Google Smart Glass: ഗൂഗിൾ I/O യിൽ മെറ്റയ്ക്ക് ഗൂഗിളിന്റെ ചെക്ക്മേറ്റ്!

Google Smart Glass: ഗൂഗിൾ I/O യിൽ മെറ്റയ്ക്ക് ഗൂഗിളിന്റെ ചെക്ക്മേറ്റ്!

ടെക് ലോകം ഏറെ നാളായി കാത്തിരുന്ന വൻ പോരാട്ടത്തിന് ഒടുവിൽ തുടക്കമായിരിക്കുന്നു. സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ഗൂഗിളിന്റെ പുതിയ പോരാളി എത്തി. ഗൂഗിൾ I/O 2026 വാർഷിക ഇവന്റിൽ സുന്ദർ പിച്ചൈയും സംഘവും Google Smart Glass അവതരിപ്പിച്ചു. മെറ്റയുടെ റേ ബാൻ കണ്ണടകൾക്ക് എതിരാളിയായാണ് പുതിയ സ്മാർട്ട് ഗ്ലാസ് എത്തിയത്. ഗൂഗിളിനൊപ്പം സാക്ഷാൽ സാംസങ്ങും കൈകോർത്താണ് പുതിയ സ്മാർട്ട് ഗ്ലാസുകൾ വിപണിയിൽ എത്തിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി AI സപ്പോർട്ട് കൂടിയുള്ള ഗ്ലാസാണിത്. വെറുമൊരു ഓഡിയോ ഗ്ലാസ് എന്നതിനപ്പുറം ഡിസ്‌പ്ലേയിലും മറ്റും നൂതന സവിശേഷതകൾ ഇതിൽ ലഭിക്കും. ഗൂഗിളിന്റെ കാത്തിരുന്ന ഈ സ്മാർട്ട് ഗ്ലാസുകളുടെ പ്രത്യേകതകൾ അറിയാം.

Google Smart Glass

ഓഡിയോ ഫോക്കസ്ഡ് സ്മാർട്ട് ഗ്ലാസുകളും ഡിസ്പ്ലേയുള്ള മോഡലുകളും ഇതിൽ ഉൾപ്പെടും. ഈ വർഷം അവസാനം ആദ്യത്തെ ഓഡിയോ ഗ്ലാസുകൾ എത്തുമെന്നാണ് ഗൂഗിൾ അറിയിച്ചത്.

പുതിയ വെയറബിൾ വിഭാഗത്തിൽ ഓഡിയോ ഫോക്കസ്ഡ് സ്മാർട്ട് ഗ്ലാസുകളും ഡിസ്പ്ലേ സജ്ജീകരിച്ച മോഡലുകളും ഉൾപ്പെടും. തിരഞ്ഞെടുത്ത വിപണികളിൽ ഈ വർഷം അവസാനം ആദ്യത്തെ ഓഡിയോ ഗ്ലാസുകൾ എത്തുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കാത്തിരുന്ന ഓഫർ! 200MP ക്യാമറയുള്ള Redmi Note 14 Pro+ വൻ വിലക്കുറവിൽ…

ഐവെയർ ബ്രാൻഡുകളായ ജെന്റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നിവരുമായി സഹകരിച്ചാണ് ഗൂഗിൾ ഗ്ലാസുകൾ വരുന്നത്. പരമ്പരാഗത പ്രിസ്ക്രിപ്ഷൻ-സ്റ്റൈൽ ഫ്രെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് വാർബി പാർക്കർ മോഡലുകളും ഇണങ്ങുമെന്നാണ് സൂചന.

ആൻഡ്രോയിഡ്, iOS ഉപകരണങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ ഹാൻഡ്‌സ് ഫ്രീ ഉപയോഗം ഇതിൽ സാധ്യമാകും. ജെമിനി AI സപ്പോർട്ടുള്ള ഗൂഗിൾ നാവിഗേഷൻ, മെസേജിങ്, മ്യൂസിക് പ്ലേബാക്ക്, എന്നിവയക്കെല്ലാം ഈ സൌകര്യം പ്രയോജനപ്പെടുത്താം. ലൈവ് ട്രാൻസ്ലേഷൻ, വോയ്‌സ് അസിസ്റ്റഡ് നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile