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, കോപ്പർ ബ്ലാക്ക് എന്നീ കറുപ്പ് നിറങ്ങളുണ്ട്. കൂടാതെ, വിന്റേജ് ബ്രൗൺ, ക്ലാസിക് ബ്രൗൺ എന്നീ വ്യത്യസ്ത നിറങ്ങളുമുണ്ട്. വാച്ചിന്റെ പ്രധാന ഫീച്ചറുകളും വിലയും നോക്കാം. ഒപ്പം വിൽപ്പന വിവരങ്ങളും മനസിലാക്കാം.
പ്രീമിയം ഡിസൈനും ഹൈ-ടെക് ഫീച്ചറുകളുമായാണ് നോയിസ്ഫിറ്റ് വന്നിട്ടുള്ളത്. മനോഹരവും സ്റ്റൈലിഷും ആയ സ്മാർട്ട് വാച്ചാണിത്. 1.46 ഇഞ്ച് ഹൈപ്പർ വിഷൻ സ്ക്രീനാണ് ഇതിലുള്ളത്. വാച്ചിന്റെ ഡിസ്പ്ലേ AMOLED ആണ്. ഇതിന് 466*466 റെസല്യൂഷനും 600 നിറ്റ് ബ്രൈറ്റ്നെസ്സുമുണ്ട്. വളരെ ക്ലാസിക്, സ്റ്റൈലിഷ് നിറങ്ങളിലാണ് സ്മാർട് വാച്ച് വരുന്നത്. ഇത് നിങ്ങളുടെ വസ്ത്രത്തിന്റെ സ്റ്റൈലിന് ഇണങ്ങുന്നതാണ്.
മെറ്റൽ ബിൽഡ് ഉപയോഗിച്ച് നിർമ്മിച്ച വാച്ചാണിത്. നോയിസ്ഫിറ്റ് ആക്ടീവ് 2ന്റെ ഹെൽത്ത് ഒബ്സർവേഷൻ ഫീച്ചറും മികച്ചതാണ്. ഈ നോയിസ്ഫിറ്റ് ആക്ടീവ്2ൽ 100-ലധികം സ്‌പോർട്‌സ് മോഡുകൾ ലഭിക്കും. 150+ വാച്ച് ഫെയ്‌സുകൾ ഇതിലുണ്ട്.
വാച്ചിലെ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ഫോൺ കോളുകൾ തടസ്സമില്ലാതെ ലഭ്യമാക്കും. ഇതിൽ നോയിസ് ബ്ലൂടൂത്ത് 5.3 ഫീച്ചറാണ് കോളിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്.
ആരോഗ്യ നിരീക്ഷണത്തിനായി, NoiseFit Active 2-ൽ Noise Health Suite ഉൾപ്പെടുത്തിയിരിക്കുന്നു. ഹൃദയമിടിപ്പ്, SpO2 എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും. ഉറക്കം അളക്കുന്നതിനും സ്ട്രെസ് ലെവലുകൾ ട്രാക്ക് ചെയ്യുന്നതിനും നിങ്ങളുടെ നല്ല പാർട്നറായിരിക്കും.
കാലാവസ്ഥാ പ്രവചനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇതിൽ ഫീച്ചറുണ്ട്. കൂടാതെ നോയിസ്ഫിറ്റ് ആക്ടീവ്2ൽ IP68 റേറ്റിങ് ആണ് വരുന്നത്. ഇത് വെള്ളവും പൊടി പ്രതിരോധിക്കാനും ഏത് തരത്തിലുള്ള കാലാവസ്ഥയിലും അനുയോജ്യമാണ്.
നോയിസ്ഫിറ്റ് ആക്ടീവ് 2ന്റെ ഏറ്റവും വലിയ പ്രത്യേകത Noise Buzz ആണ്. വാച്ചിലെ ഡയൽ-പാഡിൽ നിന്ന് നേരിട്ട് കോളുകൾ ചെയ്യാൻ സാധിക്കും. വാച്ചിൽ 10 കോൺടാക്റ്റ് വിവരങ്ങൾ വരെ സേവ് ചെയ്ത് വയ്ക്കാം. റിമൈൻഡറുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, കാൽക്കുലേറ്റർ എന്നീ ഫീച്ചറുകളുണ്ട്. മ്യൂസിക് കേൾക്കുമ്പോഴും ഫോൺ എടുക്കേണ്ട ആവശ്യമില്ല. കാരണം ഈ വാച്ചിൽ മ്യൂസിക് കൺട്രോൾ ഫീച്ചറുകൾ ലഭ്യമാണ്.
3,499 രൂപയാണ് NoiseFit Active 2ന്റെ വില. Flipkart, gonoise.com എന്നിവയിൽ നിന്നും വാങ്ങാം.