Noise New Smart Watch: വാച്ചിൽ ‘തൊട്ട്’ പേയ്മെന്റ് ഈസിയാക്കാം, നോയിസിന്റെ 2999 രൂപയുടെ വാച്ച്

Updated on 20-Mar-2024
HIGHLIGHTS

Noise പുതിയതായി നൂതന ഫീച്ചറുകളുള്ള Smart watch വിപണിയിൽ എത്തിച്ചു

എയർടെൽ പേയ്‌മെന്റ് ബാങ്ക് ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്താം

എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് വാച്ച് പർച്ചേസ് ചെയ്യാവുന്നതാണ്

Noise പുതിയതായി വിപണിയിൽ എത്തിച്ച Smart Watch ഫീച്ചറുകൾ അറിയാമോ? ഓൺലൈൻ പേയ്മെന്റും, ബാങ്കിങ്, മാസ്റ്റർകാർഡ് പേയ്മെന്റിനും ഈ വാച്ച് മതി. ഇത്രയും വിലക്കുറവിൽ നൂതന ഫീച്ചറുകളുള്ള ഒരു സ്മാർട് വാച്ച് അപൂർവമാണ്.

പുതിയ Noise Smart Watch

എയർടെൽ പേയ്‌മെന്റ്സ്സ് ബാങ്ക് ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്തുന്നതിന് ഇനി വാച്ചിലൂടെ സാധിക്കും. ഇതിന് നോയിസും എയർടെലും തമ്മിൽ കൈകോർത്ത് പ്രവർത്തിക്കുന്നു. ഇനി ഏറ്റവും അത്യാവശ്യ പേയ്മെന്റുകൾക്ക് ഫോൺ ഉപയോഗിക്കണമെന്നില്ല. പകരം ഇങ്ങനെയൊരു വാച്ച് തന്നെ ധാരാളം. എന്തെന്നാൽ, വാച്ചിലൂടെ Tap and Pay ചെയ്താൽ മതി.

Noise വാച്ചിന്റെ പ്രത്യേകതകൾ

2,999 രൂപയ്ക്കാണ് നോയിസ് ഈ വാച്ച് പുറത്തിറക്കിയിട്ടുള്ളത്. സ്മാർട് വാച്ച് എങ്ങനെ വാങ്ങാമെന്ന് നോക്കാം? ഒപ്പം വാച്ചിലെ പേയ്മെന്റ് രീതിയെ കുറിച്ചും മനസിലാക്കാം.
പുതിയ സ്മാർട്ട് വാച്ച് എങ്ങനെ വാങ്ങാം?

Noise വാച്ചിന്റെ പ്രത്യേകതകൾ

ഇതിന്റെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ആദ്യം ഡിസ്പ്ലേ പരിശോധിക്കാം. നോയിസ് എയർടെൽ പേയ്മെന്റ്സ് ബാങ്ക് വാച്ചിന് 4.69 സെന്റി മീറ്റർ വലിപ്പമാണുള്ളത്. ഇതിന് TFT LCD ഡിസ്‌പ്ലേയുണ്ട്. വാച്ച് ഡിസ്പ്ലേയുടെ പീക്ക് ബ്രൈറ്റ്‌നെസ് 550 നിറ്റ്സ് ആണ്. 150 ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകൾ ഇതിൽ നിങ്ങൾക്ക് ലഭിക്കും. ഈ വാച്ചിൽ 130 വ്യത്യസ്ത സ്‌പോർട്‌സ് മോഡുകളുടെ സപ്പോർട്ടും ലഭിക്കുന്നു.

പേയ്മെന്റിൽ മാത്രം ഒതുങ്ങുന്നതല്ല നോയിസിന്റെ ഈ പുതിയ എതിരാളി. നിങ്ങളുടെ ഒരു കംപ്ലീറ്റ് ഹെൽത്ത് അസിസ്റ്റന്റ് കൂടിയായിരിക്കും ഇത്. സ്ട്രെസ് ലെവലുകൾ ഫലപ്രദമായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഇതിന് സാധിക്കും. ഇതിനായി നോയിസ് സ്ട്രെസ് മോണിറ്റർ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
വാച്ചിലെ SpO2 മോണിറ്ററിങ് ഫീച്ചർ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവ് നിരീക്ഷിക്കുന്നു.

Tap and Pay എങ്ങനെ ഉപയോഗിക്കാം?

കോൺടാക്റ്റ് ലെസ് പേയ്‌മെന്റ് എന്ന ആശയമാണ് നോയിസ് മുന്നോട്ട് വയ്ക്കുന്നത്. എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് നിലവിലുള്ള എയർടെൽ പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് വാച്ച് വാങ്ങാം. പുതിയ ഉപഭോക്താക്കൾ ആപ്പിൽ ഡിജിറ്റലായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കണം. ഇവിടെ നിന്നും നിങ്ങൾക്ക് വാച്ച് ഓർഡർ ചെയ്യാനാകും.

Noise വാച്ചിന്റെ പ്രത്യേകതകൾ

വാച്ച് ആക്ടീവാക്കാൻ ഒരു മിനിറ്റ് മാത്രമാണ് ആവശ്യമുള്ളത്. പിന്നീട് വാച്ചിലെ പെയ്മെന്റ് സംവിധാനത്തിലൂടെ പേയ്മെന്റ് നടത്താം. ഇതിനായി എയർടെൽ താങ്ക്സ് ആപ്പ് ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യുക. പിന്നീട് വാച്ചിലെ പോയിന്റ് ഓഫ് സെയിൽ അഥവാ POS ഓപ്ഷൻ വഴി പേയ്മെന്റ് നടത്താം.

Read More: WhatsApp Security Update: ടോപ് സെക്യൂരിറ്റി! ഇനി വാട്സ്ആപ്പ് സ്ക്രീൻഷോട്ടില്ല

ഒരു രൂപ മുതൽ 25,000 രൂപ വരെയാണ് പ്രതിദിന ഇടപാടുകൾ നടത്താൻ സാധിക്കുക. കറുപ്പ്, ഗ്രേ, നീല നിറങ്ങളിൽ നോയിസ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നു. മുമ്പ് പറഞ്ഞിരുന്ന പോലെ 2,999 രൂപയാണ് ഈ സ്മാർട് വാച്ചിന്റെ വില.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :