Best Earbuds Under 2000
Best Earbuds Under 2000: പുതിയൊരു ഇയർബഡ്സ് വാങ്ങാനാണ് ആലോചിക്കുന്നതെങ്കിൽ നിങ്ങൾക്കായി മികച്ച ഡീലുകൾ ഇതാ. ഏപ്രിൽ 2025-ൽ വാങ്ങാനുള്ള Best Earpodes നോക്കിയാലോ? നോയിസ്, റിയൽമി, ബോട്ട് റോക്കേഴ്സ് ഇയർപോഡുകൾ വിലക്കുറവിൽ വാങ്ങാം.
2023 സെപ്തംബറിൽ ലോഞ്ച് ചെയ്ത ഇയർപോഡാണ് നോയിസിന്റെ ബഡ്സ് പ്രോ SE. 1699
രൂപയാണ് ഇതിന് വിലയാകുന്നത്. 37.5 മണിക്കൂർ ടോക്ക്-ടൈം ഇതിൽ ലഭിക്കും. 5.3 ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനാണ് നോയിസ് എയർ ബഡ്സിലുള്ളത്. 10 മീറ്റർ ദൂരത്തിൽ വരെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന സംവിധാനം ഇതിനുണ്ട്.
ഇതേ വിലയിൽ നിങ്ങൾക്ക് ബോട്ട് ബ്രാൻഡിൽ നിന്നും എയർഡോപ്സ് മാക്സ് വാങ്ങാം. 90 മണിക്കൂർ ടോക്ക് ടൈം കിട്ടുന്ന എയർപോഡാണിത്. 5.3 ബ്ലൂടൂത്ത് വേർഷനാണ് ഈ എയർപോഡിലുള്ളത്. നോയിസ് കാൻസലേഷൻ ഫീച്ചറും ഇതിൽ ലഭിക്കുന്നു.
റിയൽമി ഇയർബഡ്സുകൾക്കുള്ള ഡീലാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ബഡ്സ് ക്യൂ2 നിയോയാണ് മികച്ച ഓപ്ഷൻ. നോയിസ് കാൻസലേഷൻ, ഫോൾഡെബിൾ ഡിസൈൻ ഇത് ഫീച്ചർ ചെയ്യുന്നു. ലിഥിയം അയൺ ബാറ്ററിയിൽ 20 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കും. ഫ്ലിപ്കാർട്ടിലെ ഓഫറിലൂടെ റിയൽമി ബഡ്സ് 1,598 രൂപയ്ക്ക് സ്വന്തമാക്കാം.
വൺപ്ലസിന്റെ ഇയർപോഡുകൾ ആമസോൺ ഓഫറിലൂടെ ലാഭത്തിൽ സ്വന്തമാക്കാം. 5.3 ബ്ലൂടൂത്ത് വേർഷൻ വൺപ്ലസ് ഇയർപോഡിന് 10 മീറ്റർ ദൂരത്തിൽ കണക്റ്റിവിറ്റി ലഭിക്കും. ഇതിൽ ലിഥിയം അയൺ ബാറ്ററിയാണുള്ളത്. 20 മണിക്കൂർ ടോക്ക് ടൈം ഇതിനുണ്ട്. ആമസോണിൽ ഈ നോർഡ് ബഡ്സ് 2ആർ 1,699 രൂപയ്ക്ക് ലഭിക്കുന്നു.
വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള ഇയർബഡ്സാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ Mivi DuoPods A650 നല്ലൊരു ചോയിസ് തന്നെയാണ്.
5.1 ബ്ലൂടൂത്ത് വേർഷനിൽ, 10 മീറ്റർ ദൂരത്തിൽ വരെ കണക്റ്റിവിറ്റി ലഭിക്കുന്ന ഇയർപോഡാണിത്. 55 മണിക്കൂർ ടോക്ക്-ടൈം ഈ ഇയർബഡ്സിനുണ്ട്. നോയിസ് കാൻസലേഷൻ ഫീച്ചറും Mivi ഇയർപോഡിന് ലഭിക്കുന്നു. ആമസോണിൽ 1,599 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്.
Also Read: കുളു മണാലി ഫീൽ കിട്ടും, ഭിത്തി തുരന്ന് ഫിറ്റ് ചെയ്യേണ്ട! Rs 5000 താഴെ Portable AC, എയർകൂളറുകൾ…
ഇതിന് പുറമെ ബോട്ട് നിർവാണ, Jlab Go Air Pop, സൌണ്ട്കോർ ബ്രാൻഡുകളിൽ നിന്നും നിങ്ങൾക്ക് ഇയർപോഡ് ലഭിക്കും.