ഇന്ത്യയുടെ ടെക് പ്രേമികൾക്കായി Meta Ray Ban Glass പുറത്തിറക്കുന്നു. എഐ-പവർഡ് സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്ക് ഇനി എഎ സപ്പോർട്ടുള്ള റേബാൻ ഗ്ലാസുകൾ ഉപയോഗിക്കാം. ഉടൻ തന്നെ ഇന്ത്യയിലേക്ക് ഫേസ്ബുക്ക് കമ്പനിയുടെ റേബാൻ ഗ്ലാസുകൾ പുറത്തിറക്കും. ഇക്കാര്യം മെറ്റ ഏപ്രിൽ 23 ബുധനാഴ്ച അറിയിച്ചു. എന്നാൽ എന്നാണ് മെറ്റ റേ ബാൻ ഗ്ലാസ് ലോഞ്ച് എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
എഐ-പവർഡ് സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്ക് ഹാൻഡ്‌സ്-ഫ്രീ അനുഭവം നൽകുന്നു. ധരിക്കാവുന്ന ഈ ഗ്ലാസ് യാത്രയിലും ഡ്രൈവിങ്ങിലുമെല്ലാം ഒരു ടെക് സഹായിയാകും. ചോദ്യങ്ങൾ ചോദിക്കാനും തത്സമയ വിവരങ്ങൾ ലഭിക്കാനുമെല്ലാം ഇത് സഹായിക്കും. അതും ഹാൻഡ് ഫ്രീയായി എഐ സഹായത്തോടെ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.
മെറ്റയുടെ ഈ സ്റ്റൈലിഷ് ഗ്ലാസുകൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. പാട്ട് കേൾക്കാനും, മറ്റും ഫോൺ ഉപയോഗിക്കാതെ റേബാൻ ഗ്ലാസ് ഉപയോഗിച്ച് കൂടുതൽ സൌകര്യപ്രദമാകുന്നു.
ഫോട്ടോ എടുക്കാനും പോഡ്കാസ്റ്റിങ്ങിനും, കോളുകൾ എടുക്കാനും സംസാരിക്കുമെല്ലാം റേ ബാൻ ഗ്ലാസിലൂടെ സാധിക്കും. യുഎസ് ആസ്ഥാനമായുള്ള മെറ്റ കൂടുതൽ നൂതന ഫീച്ചറുകളും ഈ വിയറെബിൾ ഗ്ലാസിൽ അവതരിപ്പിക്കുക. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ ഭാഷകളിലേക്ക് ലൈവ് ട്രാൻസ്ലേഷൻ ഇത് പിന്തുണയ്ക്കുന്നു. ഇങ്ങനെ റേ ബാനിലൂടെ ട്രാൻസ്ലേറ്റ് ചെയ്ത ട്രാൻസ്ക്രിപ്റ്റ് ഫോണുകളിൽ കാണാൻ സാധിക്കും.
റേ-ബാൻ മെറ്റ ഗ്ലാസ് സോഷ്യൽ മീഡിയ മെസേജിങ്ങിനും, ഫോട്ടോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ ചെയ്യാനും സഹായിക്കും. കൂടാതെ വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെ കോളുകൾ ചെയ്യാനും മെസേജ് അയയ്ക്കാനും സാധിക്കും. ഇത് ഒരുപോലെ ആൻഡ്രോയിഡ് ഫോണുകളെയും ഐഫോണുകളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ മ്യൂസിക് ആപ്പുകളിലേക്കുള്ള ആക്‌സസ് ലഭിക്കും.
മെറ്റ ഗ്ലാസിൽ എഐ സപ്പോർട്ടോടെ വരുന്ന ഫീച്ചറുകൾ ഇവയാണ്.
ലൈവ് ട്രാൻസ്ലേഷൻ, മ്യൂസിക് ഓഡിയോ സപ്പോർട്ട്, ക്യാമറ ആക്സസും ലൈവ് സ്ട്രീമിങ്ങും സാധ്യമാകും.
റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇത് അമേരിക്കൻ വിപണിയിൽ ലഭ്യമാണ്. യുഎസിലെ വിലയുമായി താരതമ്യം ചെയ്ത് ഇന്ത്യയിൽ എത്ര വിലയാകുമെന്ന് നോക്കാം.
യുഎസ്സിൽ $299 ആണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 25,530 രൂപയെന്ന് പറയാം. പോളറൈസ്ഡ് ലെൻസുകൾക്ക് അമേരിക്കയിൽ $329 (ഏകദേശം ₹28,070)വിലയാകുന്നു. മെറ്റ റേബാൻ ഗ്ലാസിലെ ട്രാൻസിഷൻ ലെൻസുകൾക്ക് $379 (ഏകദേശം ₹32,330) വരെയും വിലയാകുന്നു.