ലുക്കിൽ ഒരു സാധാരണ വാച്ച്, Motorola ഇതാ Moto Watch പുറത്തിറക്കി! 13 ദിവസം ബാറ്ററി ലൈഫ്

Updated on 23-Jan-2026

2014 ലാണ് Motorola ആദ്യമായി Smart Watch പുറത്തിറക്കിയത്. സർക്കിൾ ഡിസൈനിലുള്ള സ്മാർട്ട് വാച്ചുകൾ അധികം കണ്ടിട്ടില്ലാത്ത സമയത്താണ് മോട്ടറോള വാച്ച് എത്തിയത്. ഇപ്പോഴിതാ കമ്പനി സാധാരണ വാച്ച് പോലെ തോന്നിപ്പിക്കുന്ന, എന്നാൽ ഒരു സ്മാർട്ട് വാച്ചും അവതരിപ്പിച്ചിരിക്കുന്നു. ബജറ്റ് വിലയിൽ വാങ്ങാവുന്ന Moto Watch പ്രത്യേകതകളും വിലയും ഞങ്ങൾ പറഞ്ഞുതരാം.

Motorola New Smart Watch: സവിശേഷതകൾ

മോട്ടറോള ഇന്ത്യയിൽ മോട്ടോ വാച്ച് പുറത്തിറക്കി. പോളാർ നൽകുന്ന മോട്ടറോള വാച്ച് അഡ്വാൻസ്ഡ് വെൽനസ് വെയറബിൾസ് വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്.

അലുമിനിയം ഡിസൈൻ റൗണ്ട് ഡയലാണ് മോട്ടോ വാച്ചിലുള്ളത്. ഇതിൽ 13 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. മോട്ടോ വാച്ചിൽ 7 ദിവസം വരെ ഓൺ ഡിസ്പ്ലേയും കിട്ടും. ഒരു ദിവസം മുഴുവൻ പവറിന് 5 മിനിറ്റ് വേഗത്തിലുള്ള ചാർജിംഗും നൽകുന്നു.

IP68 + 1ATM വാട്ടർ റെസിസ്റ്റൻസ് മോട്ടോ വാച്ചിലുണ്ട്. ഇതിൽ 1.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. ഡ്യുവൽ-ബാൻഡ് GPS സ്മാർട്ട് വാച്ച് പിന്തുണയ്ക്കുന്നു.

കമ്പനിയുടെ തന്ത്രത്തിലെ മാറ്റമാണ് മോട്ടോ വാച്ച് പ്രതിഫലിപ്പിക്കുന്നത്. വെയർ ഒഎസ് സോഫ്റ്റ് വെയറല്ല മോട്ടറോള വാച്ചിലുള്ളത്. പകരം മോട്ടറോള സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് 12 അല്ലെങ്കിൽ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് സപ്പോർട്ട്.

ഇത് സാംസങ്ങിന്റെ ഗാലക്‌സി വാച്ച് അല്ലെങ്കിൽ ഗൂഗിളിന്റെ പിക്‌സൽ വാച്ച് പോലുള്ള ഉൽപ്പന്നങ്ങൾക്ക് അനുയോജ്യമല്ല. മൂന്നാം കക്ഷി ആപ്പുകളേക്കാൾ കൂടുതൽ ബാറ്ററി ലൈഫ്, ഹെൽത്ത് ട്രാക്കിംഗ്, അടിസ്ഥാന കണക്റ്റഡ് ഇതിനുണ്ട്. ഉദാഹരണത്തിന് അമാസ്ഫിറ്റ്, ഹുവാവേ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വാച്ചുകളോട് ഇത് സാമ്യമുള്ളതാണ്.

മോട്ടോ വാച്ചിൽ വിശാലമായ മോട്ടോ തിംഗ്സ് ഇക്കോസിസ്റ്റമുണ്ട്. ഇത് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നു.

Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

പോളാറിന്റെ പ്ലാറ്റ്‌ഫോം നൽകുന്ന മോട്ടറോളയിൽ SpO2, ഹൃദയമിടിപ്പ്, വ്യായാമങ്ങൾ, നൈറ്റ്‌ലി ANS റീചാർജ് ഇവയ്ക്കെല്ലാം കൃത്യമായ ട്രാക്കിംഗ് നൽകുന്നുണ്ട്.

Moto Watch price in India

മോട്ടോ വാച്ച് രണ്ട് മെറ്റീരിയലുകളിലാണ് നിർമിച്ചത്. ഇതിൽ സിലിക്കൺ വേരിയന്റിന് 5,999 രൂപയാകുന്നു. സ്മാർട്ട് വാച്ചിന്റെ മെറ്റൽ/ലെതർ വേരിയന്റിന് 6,999 രൂപയുമാണ് വില.

മോട്ടോ വാച്ച് 2026 ജനുവരി 30 മുതൽ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് മോട്ടറോള സ്മാർട്ട് വാച്ചിന്റെ സെയിൽ നടക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :