CMF Buds 2
സ്റ്റൈലിഷ് ഇയർപോഡുകൾക്ക് പേരുകേട്ട CMF Buds 2, CMF Buds 2 Plus വിൽപ്പന ആരംഭിച്ചു. ജൂലൈ 25 ഉച്ചയ്ക്ക് 12 മണി മുതൽ ഇയർപോഡുകൾ വാങ്ങാൻ ലഭ്യമാണ്. രണ്ട് സ്റ്റൈലിഷ് ഇയർപോഡുകളാണ് നതിങ്ങിന്റെ സിഎംഎഫ് അവതരിപ്പിച്ചത്. ആകർഷകമായ ഫീച്ചറുകളും, പോക്കറ്റിന് ഇണങ്ങുന്ന വിലയുമാണ് സിഎംഎഫ് ബഡ്സ് 2, ബഡ്സ് 2 പ്ലസ് എന്നിവയ്ക്കുള്ളത്.
11 mm PMI ഡ്രൈവറുകളുള്ള ഇയർബഡ്സാണിത്. ഡീപ് ബാസും ക്രിസ്പ് ട്രെബിളുമുള്ള ഇയർപോഡാണ് CMF ബഡ്‌സ് 2. Dirac OpteoTM-നൊപ്പം ട്യൂൺ ചെയ്‌തിരിക്കുന്ന സിഎംഎഫ് ഇയർപോഡാണിത്. കൂടുതൽ ആഴത്തിലുള്ള ശ്രവണ അനുഭവത്തിനായി, 48 dB ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുണ്ട്. കൂടാതെ ഇതിൽ സ്പേഷ്യൽ ഓഡിയോ ഇഫക്റ്റ് സപ്പോർട്ടും ലഭിക്കുന്നു.
ഒറ്റ ചാർജിൽ 13.5 മണിക്കൂറും കേസ് ഉപയോഗിച്ച് 55 മണിക്കൂറും (ANC ഓഫ്) ബാറ്ററി ലൈഫ് ലഭിക്കും. ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രീൻ, ഓറഞ്ച് നിറങ്ങളിലാണ് സ്റ്റൈലിഷ് ഇയർപോഡുകൾ അവതരിപ്പിച്ചത്. ഇതിൽ മെറ്റൽ ആക്‌സന്റുകളോട് കൂടിയ മാറ്റ് ഫിനിഷുമുണ്ട്. ഇന്ന് വിൽപ്പന ആരംഭിച്ച സിഎംഎഫ് ബഡ്‌സ് 2-ന്റെ വില 2,699 രൂപയാണ്.
CMF ബഡ്സ് 2 പ്ലസിൽ 12 mm LCP ഡ്രൈവറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ LDAC സപ്പോർട്ടും, ഹൈ-റെസ് വയർലെസ് ഓഡിയോ സർട്ടിഫിക്കേഷനുമുണ്ട്. ഇതിൽ AudiodoTM പേഴ്‌സണൽ സൗണ്ട് ഓഡിയോ കൊടുത്തിരിക്കുന്നു. ഈ ഫീച്ചറിലൂടെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഫ്രീക്വൻസികൾ ക്രമീകരിക്കാനാകും.
സിഎംഎഫ് ബഡ്സ് 2 പ്ലസ്സിൽ സ്മാർട്ട് അഡാപ്റ്റീവ് മോഡ് കൊടുത്തിരിക്കുന്നു. ആംബിയന്റ് നോയ്‌സും ഇയർ കനാൽ ഫിറ്റും അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാൻ ഇത് സഹായിക്കും. ഈ പ്രീമിയം ബഡ്സിൽ 50 dB ANC ഫീച്ചർ കൊടുത്തിരിക്കുന്നു. 14 മണിക്കൂർ സ്റ്റാൻഡലോൺ പ്ലേബാക്കും കേസിനുള്ളിൽ 61.5 മണിക്കൂർ വരെ (ANC ഓഫ്) ലൈഫും ലഭിക്കും. സോഫ്റ്റ്-ടച്ച് മെറ്റൽ ഫിനിഷിലാണ് ബഡ്സ് 2 പ്ലസ് പുറത്തിറക്കിയത്. 3,299 രൂപയാണ് സിഎംഎഫ് ബഡ്‌സ് 2 പ്ലസ്സിന്റെ വില. ഈ ഇയർപോഡുകൾക്ക് നീല, ഇളം ചാര കളർ വേരിയന്റുകളാണുള്ളത്.
ഫ്ലിപ്കാർട്ട്, മിന്ത്ര, വിജയ് സെയിൽസ്, ക്രോമ, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നീ ഓൺലൈൻ സ്റ്റോറുകളിലും ഇയർപോഡ് ലഭ്യമാകും. കൂടാതെ രാജ്യത്തെ റീട്ടെയിൽ ഷോപ്പുകളിലും രണ്ട് ഇയർപോഡുകളും വാങ്ങാനാകും.
Also Read: 50MP മെയിൻ ക്യാമറ, 50MP സെൽഫി സെൻസറുള്ള Vivo 5G 10000 രൂപ കിഴിവിൽ!